'ഒരു ഫോട്ടോ എടുത്തോട്ടെ.. കൂടെ ഒരു ഹഗ്ഗും', സൂര്യയോട് അഭ്യര്‍ത്ഥിച്ച് അഹാന; വൈറലായി കോളജ് വീഡിയോ

തമിഴ് താരം സൂര്യക്കൊപ്പമുള്ള അഹാന കൃഷ്ണയുടെ ഫാന്‍ ഗേള്‍ മൂമെന്റ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ‘സിങ്കം’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സൂര്യ കോളേജില്‍ എത്തിയപ്പോഴാണ് സൂര്യക്കൊപ്പം ഫോട്ടോയെടുത്തോട്ടേ എന്ന ചോദ്യവുമായി അഹാന വരുന്നത്.

അഹാന സിനിമയില്‍ സജീവമാകുന്നതിന് മുമ്പുള്ള വീഡിയോയാണിത്. ഫാന്‍ ഗേള്‍ മൊമന്റ് എന്ന ക്യപ്ഷനോടെയാണ് വീഡിയോ പ്രചരിക്കുന്നത്. താനൊരു മലയാളിയാണെന്ന് പറഞ്ഞു കൊണ്ടാണ് താരം സൂര്യയോട് സംസാരിച്ച് തുടങ്ങുന്നത്.

തനിക്കൊരു ഹഗ് വേണമെന്നാണ് അഹാന ആദ്യം പറയുന്നത്. അതിന് ശേഷം ഒരു ഫോട്ടോ എടുക്കാനുള്ള അവസരം കൂടി താരം ചോദിക്കുന്നുണ്ട്. സൂര്യ നാളെ വരുന്നുണ്ടെന്നറിഞ്ഞ് തലേ ദിവസം രാത്രിയില്‍ തനിക്ക് ഉറങ്ങാന്‍ പോലും കഴിഞ്ഞില്ലെന്നും അഹാന പറയുന്നുണ്ട്.

എന്നാല്‍ അഹാന ഈ ആവശ്യം പറഞ്ഞപ്പോള്‍ കാണികളായ മറ്റ് പെണ്‍കുട്ടികള്‍ വേണ്ടായെന്ന് ഉറക്കെ പറയുന്നുണ്ട്. പക്ഷെ നടിയുടെ ആവശ്യം സൂര്യ അംഗീകരിക്കുകയും വേദിയിലേക്ക് വിളിപ്പിക്കുകയും ഒപ്പം ഫോട്ടോ എടുക്കുകയും ചെയ്തു.

എല്ലാവര്‍ക്കും വേണ്ടി സിമ്പോളിക്കായി ഒരു ഫോട്ടോ ഈ പെണ്‍കുട്ടിക്ക് ഒപ്പമെടുക്കാം എന്ന് പറഞ്ഞു കൊണ്ടാണ് സൂര്യ അഹാനയെ സ്റ്റേജിലേക്ക് വിളിക്കുന്നത്. തുടര്‍ന്ന് സ്റ്റേജിലെത്തിയ അഹാന സൂര്യക്കൊപ്പം ഫോട്ടോയെടുക്കുകയും സന്തോഷത്തോടെ മടങ്ങുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.

Latest Stories

ഫ്രീ ഫിഷ് ഡെലിവറി ഫ്രം ആകാശം! ആലിപ്പഴം വീഴുന്നത് പോലെ മീനുകൾ; വൈറലായി വീഡിയോ

നടി ഷാലിന്‍ സോയ പ്രണയത്തില്‍; കാമുകന്‍ പ്രമുഖ തമിഴ് യൂട്യൂബര്‍

എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 99.69

'യദുവിനെ പിന്തുണച്ച് ജാതിപരമായി അധിക്ഷേപിച്ചു'; അഡ്വ ജയശങ്കറിനെതിരെ പരാതിയുമായി എംഎല്‍എ; ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത് പൊലീസ്

എവിടെയും എപ്പോഴും കരുതലിന്റെ കരങ്ങൾ; ഇന്ന് ലോക റെഡ് ക്രോസ് ദിനം...

റൊണാൾഡോയുടെയും മെസിയുടെയും കൂടെ ഒരേ ടീമിൽ കളിച്ചിട്ടുണ്ട്, അവന്മാരെക്കാൾ കേമൻ ആയിട്ടുള്ള താരം വേറെ ഉണ്ട്; ബ്രസീലിയൻ ഇതിഹാസത്തിന്റെ നോട്ടത്തിൽ ഗോട്ട് അയാൾ

അൻപ് ദാസ് നായകനായി പുതിയ ലോകേഷ് ചിത്രം വരുന്നു; വെളിപ്പെടുത്തി അർജുൻ ദാസ്

രാഹുല്‍ ഗാന്ധിയ്ക്ക് നോട്ടുകെട്ടുകള്‍ കിട്ടി; അംബാനിയെയും അദാനിയെയും കുറിച്ച് മിണ്ടുന്നില്ലെന്ന് മോദി

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെ പോലെ'; ഇന്ത്യന്‍ ജനതയെ വംശീയമായി വേര്‍തിരിച്ച് സാം പിട്രോഡ

'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നു, നല്ല രസമുള്ള കഥാപാത്രങ്ങളെ ഒഴിവാക്കി: മജു