'ജനനായകൻ' തിയേറ്ററുകളിലെത്തും, U/A സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി നിര്‍ദേശം; സെൻസർ ബോർഡിന് തിരിച്ചടി

വിജയ് ചിത്രം ജനനായകൻ റിലീസ് ചെയ്യാൻ അനുമതി നൽകി മദ്രാസ് ഹൈക്കോടതി. ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. വിഷയത്തിൽ സെൻസർ ബോർഡ് അപ്പീലിന് പോകുമെന്ന് റിപ്പോർട്ടുണ്ട്. പൊങ്കലിനോടനുബന്ധിച്ച് വെള്ളിയാഴ്ചയായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ അവസാന നിമിഷം സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതിനെത്തുടർന് റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു.

സെൻസർബോർഡിന്റെ നടപടിക്കെതിരേ കെവിഎൻ പ്രൊഡക്ഷൻസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. വാദം കേട്ട കോടതി വിധി പറയാൻ മാറ്റിവെക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് റിലീസ് മാറ്റിക്കൊണ്ടുള്ള നിർമാതാക്കളുടെ നടപടി. ചിത്രം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ലഭിച്ച പരാതിയെത്തുടർന്ന് റിവൈസിങ് കമ്മിറ്റിക്ക് വിടാൻ സെൻസർ ബോർഡ് തീരുമാനിച്ചിരുന്നു. തുടർന്നാണ് അന്യായമായി സെൻസർ ബോർഡ് അനുമതി വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് നിർമാതാക്കൾ കോടതിയെ സമീപിച്ചത്.

Latest Stories

'കൊച്ചി മേയര്‍ പദവി കിട്ടാന്‍ സഹായിച്ചത് ലത്തീന്‍ സഭ'; സഭാ നേതൃത്വം തനിക്കായി പറഞ്ഞു, സഭാ നേതാക്കള്‍ക്ക് നന്ദിയെന്ന് വി കെ മിനിമോള്‍

'ശബരിമല സ്വർണകൊള്ളയിൽ മന്ത്രിമാർക്കും പങ്ക്, അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ആരും രക്ഷപ്പെടില്ല'; രമേശ് ചെന്നിത്തല

കോടതിയില്ല, കേൾവിയില്ല, കരുണയില്ല: പുതിയ കുടിയേറ്റ ഇന്ത്യ

ജയിലില്‍ വെച്ച് ദേഹാസ്വാസ്ഥ്യം; ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ കണ്ഠര് രാജീവര് ആശുപത്രിയില്‍

'പുരുഷന്മാരെ ആക്രമിക്കണം എന്ന് തോന്നുമ്പോൾ മാത്രം 'സ്ത്രീരത്നങ്ങൾ' എന്ന നിലയിൽ അവർ ഒന്നിച്ചു ചേരും, ഇരട്ടത്താപ്പിന്റെ രാജ്‌ഞിമാർ'; വിമർശിച്ച് വിജയ് ബാബു

അധ്യാപകൻ മദ്യം നൽകി വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവം; ഏഴ് വിദ്യാർത്ഥികൾ അധ്യാപകനെതിരെ മൊഴി നൽകി

കരൂർ ദുരന്തം; ടിവികെ അധ്യക്ഷൻ വിജയ്‌യുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ

'ശബരിമല സ്വർണക്കൊള്ള കേസ് തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റിൽ ഒതുക്കാൻ നോക്കണ്ട, തന്ത്രിയെ മറയാക്കി മന്ത്രിയെ രക്ഷിക്കാൻ നോക്കണ്ട'; കെ മുരളീധരൻ

ശബരിമല സ്വർണക്കൊള്ള കേസ്; അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ ഇന്ന് എസ്ഐടി പരിശോധന

ബാറ്റ് പിടിക്കാൻ അറിയാത്ത ജയ് ഷായാണ് അവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത്; ആഞ്ഞടിച്ച് BCB മുന്‍ സെക്രട്ടറി