ദളപതി 64: മലയാളത്തില്‍ നിന്ന് ആന്റണി വര്‍ഗീസും

ദളപതിയും മക്കള്‍സെല്‍വനും ആദ്യമായി ഒന്നിക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. വിജയ് നായകനാകുന്ന ചിത്രത്തില്‍ വിജയ് സേതുപതി വില്ലന്‍ റോളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് ആന്റണി വര്‍ഗീസും ഉണ്ടെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ആന്റണി വര്‍ഗീസ് തന്നെയാണ് ഇക്കാര്യം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചത്.

മാനഗരം, കൈത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിജയ് അഭിനയിക്കുന്ന അറുപത്തിനാലാമത് ചിത്രമാണ് ഇത്. അതിനാല്‍ ദളപതി 64 എന്നാണ് ചിത്രം താത്കാലികമായി അറിയപ്പെടുന്നത്. ചിത്രത്തെക്കുറിച്ചുള്ള പ്രധാന പ്രഖ്യാപനങ്ങള്‍ ഉടന്‍ ഉണ്ടാകും എന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളായ എക്‌സ് ബി ഫിലിം ക്രിയേറ്റേഴ്‌സ് അറിയിച്ചു.

“ബിഗില്‍” ആണ് വിജയ് നായകനായി പുറത്തിറങ്ങാനൊരുങ്ങുന്ന പുതിയ ചിത്രം. വനിതാ ഫുട്‌ബോള്‍ ടീം പരിശീലകന്‍ ആയാണ് വിജയ് ചിത്രത്തിലെത്തുക. നയന്‍താരയാണ് ചിത്രത്തില്‍ നായിക. ജല്ലിക്കട്ടാണ് റിലീസിന് ഒരുങ്ങുന്ന ആന്റണി വര്‍ഗീസിന്റെ പുതിയ ചിത്രം. ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന ചിത്രം ഒക്ടോബര്‍ നാലിന് തിയേറ്ററുകളിലെത്തും.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍