'ജനങ്ങളുടെ തിയറ്റർ' പ്രഖ്യാപിച്ച് ആമിർ ഖാൻ; ടിക്കറ്റ് ഒന്നിന് മുടക്കേണ്ടത്, ആദ്യ റിലീസ് 'സിതാരെ സമീൻ പർ

ആമിർ ഖാൻ ടാക്കീസ് എന്ന പേരിലുളള തന്റെ യൂടുബ് ചാനൽ പ്രഖ്യാപിച്ച് ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ.  ഇനി മുതൽ തിയേറ്റർ റിലീസിന് ശേഷം ആമിർ ഖാൻ പ്രൊഡക്ഷൻസിന്റെ സിനിമകൾ ഈ യൂടൂബ് ചാനലിലൂടെ പ്രദർശിപ്പിക്കും. ‘ജനങ്ങളുടെ തിയറ്റർ’ (ജൻതാ കാ തിയറ്റർ) എന്ന വിശേഷണത്തോടെയാണ് ചാനൽ അവതരിപ്പിച്ചിരിക്കുന്നത്. മുംബൈയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ആമിർ ഖാൻ ഈ വിപ്ലവകരമായ പ്രഖ്യാപനം നടത്തിയത്. നടന്റെ ഏറ്റവും പുതിയ ചിത്രം സിതാരെ സമീൻ പർ ആയിരിക്കും ആമിർ ഖാൻ ടാക്കീസ് ചാനലിലൂടെയുള്ള ആദ്യ റിലീസ്. ഓഗസ്റ്റ് 1 നാണ് സിനിമ യുട്യൂബിൽ സ്ട്രീമിങ് ആരംഭിക്കുക.

ഒടിടി സ്ട്രീമിങ് ഒഴിവാക്കിയാണ് സിതാരെ സമീൻ പർ തിയറ്റർ റിലീസിന് ശേഷം യുട്യൂബിലേക്ക് എത്തുന്നത്. കാണുന്നതിന് മാത്രം പണം നൽകുന്ന പേ പെർ വ്യൂ മാതൃകയിൽ ആയിരിക്കും സിതാരെ സമീൻ പർ സിനിമയുടെ യുട്യൂബ് റിലീസ്. 100 രൂപയാണ് സിനിമ കാണാൻ മുടക്കേണ്ടത്. ഇതിലൂടെ പണം മുടക്കുന്ന ആൾക്ക് രണ്ട് ദിവസത്തെ ആക്സസ് (48 മണിക്കൂർ) ആയിരിക്കും ലഭിക്കുക. ഇന്ത്യയ്ക്കൊപ്പം യുഎസ്എ, കാനഡ, യുകെ, ഓസ്ട്രേലിയ, ജർമനി, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലും യുട്യൂബിലൂടെ ചിത്രം ലഭ്യമായിരിക്കും.

സിതാരെ സമീൻ പർ ഒരു തുടക്കം മാത്രമാണെന്നും കാലക്രമത്തിൽ ആമിർ ഖാൻ പ്രൊഡക്ഷൻസിൻറെ മുഴുവൻ സിനിമകളും ഇവിടെ ലഭ്യമാകുമെന്ന് ആമിർ ഖാൻ പറഞ്ഞു. സത്യമേവ ജയതേ പോലുള്ള നടന്റെ ഷോകൾ ചാനലിൽ സൗജന്യമായി കാണാം. ചില ഉള്ളടക്കങ്ങൾ സൗജന്യമായി കാണാനാവുന്ന തരത്തിലുമായിരിക്കും. ഇൻഡിപെൻഡൻറ് ഫിലിം മേക്കേഴ്സിനും തങ്ങളുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ പുതിയ പ്ലാറ്റ്‍ഫോമിലൂടെ അവസരം നൽകുമെന്നും വാർത്താസമ്മേളനത്തിൽ ആമിർ ഖാൻ അറിയിച്ചു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി