ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ആറ് മെഡല്‍ നേടി അജിത്ത്

ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 6 മെഡല്‍ കരസ്ഥമാക്കി തമിഴകത്തിന്റെ സൂപ്പര്‍താരം അജിത്ത്. 46-ാം തമിഴ്‌നാട് സ്റ്റേറ്റ് ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പിലാണ് താരം നേട്ടം കൊയ്തിരിക്കുന്നത്. തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ നിന്നായി 900ല്‍ അധികം ഷൂട്ടര്‍മാര്‍ മത്സരിച്ച ചാമ്പ്യന്‍ഷിപ്പില്‍ ചെന്നൈ റൈഫിള്‍ ക്ലബിനെ പ്രതിനിധീകരിച്ചാണ് അജിത്ത് പങ്കെടുത്തത്.

ചെന്നൈ റൈഫിള്‍ ക്ലബ്ബില്‍ നിന്നും അജിത്തിനെ കൂടാതെ സിദ്ധാര്‍ഥ് ശിവകുമാര്‍, എ ജഗന്നാഥന്‍, സുമീത് ഹര്‍കിഷന്‍ദാസ് സാങ്‌വി, വിജയ് കുമാര്‍, മധു, എസ് സുധാകര്‍ എന്നിവരും മത്സരിച്ചിരുന്നു. നാല് സ്വര്‍ണവും 2 വെള്ളിയുമാണ് അജിത്തും ടീമും സ്വന്തമാക്കിയത്.

10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലും, 25 മീ സെന്റര്‍ ഫയര്‍ പിസ്റ്റള്‍ വിഭാഗത്തിലും, 25 മീറ്റര്‍ സ്റ്റാന്റേര്‍ഡ് പിസ്റ്റള്‍ വിഭാഗത്തിലും, 50 മീറ്റര്‍ ഫ്രീ പിസ്റ്റള്‍ വിഭാഗത്തിലുമാണ് സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയത്. മാര്‍ച്ച് 2 മുതല്‍ മാര്‍ച്ച് 7 വരെയായിരുന്നു മത്സരം നടന്നത്.

ഷൂട്ടിംഗ് പോലെ തന്നെ ബൈക്ക് റേസിംഗ്, കാര്‍ റേസിംഗ് തുടങ്ങി സാഹസികത ഏറെ ഇഷ്ടപ്പെടുന്ന താരം കൂടിയാണ് അജിത്ത്. കൊല്‍ക്കത്തയിലേക്ക് സൈക്കിള്‍ ട്രിപ്പ് നടത്തിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിക്കിമിലേക്ക് ബൈക്ക് ട്രിപ്പും താരം നടത്തിയിരുന്നു.

Latest Stories

പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ പ്രാബല്യത്തിൽ; ബഹിഷ്ക്കരിക്കുമെന്ന് സിഐടിയു

ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു, വലിയ പേരുകള്‍ മിസിംഗ്

ശരി ആരുടെ ഭാഗത്ത്? കെഎസ്ആർടിസി ബസിനുള്ളിലെ സിസിടിവി ഇന്ന് പരിശോധിക്കും; സൈബർ ആക്രമണത്തിനെതിരെ പരാതി നൽകി മേയർ

'വിയര്‍പ്പ് തുന്നിയിട്ട കുപ്പായം, അതിന്‍ നിറങ്ങള്‍ മങ്ങുകില്ല കട്ടായം..'; ആദ്യ വെടിപൊട്ടിച്ച് സഞ്ജു

T20 World Cup 2024: ഇന്ത്യയിലെ ക്രിക്കറ്റ് സിസ്റ്റം സഞ്ജുവിനോട് ചെയ്തത് എന്താണ്?

ഉഷ്ണതരംഗം: ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ തൊഴിലാളികള്‍ വെയിലത്ത് പണിയെടുക്കരുത്; നിര്‍ദേശം തെറ്റിച്ചാല്‍ തൊഴിലുടമക്കെതിരെ കര്‍ശന നടപടിയെന്ന് സര്‍ക്കാര്‍

വരുന്നൂ നവകേരള ബസ്, തിരുവനന്തപുരത്ത് നിന്നും ഇന്ന് സര്‍വീസ് തുടങ്ങും; ആര്‍ക്കും കയറാം; ശുചിമുറി അടക്കമുള്ള സൗകര്യം; അഞ്ചു മുതല്‍ മറ്റൊരു റൂട്ടില്‍

ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്; ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും; വഴിയരികിലെ ചെണ്ടയല്ല താനെന്ന് ഗോകുലം ഗോപാലന്‍