നടിയുടേത് മോശം പെരുമാറ്റം; വിവാദങ്ങള്‍ക്കും ആക്രമണത്തിനും പിന്നാലെ അര്‍ച്ചന ഗൗതം കോണ്‍ഗ്രസിന് പുറത്ത്

വിവാദങ്ങള്‍ക്ക് പിന്നാലെ നടിയും മോഡലുമായ അര്‍ച്ച ഗൗതമിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. നടിയുടെ സ്വഭാവദൂഷ്യത്തെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചതിന് പിന്നാലെയാണ് നടപടി എന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം.

ഡല്‍ഹിയിലെ കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ അര്‍ച്ചനയെയും അച്ഛനെയും പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ ജൂണില്‍ തന്നെ അര്‍ച്ചനയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നെങ്കിലും കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് ഇക്കാര്യം പരസ്യമാകുന്നത്.

2022 യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു അര്‍ച്ചന ഗൗതം. നടിയുടെ മോശം പെരുമാറ്റത്തെ കുറിച്ച് നിരവധി പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വാടകയ്ക്കെടുത്ത വാഹനങ്ങളുടെ വാടകയൊന്നും അടച്ചുതീര്‍ത്തിട്ടില്ലെന്നും യുപി കോണ്‍ഗ്രസ് വക്താവ് അന്‍ഷു അശ്വതി പ്രതികരിച്ചു.

ബിഗ് ബോസ് സീസണ്‍ 16ലൂടെയാണ് അര്‍ച്ചന ഗൗതം ശ്രദ്ധ നേടുന്നത്. 2018ല്‍ മിസ് ബികിനി ഇന്ത്യ, 2018ല്‍ മിസ് കോസ്മോസ് വേള്‍ഡ് പട്ടങ്ങള്‍ നേടിയിട്ടുണ്ട്. 2021ല്‍ ആണ് കോണ്‍ഗ്രസില്‍ ചേരുന്നത്. തൊട്ടടുത്ത വര്‍ഷം നടന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് തോല്‍ക്കുകയും ചെയ്തിരുന്നു.

Latest Stories

ഇന്ത്യയിൽ മെഴ്‌സിഡസ് ബെൻസ് കാറുകൾക്ക് ഇനി വില കൂടും!

അതിജീവിതയെ അധിക്ഷേപിച്ച കേസ്; 16 ദിവസങ്ങള്‍ക്കുശേഷം രാഹുൽ ഈശ്വറിന് ജാമ്യം

പഴയ ടയറുകൾ ഹൈവേകൾക്ക് താഴെ കുഴിച്ചിടുന്ന അമേരിക്കക്കാർ; ഇന്ത്യയ്ക്കും കണ്ടു പഠിക്കാം..

'തദ്ദേശ തിരഞ്ഞെടുപ്പ് വിജയിച്ചതിനാല്‍ എല്ലാം ആയി എന്ന വിചരാമില്ല, യുഡിഎഫ് അടിത്തറ വിപുലീകരിക്കും'; വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകുമെന്ന് വിഡി സതീശൻ

'അതിജീവിത കഴിഞ്ഞാല്‍ അടുത്തത് നീ'; പള്‍സര്‍ സുനിയുടെ വിഡിയോ, വിമര്‍ശനം ഉയര്‍ന്നപ്പോള്‍ കമന്റ് ബോക്‌സ് ഓഫ്

നടിയെ ആക്രമിച്ച കേസില്‍ അതിവേഗ അപ്പീല്‍ നീക്കവുമായി സര്‍ക്കാര്‍; ഹൈക്കോടതിയിലേക്കുള്ള നടപടികള്‍ ഇന്ന് തന്നെ തുടങ്ങും

'തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത് ചരിത്ര വിജയം, ബിജെപിയെ അകറ്റിനിർത്താൻ സിപിഐഎമ്മുമായി ധാരണ ഒന്നും ആലോചിക്കുന്നില്ല'; രമേശ് ചെന്നിത്തല

ഇരുട്ടിന്റെ മേൽ പണിത ഡാറ്റാ നഗരം

മദ്യപിച്ച് വാഹനമോടിച്ച് അപകടം; പൊലീസുകാരനും സിനിമാതാരവുമായ ശിവദാസിനെതിരെ കേസ്

തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം പ്രതീക്ഷിക്കാത്ത തിരിച്ചടി, തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തും'; ശക്തമായി തിരിച്ചു വരുമെന്ന് ബിനോയ് വിശ്വം