'അയല്‍വാശി'യിലെ വീഡിയോ ഗാനം പുറത്ത്, ഏപ്രില്‍ 21 ന് റിലീസ്

നവാഗതനായ ഇര്‍ഷാദ് പരാരി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ‘അയല്‍വാശി’യിലെ വീഡിയോ ഗാനം എത്തി. തണ്ടന്‍ ബാരിയെ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്.

ജേക്‌സ് ബിജോയ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അശ്വിന്‍ വിജയ്, അഖില്‍ ജെ ചാന്ദ്, ശ്രുതി ശിവദാസ്, വൈഗ നമ്പ്യാര്‍ എന്നിവരാണ്.’അയല്‍വാശി’യിലെ ‘ച്യൂയിംഗ് ഗം’ എന്ന ലിറിക്കല്‍ ഗാനം ഇതിന് മുന്‍പ് പുറത്തിറങ്ങി സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒരു ഫാമിലി എന്റര്‍ടൈനറായി ഒരുങ്ങുന്ന ചിത്രം ഏപ്രില്‍ 21ന് തിയേറ്ററുകളില്‍ എത്തും. ഇര്‍ഷാദിന്റെ സഹോദരനായ മുഹ്‌സിന്‍ പരാരിയും അയല്‍വാശി എന്ന ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയാണ്.

ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സൗബിനും നിഖില വിമലിനും ബിനു പപ്പുവിനും നസ്ലിനും ഒപ്പം ജഗദീഷ്, കോട്ടയം നസീര്‍, ഗോകുലന്‍, ലിജോ മോള്‍ ജോസ്, അജ്മല്‍ ഖാന്‍, സ്വാതി ദാസ്, അഖില ഭാര്‍ഗവന്‍ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. സജിത് പുരുഷന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റര്‍ സിദ്ധിഖ് ഹൈദര്‍, പ്രൊജക്ട് ഡിസൈന്‍ ബാദുഷ, മേക്കപ്പ് റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം മഷര്‍ ഹംസ, പിആര്‍ഒ – എ എസ് ദിനേശ്.

Latest Stories

തൃശൂര്‍പൂരം അലങ്കോലപ്പെട്ട സംഭവം; എംആര്‍ അജിത്കുമാറിന് ഗുരുതര വീഴ്ചയുണ്ടായി; ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി

നരേന്ദ്ര മോദിയെ പ്രശംസിച്ച് ശശി തരൂരിന്റെ ലേഖനം; ഔദ്യോഗിക പേജില്‍ പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

'എൽഡിഎഫിന്റെ അടിത്തറ ഭദ്രം, നിലമ്പൂരിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് പറയാൻ കഴിയില്ല'; ടി പി രാമകൃഷ്‌ണൻ

'ഇന്ത്യയില്‍ വരുന്ന അമേരിക്കന്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യരുത്; ഇവിടെ ഏറ്റവും അധികം സംഭവിക്കുന്ന കുറ്റകൃത്യങ്ങളില്‍ ഒന്ന് ബലാല്‍സംഗമാണ്'; യാത്രികര്‍ക്ക് അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് യുഎസ്

'പിണറായി സർക്കാരിനോട്‌ കേരളത്തിലെ ജനങ്ങൾക്ക് വെറുപ്പാണ്, നിലമ്പൂരിലേത് ടീം യുഡിഎഫിന്‍റെ വിജയം'; വി ഡി സതീശൻ

കേന്ദ്രമന്ത്രി സുരേഷ് ഗോപി നിലപാട് വ്യക്തമാക്കണം; 'ജെഎസ്‌കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള'യുടെ പ്രദര്‍ശനാനുമതി തടഞ്ഞത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനം; തുറന്നടിച്ച് ഡിവൈഫ്‌ഐ

എന്തുകൊണ്ട് തോറ്റു? ക്യാപ്‌സ്യൂളുകള്‍ അല്ല ഇനി വേണ്ടത്, നയത്തിലെയും ഭരണത്തിലെയും തിരുത്തലാണ്

ലഹരിക്കേസിൽ തമിഴ് നടൻ ശ്രീകാന്ത് പൊലീസ് കസ്റ്റഡിയിൽ

രണ്ട് സംസ്ഥാനങ്ങളിൽ ആം ആദ്മി, ഒരിടത്ത് ബിജെപി, ബംഗാളിൽ തൃണമൂൽ; നിലമ്പൂരിന് പുറമെ തിരഞ്ഞെടുപ്പ് നടന്ന നാലിടങ്ങളിലെ ഫലം പുറത്ത്

'തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും ഉൾക്കൊള്ളേണ്ടതെല്ലാം ഉൾക്കൊള്ളും, ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്താൻ ശ്രമിക്കും'; എം സ്വരാജ്