റിലീസാകാത്ത ചിത്രം കണ്ട് 'കീശയിലെ കാശു പോയി' എന്ന് കമന്റ്; മറുപടിയുമായി അജു വര്‍ഗീസ്

താന്‍ അഭിനയിച്ച പുതിയ ചിത്രമായ ആദ്യരാത്രിയെ പരിഹസിച്ച് കമന്റിട്ട വ്യക്തിക്ക് മറുപടി നല്‍കി നടന്‍ അജു വര്‍ഗീസ്. ആദ്യരാത്രിയിലെ ഗാനം ശ്രദ്ധേയമാകുന്നതുമായി ബന്ധപ്പെട്ട് അജു ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ട്രോളിന് താഴെയാണ് ഒരാളുടെ പരിഹാസ കമന്റ്.

ആദ്യമായാണ് ഞാന്‍ അഭിനയിച്ച മുഴുനീളന്‍ ഗാനം നിമിഷ നേരം കൊണ്ട് ഹിറ്റാവുന്നത് എന്നതായിരുന്നു അജു പങ്കുവെച്ച ട്രോള്‍. ഇതിനു ഒരാളുടെ കമന്റ് ഇങ്ങനെ “സിനിമ കണ്ടവര്‍ അങ്ങനെ തന്നെയാ പറയുന്നത് നിമിഷ നേരം കൊണ്ട് കീശയിലെ കാശ് പോയെന്ന്”. ചിത്രത്തിന്‍റെ റിലീസ് തിയതി പോലും പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് രസകരമായ കാര്യം.

പിന്നാലെ അജുവിന്റെ മറുപടിയും വന്നു. “അപ്പൊ താങ്കള്‍ ഈ സിനിമ കണ്ടു കഴിഞ്ഞു. വൗ!”. അജുവിനെ പിന്തുണച്ച് നിരവധി ആരാധകരാണ് രംഗത്തു വന്നത്. വെള്ളിമൂങ്ങയ്ക്ക് ശേഷം ബിജു മേനോന്‍-ജിബു ജേക്കബ് കൂട്ടുകെട്ട് ഒരുമിക്കുന്ന ചിത്രമാണ് ആദ്യരാത്രി. വെള്ളിമൂങ്ങ ഏറെ ജനപ്രീതി നേടിയ ചിത്രമായിരുന്നതിനാല്‍ ആദ്യരാത്രിയിലും പ്രേക്ഷകരുടെ പ്രതീക്ഷകള്‍ ചെറുതല്ല. ആദ്യരാത്രിയുടേതായി പുറത്തിറങ്ങുന്ന ഓരോ കാര്യത്തിനും ലഭിച്ചു കൊണ്ടിരിക്കുന്ന പിന്തുണ ഇതിന് ഉദാഹരണമാണ്.

ക്വീന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ഷാരീസ്, ജെബിന്‍ എന്നിവര്‍ ചേര്‍ന്നാണ് ആദ്യരാത്രിയുടെ കഥയും, തിരക്കഥയും, സംഭാഷണവും രചിച്ചിരിക്കുന്നത്. സെന്‍ട്രല്‍ പിക്ച്ചേഴ്സ് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയയായ അനശ്വര രാജന്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്. വിജയരാഘവന്‍, സര്‍ജനു, അശ്വിന്‍ , മനോജ് ഗിന്നസ്, ജയന്‍ ചേര്‍ത്തല, മാലാ പാര്‍വതി എന്നിവരും പ്രധാന താരങ്ങളാണ്. ബിജിബാല്‍ ആണ് സംഗീതം നിര്‍വ്വഹിക്കുന്നത്. ശ്രീജിത്ത് നായരാണ് ചിത്രത്തിന്റെ ചായാഗ്രഹണം.

Latest Stories

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി