'ദി കുങ്ഫു മാസ്റ്റര്‍'; ആക്ഷന്‍ ചിത്രവുമായി എബ്രിഡ് ഷൈനിന്റെ മടങ്ങി വരവ്

1983, ആക്ഷന്‍ ഹീറോ ബിജു, പൂമരം തുടങ്ങിയ സിനിമളൊരുക്കി ശ്രദ്ധ നേടിയ എബ്രിഡ് ഷൈന്‍ ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നു. ദി കുങ്ഫു മാസ്റ്റര്‍ എന്ന പേരിട്ടിരിക്കുന്ന ആക്ഷന്‍ ചിത്രവുമായാണ് എബ്രിഡ് ഷൈനിന്റെ മടങ്ങി വരവ്. ഹിമാലയവന്‍ താഴ്വരയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ചിത്രം ജനുവരിയില്‍ തിയേറ്ററുകളിലെത്തും.

“1983 എന്ന ചിത്രം എന്റെ തന്നെ ജീവിതാനുഭവമായിരുന്നു. ആക്ഷന്‍ ഹീറോ ബിജുവും പുമരവും ഞാന്‍ കണ്ട കാഴ്ചകളായിരുന്നു. കുങ്ഫൂ മാസ്റ്റര്‍ പൂര്‍ണമായും ഒരു സിനിമാക്കഥയാണ്. എന്റെ ബാല്യത്തില്‍ക്കണ്ട ജാക്കിച്ചാന്‍, ജെറ്റ്ലി, ബ്രൂസ്ലി സിനിമകളില്‍ നിന്ന് എന്നെ ചാര്‍ജ് ചെയ്യിച്ച ആക്ഷന്‍ രംഗങ്ങള്‍ ഈ സിനിമയ്ക്ക് പ്രചോദനമായിട്ടുണ്ട്. ഒട്ടും ഡാര്‍ക്ക് അല്ലാത്ത കാഴ്ചകളിലൂടെ ആസ്വദിക്കാന്‍ പറ്റിയൊരു സിനിമ.” എബ്രിഡ് ഷൈന്‍ പറഞ്ഞു.

പൂമരത്തിലൂടെ ശ്രദ്ധേയയായ നീത പിള്ളയാണ് ചിത്രത്തില്‍ നായിക. ഓഡീഷനിലൂടെ കണ്ടെത്തിയ ജിജി സ്‌കറിയ ആണ് നായകന്‍. മേജര്‍ രവിയുടെ മകന്‍ അര്‍ജുനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഫുള്‍ ഓണ്‍ ഫ്രെയിംസിന്റെ ബാനറില്‍ ഷിബു തെക്കുംപുറമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Latest Stories

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന