'ഞങ്ങള്‍ നാല് പേരും ഭൂമിയിലേക്ക് വന്നത് ഒരേയിടത്ത് നിന്ന്, നിങ്ങളുടെ ഭ്രാന്തന്‍ കമന്റുകള്‍ അതിന് ഒരു മാറ്റവും ഉണ്ടാക്കാന്‍ പോകുന്നില്ല'

സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ വെറുപ്പ് കലര്‍ത്തുന്ന കമന്റുകള്‍ പങ്കുവെയ്ക്കുന്നവര്‍ക്കെതിരെ നടി അഹാന കൃഷ്ണ. സഹോദരി ദിയ കൃഷ്ണയ്‌ക്കൊപ്പമുള്ള വീഡിയോയ്ക്ക് താഴെ ഒരാള്‍ നല്‍കിയ കമന്റ് ചൂണ്ടിക്കാട്ടിയാണ് അഹാനയുടെ വിമര്‍ശനം. ദിയ മറ്റു സഹോദരങ്ങള്‍ക്കൊപ്പമുള്ള പോലെ അഹാനയ്‌ക്കൊപ്പം കംഫര്‍ട്ടബിള്‍ അല്ലെന്നായിരുന്നു ഇയാളുടെ കമന്റ്.

അഹാനയുടെ പോസ്റ്റ്:

ഇടയ്ക്ക് വല്ലപ്പോഴും ഞങ്ങളുടെ സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴെ ചിലരുടെ മെസേജ് ഞാന്‍ കാണാറുണ്ട്. എന്റെ ഒരു സഹോദരിയെ മറ്റു സഹോദരിമാരുമായി താരതമ്യപ്പെടുത്തുന്ന സന്ദേശങ്ങള്‍, ഒരാളെ കുറിച്ച് വെറുപ്പ് തോന്നിക്കുന്ന കമന്റിടുക, മറ്റേയാളെ വാനോളം പുകഴ്ത്തുക, അങ്ങനെയുള്ള എല്ലാവരോടുമായി എനിക്കൊന്നേ പറയാനുള്ളൂ.

ഞങ്ങള്‍ നാല് പേരും ഈ ഭൂമിയിലേക്ക് വന്നത് ഒരേയിടത്ത് നിന്നാണ്, നിങ്ങളുടെ ഭ്രാന്തന്‍ കമന്റുകള്‍ അതിന് ഒരു മാറ്റവും ഉണ്ടാക്കാന്‍ പോകുന്നില്ല. ഞങ്ങളുടെ പരസ്പര വിശ്വാസത്തെയും സ്‌നേഹത്തെയും നിങ്ങളുടെ കമന്റുകള്‍ ബാധിക്കുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ പ്ലീസ് അല്‍പം മെച്ച്യൂരിറ്റി കാണിക്കു.

ഞാൻ യൂട്യൂബിൽ കണ്ട ഒരു കമൻറ് പങ്കുവെയ്ക്കുന്നു. ദിയ മറ്റു സഹോദരങ്ങൾക്കൊപ്പമുള്ള പോലെ അഹാനയുമൊത്ത് കംഫർട്ടബിൾ എല്ല എന്നാണ് കമൻറ്. എത്ര വെറുപ്പ് പടർത്തുന്ന ചിന്തയാണ്. എനിക്ക് നിങ്ങളോട് സഹതാപം തോന്നുന്നു. നിങ്ങളുടെ യഥാർത്ഥ പേരോ മുഖമോ കാണിക്കാത്ത ഒരു അക്കൗണ്ടിൽ നിന്ന് ഇത്തരം കമൻറുകൾ ഇടുകയും അതുമൂലം രണ്ട് സഹോദരിമാർക്കുമിടയിൽ ശത്രുത ഉടലെടുക്കുമെന്നുമാണോ നിങ്ങൾ പ്രതീക്ഷിച്ചത്. വിദ്യാഭ്യാസം നേടൂ, കുറച്ച് ബുദ്ധിയും ബോധവും നേടൂ. അഹാന കുറിച്ചു.

ahaana

Latest Stories

ഓഡീഷൻ വല്ലതും നടക്കുന്നുണ്ടോ എന്നറിയാനാണ് ഞാൻ അദ്ദേഹത്തെ വിളിച്ചത്, കോടികൾ മുടക്കിയ സിനിമയിൽ നിന്റെ മുഖം കാണാനാണോ ആളുകൾ വരുന്നത് എന്നാണ് തിരിച്ച് ചോദിച്ചത്: സിജു വിത്സൻ

'കേരളത്തില്‍ എന്റെ പൊസിഷന്‍ നോക്കൂ, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ?'; ഇപി ജയരാജന്‍

ടി20 ലോകകപ്പ് 2024: വല്ലാത്ത ധൈര്യം തന്നെ..., ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് ലാറ

'മേയറുടെ വാക്ക് മാത്രം കേട്ട് നടപടിയെടുക്കില്ല, റിപ്പോർട്ട് വരട്ടെ'; നിലപാടിലുറച്ച് മന്ത്രി കെബി ഗണേഷ് കുമാർ

കുഞ്ഞ് കരഞ്ഞപ്പോള്‍ വാഷ് ബേസിനില്‍ ഇരുത്തി, പിന്നെ ഫ്രിഡ്ജില്‍ കയറ്റി, ബോറടിച്ചപ്പോ പിന്നെ..; ബേസിലിന്റെയും ഹോപ്പിന്റെയും വീഡിയോ, പങ്കുവച്ച് എലിസബത്ത്

എടുത്തോണ്ട് പോടാ, ഇവന്റയൊക്കെ സര്‍ട്ടിഫിക്കറ്റ് വേണല്ലോ ഇനി ശൈലജയ്ക്ക്; 'വര്‍ഗീയ ടീച്ചറമ്മ' പരാമര്‍ശത്തില്‍ യൂത്ത് കോണ്‍ഗ്രസിനെതിരെ ഡിവൈഎഫ്‌ഐ

IPL 2024: സാക്ഷി ചേച്ചി പറഞ്ഞാൽ ഞങ്ങൾക്ക് കേൾക്കാതിരിക്കാൻ പറ്റുമോ, നേരത്തെ മത്സരം തീർത്തത്തിന്റെ ക്രെഡിറ്റ് ധോണിയുടെ ഭാര്യക്ക്; സംഭവം ഇങ്ങനെ

രാജുവിന്റെയും സുപ്രിയയുടെയും കാര്യത്തിൽ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്, ലൗ അറ്റ് ഫസ്റ്റ് സൈറ്റ്, ഉടനെ കെട്ടി എന്നാണ്, എന്നാൽ അങ്ങനെയല്ല: മല്ലിക സുകുമാരൻ

IPL 2024: ജയിച്ചെങ്കിലും ഞാൻ നിരാശനാണ്, അസ്വസ്ഥത തോന്നുന്നു ഇപ്പോൾ; ഹൈദരാബാദിനെതിരായ തകർപ്പൻ വിജയത്തിന് പിന്നാലെ ഋതുരാജ് പറയുന്നത് ഇങ്ങനെ

എനിക്ക് ഇഷ്ടപ്പെട്ടു, സാമൂഹ്യപ്രസക്തിയുള്ള സിനിമയാണ്, 'പഞ്ചവത്സര പദ്ധതി' ഓരോ മലയാളിയും കണ്ടിരിക്കണം: ശ്രീനിവാസന്‍