ജയ ജയ ജയ ജയ ഹേ തെലുഗുവിൽ, ബേസിലിന്റെയും ദർശനയുടെയും റോളുകളിൽ ഈ താരങ്ങൾ, ടൈറ്റിൽ പുറത്ത്

ബേസിൽ ജോസഫ്-ദർശന രാജേന്ദ്രൻ കൂട്ടുകെട്ടിൽ ഇറങ്ങിയ ജയ ജയ ജയ ജയ ഹേ മലയാളത്തിൽ വൻവിജയം നേടിയ ചിത്രമാണ്. വിപിൻ ദാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമ മറ്റ് ഭാഷകളിലെ പ്രേക്ഷകരും ഏറ്റെടുത്തു. ഇപ്പോഴിതാ ഹിറ്റ് ചിത്രത്തിന് തെലുഗുവിൽ റീമേക്ക് സിനിമ വരികയാണ്. ചിത്രത്തിന്റെ പേര് ഔദ്യോ​ഗികമായി പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. ഓം ശാന്തി ശാന്തി ശാന്തിഹി എന്നാണ് തെലുഗു ചിത്രത്തിന്റെ പേര്. ഓ​ഗസ്റ്റ് ഒന്നിനാണ് റീമേക്ക് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.

എആർ സജീവ് സംവിധാനം ചെയ്യുന്ന സിനിമയിൽ തരുൺ ഭാസ്കറാണ് നായകൻ. ഈഷ റബ്ബ നായികയായി എത്തുന്നു. എസ് ഒറിജിനൽസും മൂവി വേഴ്സ് സ്റ്റുഡിയോസും ചേർന്നാണ് സിനിമയുടെ നിർമ്മാണം. അതേസമയം പ്രേക്ഷക നിരൂപക പ്രശംസകൾ ഒരേപോലെ നേടിയെടുത്ത ചിത്രമായിരുന്നു ജയ ജയ ജയ ജയ ഹേ. ബേസിലിനും ദർശനയ്ക്കും പുറമെ അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ, അജു വർ​ഗീസ്  തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തി.

ചിയേഴ്‍സ് എന്റർടെയ്‍ൻമെന്റിന്റെ ബാനറിൽ ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് ചിത്രം നിർമിച്ചത്. അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിച്ചു. വിനായക് ശശികുമാർ വരികൾ എഴുതി. ബാബ്‍ലു അജു- ഛായാ​ഗ്രഹണം. നിരവധി ബോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ച സ്റ്റണ്ട് മാസ്റ്റർ ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കിയത്. കല – ബാബു പിള്ള, ചമയം – സുധി സുരേന്ദ്രൻ, വസ്ത്രലങ്കാരം – അശ്വതി ജയകുമാർ, മുഖ്യ സഹ സംവിധാനം – അനീവ് സുരേന്ദ്രൻ, ധനകാര്യം – അഗ്നിവേഷ്, നിശ്ചല ചായാഗ്രഹണം- ശ്രീക്കുട്ടൻ എന്നിവരുമാണ്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി