ആ 12 മിനുറ്റ് കട്ട് ചെയ്തു; ദൈര്‍ഘ്യം കുറച്ച് 'കാന്ത', കാരണമിതാണ്...

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കാന്ത’ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെ സിനിമയുടെ ദൈര്‍ഘ്യം വെട്ടിക്കുറച്ച് നിര്‍മ്മാതാക്കള്‍. 12 മിനിറ്റോളം ദൈര്‍ഘ്യമാണ് കുറച്ചിരിക്കുന്നത്. സിനിമയുടെ രണ്ടാം പകുതിയിലാണ് കട്ട് ചെയ്തിരിക്കുന്നത്. പുതിയ പതിപ്പ് ഇന്ന് മുതല്‍ പ്രദര്‍ശിപ്പിക്കും. ചിത്രത്തിന്റെ ദൈര്‍ഘ്യവുമായി ബന്ധപ്പെട്ട പ്രേക്ഷകരുടേയും നിരൂപകരുടെയും അഭിപ്രായങ്ങള്‍ മാനിച്ചാണ് ദൈര്‍ഘ്യം കുറച്ചത് എന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

പീരിയഡ് ഡ്രാമയായിട്ടാണ് കാന്ത പ്രേക്ഷകരിലേക്കെത്തിയത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്. സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ടി കെ മഹാദേവന്‍ എന്ന കഥാപാത്രമായാണ് കാന്തയില്‍ ദുല്‍ഖര്‍ വേഷമിട്ടത്.

ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. കേരളത്തിലും മികച്ച ഓപ്പണിങ് ആണ് ചിത്രം സ്വന്തമാക്കിയത്. ചിത്രം വമ്പന്‍ റിലീസായി കേരളത്തില്‍ എത്തിച്ചതും വേഫറെര്‍ ഫിലിംസ് തന്നെയാണ്. കാന്തയുടെ തെലുങ്ക് പതിപ്പിനും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.

നവംബര്‍ 14ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇതുവരെ 25 കോടിക്കടുത്ത് കളക്ഷന്‍ നേടിയിട്ടുണ്ട്. ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടുന്ന ചിത്രം ഡൊമസ്റ്റിക് മാര്‍ക്കറ്റിലും ഓവര്‍സീസ് മാര്‍ക്കറ്റിലും വലിയ പ്രതികരണമാണ് നേടിയത്. കേരളം, തമിഴ്‌നാട്, ആന്ധ്ര, തെലുങ്കാന, കര്‍ണാടക സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലും കൂടുതല്‍ സ്‌ക്രീനുകളിലായി രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി