'ഈ നടിമാർ ജീവിച്ചിരിക്കുമ്പോഴാണ് ഞാൻ മരിക്കുന്നതെങ്കിൽ എന്റെ ശവം കാണാൻ പോലും ആരും വരരുത്, എനിക്ക് 'അമ്മ'യുടെ പെൻഷനും ഇൻഷുറൻസും റീത്തും അനുശോചനവും വേണ്ട'; സംഘടനയുടെ അംഗത്വത്തിൽ നിന്നും രാജിവച്ച് നടി ലക്ഷ്‌മിപ്രിയ

‘അമ്മ’യിലെ കൂട്ടരാജിക്ക് പിന്നാലെ, ‘അമ്മ’യുടെ അംഗത്വത്തിൽ നിന്നും രാജിവച്ച് നടി ലക്ഷ്‌മിപ്രിയ. ‘അമ്മ’യുടെ ഔദ്യോഗിക വാട്ട്സാപ്പ് ഗ്രൂപ്പിൽ വൈകാരികമായ കുറിപ്പ് പങ്കുവച്ചായിരുന്നു രാജി പ്രഖ്യാപനം. ‘അമ്മ’യുടെ വൈസ് പ്രസിഡന്റായിരുന്ന ലക്ഷ്‌മിപ്രിയ. തനിക്ക് ‘അമ്മ’യുടെ പെൻഷനും ഇൻഷുറൻസും റീത്തും അനുശോചനവും വേണ്ടെന്ന് ലക്ഷ്‌മിപ്രിയ പറയുന്നു.

തന്റെ രാജി മുതിർന്ന അംഗമായ ശ്രീമതി കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവർക്ക് സമർപ്പിക്കുന്നുവെന്നും ലക്ഷ്‌മിപ്രിയ പറയുന്നു. ഈ നടിമാർ ജീവിച്ചിരിക്കുമ്പോഴാണ് താൻ മരിക്കുന്നതെങ്കിൽ തന്റെ ശവം കാണാൻ പോലും ആരും വരരുതെന്നും അവർ സന്ദേശത്തിൽ പറയുന്നു. തന്നെ സ്നേഹിക്കുന്ന ഏതാനും പേരുണ്ട്. ബാക്കി ഉള്ളവർ ഈ പടി കടന്ന് വരരുതെന്നും നടി പറയുന്നു.

ലക്ഷ്‌മിപ്രിയയുടെ കുറിപ്പ്

‘ഞാൻ ‘അമ്മ’ സംഘടനയിലെ അംഗത്വം തന്നെ രാജി വച്ചിരിക്കുന്നു. എന്റെ രാജി മുതിർന്ന അംഗമായ ശ്രീമതി കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവർക്ക് സമർപ്പിക്കുന്നു. ഒരു അഭ്യർഥനയുണ്ട്, നിങ്ങൾ ജീവിച്ചിരിക്കുമ്പോഴാണ് ഞാൻ മരിക്കുന്നത് എങ്കിൽ എൻ്റെ ശവം കാണാൻ പോലും ഒരുത്തരും വരരുത്. 60 വയസ്സ് വരെ ഞാൻ ജീവിച്ചിരുന്നാൽ എനിക്ക് ലഭിച്ചേക്കാവുന്ന പെൻഷൻ എനിക്ക് വേണ്ട. ഇൻഷുറൻസ് വേണ്ട. റീത്ത് വേണ്ട. അനുശോചനം ഒട്ടുമേ വേണ്ട…….. എന്നെ സ്നേഹിക്കുന്ന ഏതാനും പേരുണ്ട്. ബാക്കി ഉള്ളവർ ഈ പടി കടന്ന് വരരുത്. നന്ദി’.

നേരത്തെ മുൻ ഭരണസമിതിക്കെതിരെയും ‘അമ്മ’യിലെ ഒരു വിഭാഗത്തിനെതിരെയും കടുത്ത ആരോപണങ്ങളുമായി വൈസ് പ്രസിഡന്റായിരുന്ന ലക്ഷ്‌മിപ്രിയ രംഗത്തു വന്നിരുന്നു. ശ്വേതാ മേനോന്റെ രാജി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് താനും സംഘടനയുടെ പ്രാഥമിക അംഗത്വം രാജിവയ്ക്കുകയാണെന്ന് ലക്ഷ്‌മിപ്രിയ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഒരു വിഭാഗം ആളുകൾ പറയുന്നത് മാത്രമാണ് പലരും വിശ്വസിക്കുന്നതെന്നും സംഘടനയിൽ തങ്ങൾ വേട്ടയാടപ്പെടുകയായിരുന്നു എന്നും ലക്ഷ്‌മിപ്രിയ ആരോപിച്ചു.

Latest Stories

കൊച്ചിയില്‍ അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; അങ്കണവാടിയില്‍ സ്ഥിരമായെത്തുന്ന 20 കാരനെതിരെ കേസെടുത്ത് പൊലീസ്

'എരണം കെട്ടവർ നാട് ഭരിച്ചാൽ നിപ വരുമെന്ന് പറഞ്ഞ ആരോഗ്യ മന്ത്രിയാണ് വകുപ്പ് ഭരിക്കുന്നത്, പകർച്ചവ്യാധി വരുന്നത് ഏതെങ്കിലും ഭരണാധികാരിയുടെ കുഴപ്പം കൊണ്ടല്ല'; വ്യക്തിപരമായി അധിക്ഷേപിക്കാനില്ലെന്ന് റിയാസ്

പകർച്ചവ്യാധി പ്രതിരോധം പാളിയത് നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം; മുഹമ്മദ് റിയാസിന് പാളിച്ച പറ്റിയെന്ന് ആരോഗ്യ മന്ത്രി, എല്ലാ കാര്യത്തിലും മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്ന് മറുപടി

മോസ്കോയ്ക്ക് മീതെ ഡ്രോണുകൾ വർഷിച്ച് യുക്രൈൻ; നാല് വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടി റഷ്യ

'അമ്മ'യെ രമേഷ് പിഷാരടി നയിക്കും; പൊട്ടിത്തെറിക്ക് പിന്നാലെ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു, ഗണേഷ് കുമാറും ഷാജോണും കൃഷ്‌ണപ്രഭയും കമ്മിറ്റിയിൽ

'സ്ത്രീ സുരക്ഷാ പെൻഷൻ തുടരുന്നതിൽ സർക്കാർ തീരുമാനം എടുത്തിട്ടില്ല, സാമൂഹ്യ ക്ഷേമ പെൻഷൻ മുടങ്ങാതെ കൊടുക്കും'; മുഖ്യമന്ത്രി

'അമ്മ'യിലെ കൂട്ടരാജി; പ്രസിഡന്റിന്റേത് വൈകാരിക പ്രകടനം മാത്രമെന്ന് ജഗതീഷ്, ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി സംഘടനക്ക് നാണക്കേടുണ്ടാക്കിയെന്ന് വിമർശനം

'മദ്യത്തെ തരം തിരിക്കുന്നത് വിഡ്ഢിത്തം, മദ്യ വ്യാപനത്തിന് കാരണമാകും'; വാക്കാണ് വലുതെന്ന് പലവട്ടം പറഞ്ഞ മുഖ്യമന്ത്രി പുതിയ നയവുമായി മുന്നോട്ട് പോകരുതെന്ന് കാന്തപുരം വിഭാഗം

ടി-20 ലോകകപ്പ് നേടിയത് സഞ്ജു കാരണമാണ്, അതിന്റെ ക്രെഡിറ്റ് എടുക്കാൻ ഗംഭീർ വരണ്ട: കെ ശ്രീകാന്ത്

സെഞ്ചുറി നേടിയ സഞ്ജുവും ജൈസ്വാളും പുറത്ത്; ഏകദിന ടീം സെലക്ഷനെതിരെ വിമർശനം ശക്തം