ഗ്യാങ്സ്റ്റര്‍ രണ്ടാം ഭാഗവുമായി ആഷിഖ് അബു; നായകന്‍ മമ്മൂട്ടി

മമ്മൂട്ടിയെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗ്യാങ്സ്റ്റര്‍. അഹമ്മദ് സിദ്ദിഖ്, അഭിലാഷ് എസ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് രചിച്ച ഈ ചിത്രം നിര്‍മ്മിച്ചതും ആഷിഖ് അബു ആയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയെ തന്നെ നായകനാക്കി ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്നു ആഷിഖ് അബു പറയുന്നു.

കുറച്ചു നാള്‍ മുന്‍പ് നടന്ന ഒരു മാധ്യമ അഭിമുഖത്തിലാണ് ആഷിഖ് അബു ഈ കാര്യം വെളിപ്പെടുത്തിയത്. ഈ ചിത്രം രചിക്കുന്നത് സൂപ്പര്‍ ഹിറ്റ് രചയിതാവ് ശ്യാം പുഷ്‌ക്കരന്‍ ആണെന്നും ആഷിഖ് അബു പറഞ്ഞു. ഈ മമ്മൂട്ടി ചിത്രം കൂടാതെ, ബോളിവുഡ് സൂപ്പര്‍ താരമായ ഷാരൂഖ് ഖാനെ നായകനാക്കി ഒരു ചിത്രവും തങ്ങള്‍ പ്ലാന്‍ ചെയ്യുന്നുണ്ടെന്നും ആഷിഖ് അബു പുറത്ത് വിട്ടു.

കോവിഡ് പ്രതിസന്ധി വന്നതോടെ തനിക്കും ഷാരൂഖ് ഖാനും ശ്യാം പുഷ്‌കരനുമെല്ലാം നേരത്തെ കമ്മിറ്റ് ചെയ്ത ജോലികള്‍ തീര്‍ക്കാന്‍ സാധിക്കാതെ പോയെന്നും അത്‌കൊണ്ട് തന്നെ അതെല്ലാം തീര്‍ത്തതിന് ശേഷം മാത്രമേ ഈ ചിത്രങ്ങളുടെ പണിപ്പുരയിലേക്കു കടക്കാന്‍ സാധിക്കു എന്നും ആഷിക് അബു പറഞ്ഞു.

എന്തായാലും ഈ ചിത്രങ്ങള്‍ തീര്‍ച്ചയായും സംഭവിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ടോവിനോ തോമസ് നായകനായ നാരദന്‍ ആയിരുന്നു ആഷിഖ് അബുവിന്റെ ഏറ്റവുമവസാനം റിലീസ് ചെയ്ത ചിത്രം. അദ്ദേഹം ഇപ്പോള്‍ സംവിധാനം ചെയ്യുന്നത് ടോവിനോ തോമസ് തന്നെ നായകനായ നീലവെളിച്ചം എന്ന ചിത്രമാണ്.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു