നടന്‍ രാജ്‌മോഹന്റെ മൃതദേഹം ചലച്ചിത്ര അക്കാദമി ഏറ്റുവാങ്ങും

നടന്‍ രാജ്മോഹന്റെ മൃതദേഹം ചലച്ചിത്ര അക്കാദമി ഏറ്റുവാങ്ങും. ഏറ്റ് വാങ്ങാന്‍ ആളില്ലാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയായിരുന്നു. സാംസ്‌കാരിക വകുപ്പ് മന്ത്രി വി എന്‍ വാസവന്റെ നിര്‍ദേശപ്രകാരമാണ് ചലച്ചിത്ര അക്കാദമി മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറായത്.

ഇന്നലെയാണ് രാജ്മോഹന്‍ അന്തരിച്ചത്. ഒറ്റപ്പെട്ട് ജീവിച്ച അദ്ദേഹം പുലയനാര്‍കോട്ടയിലുള്ള അനാഥാലയത്തില്‍ അന്തേവാസിയായിരുന്നു. ഏറെ നാളുകളായി അദ്ദേഹത്തിന്റെ ദുരിത ജീവിതത്തെക്കുറിച്ച് വാര്‍ത്തകളും റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. ജൂലൈ നാലിനാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

ഒ ചന്തു മേനോന്റെ ‘ഇന്ദുലേഖ’ എന്ന നോവല്‍ സിനിമയായപ്പോള്‍ നായക കഥാപാത്രത്തെ അവതിപ്പിച്ചത് രാജ് മോഹന്‍ ആയിരുന്നു. കലാനിലയം കൃഷ്ണന്‍നായര്‍ സംവിധാനം ചെയ്ത സിനിമയില്‍ മാധവന്‍ എന്ന നായകവേഷമാണ് രാജ്മോഹന്‍ അവതരിപ്പിച്ചത്.

കലാനിലയം കൃഷ്ണന്‍നായരുടെ മരുമകനായിരുന്നു രാജ്മോഹന്‍. പിന്നീട് വിവാഹ ബന്ധം വേര്‍പെടുത്തി മാറി താമസിച്ചതിന് ശേഷം സിനിമയില്‍ നിന്നും പൂര്‍ണ്ണമായി വിട്ട് നില്‍ക്കുകയായിരുന്നു.

Latest Stories

കുറ്റപത്രത്തിലെ മൊഴികള്‍ പിപി ദിവ്യയ്ക്ക് അനുകൂലം; ബിനാമി ഇടപാടിനെ കുറിച്ച് പരാമര്‍ശിക്കാതെ കുറ്റപത്രം

ആ ടാഗ് വന്നതിന് ശേഷം എന്റെ സ്വസ്ഥത പോയി, അതുവരെ സേഫായിട്ട് നിന്ന ആളായിരുന്നു ഞാൻ: സുരേഷ് കൃഷ്ണ

ഉമ്മൻ ചാണ്ടിയുടെ ഫലകം കുപ്പത്തൊട്ടിയിൽ തള്ളി, പകരം മന്ത്രി റിയാസിന്റെ പേരിലാക്കി ക്രെഡിറ്റ്; പയ്യാമ്പലത്ത് കോൺഗ്രസ് പ്രതിഷേധം

മാനസികവും ശാരീരികവുമായ പോരാട്ടമായിരുന്നു, ദൃശ്യം 3 ക്ലൈമാക്സ് എഴുതി പൂർത്തിയാക്കിയതായി ജീത്തു ജോസഫ്

ഉമ്മൻ ചാണ്ടി ഓർമ്മയായിട്ട് ഇന്ന് രണ്ട് വർഷം; സ്മ‍‍ൃതി സംഗമം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും, 12 വീടുകളുടെ താക്കോൽദാനം നടക്കും, കോട്ടയത്ത് ഗതാഗത ക്രമീകരണം

വന്ദേഭാരത് ട്രെയിനുകൾക്ക് സ്‌റ്റോപ്പുള്ള എല്ലാ സ്റ്റേഷനിലും ഇനി തത്സമയ ടിക്കറ്റ് ബുക്കിങ്; 15 മിനിറ്റ് മുമ്പ് ടിക്കറ്റെടുക്കാം

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാനാധ്യാപികയെ സസ്പെൻഡ്‌ ചെയ്യും; ഇന്ന് സ്കൂൾ അധികൃതരുടെ മൊഴിയെടുക്കും

അതിതീവ്ര മഴ; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്, സ്‌കൂളുകൾക്ക് അവധി

പഹല്‍ഗാമില്‍ ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്; അവര്‍ അധിക കാലം ജീവിച്ചിരിക്കില്ലെന്ന് ജമ്മു കശ്മീര്‍ ലഫ് ഗവര്‍ണര്‍

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്‌യു