ഒരു മെസേജ് ഇട്ടാല്‍ മതി മമ്മൂക്ക അടുത്ത സിനിമയില്‍ വിളിക്കും, എന്റെ സീരിയല്‍ കണ്ട് പ്രശംസിക്കാറുണ്ട്: യവനിക ഗോപാലകൃഷ്ണന്‍

മമ്മൂട്ടിയുമായുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞ് നടന്‍ യവനിക ഗോപാലകൃഷ്ണന്‍. തന്റെ സീരിയലുകള്‍ മമ്മൂട്ടി കാണാുകയും നന്നായിട്ടുണ്ടെന്ന് പ്രശംസിച്ചിട്ടുണ്ട് എന്നുമാണ് ഗോപാലകൃഷ്ണന്‍ സീരിയല്‍ ടുഡേയോട് പ്രതികരിച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം സിനിമകളിലും നടന്‍ വേഷമിട്ടിട്ടുണ്ട്.

ഒരാള്‍ മാത്രം, പത്തേമാരി, കുഞ്ഞനന്തന്റെ കട തുടങ്ങിയ സിനിമകളില്‍ താന്‍ മമ്മൂക്കയ്ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. ഒരാള്‍ മാത്രം എന്ന സിനിമ അഭിനയിക്കുമ്പോള്‍ ഉള്ള പരിചയം ഇപ്പോഴും ഉണ്ട്. എന്ത് മെസേജ് അയച്ചാലും മറുപടി നല്‍കും. അതുപോലെ മമ്മൂക്കയ്ക്ക് എന്തെങ്കിലും വിശേഷം ഉണ്ടെങ്കില്‍ പങ്കുവയ്ക്കുകയും ചെയ്യും.

ടിവി ഷോകളും സീരിയലുകളും എല്ലാം കാണുന്ന ആളാണ് മമ്മൂട്ടി. മുമ്പ് താന്‍ ദൂരദര്‍ശനില്‍ ഒരു സീരിയല്‍ ചെയ്തിരുന്നു. ഒരിക്കല്‍ മദ്രാസില്‍ തന്റെ ഒരു സിനിമയുടെ ഡബ്ബിംഗ് കഴിഞ്ഞ് വരുമ്പോള്‍ സ്റ്റുഡിയോയില്‍ വച്ച് മമ്മൂക്കയെ കണ്ടു. സംസാരിക്കുന്നതിനിടയില്‍ അദ്ദേഹം സീരിയല്‍ കണ്ടത് പറഞ്ഞു.

‘ഞാന്‍ അടുത്തിടെ ദൂരദര്‍ശനില്‍ നിങ്ങളെ ഒരു സീരിയലില്‍ കണ്ടു. നന്നായിരുന്നു കേട്ടോ’ എന്ന്. സീരിയല്‍ കാണാനൊക്കെ സമയം കിട്ടാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍, ‘വെറുതേ ഇരിക്കുമ്പോള്‍ ഞാന്‍ ടിവി കാണും. ചാനല്‍ മാറ്റി പോകുമ്പോഴാണ് നിങ്ങളെ കണ്ടത്. അപ്പോള്‍ അത് വച്ചു… ഇരുന്ന് കണ്ടു. നന്നായിരുന്നു’ എന്നാണ് മമ്മൂക്ക പറഞ്ഞത്.

അദ്ദേഹത്തോടുള്ള ബന്ധം വച്ച് സിനിമകളില്‍ താന്‍ അവസരം ചോദിച്ച് വിളിക്കാറില്ല. ഈ കാലത്തിനിടയില്‍ നൂറിലധികം സിനിമകള്‍ ചെയ്തിട്ടുണ്ട്. അവസരം ചോദിച്ച് വിളിക്കണം എന്നായിരുന്നുവെങ്കില്‍ മമ്മൂക്കയ്ക്ക് ഒരു മെസേജ് ഇട്ടാല്‍ മതിയായിരുന്നു.

മമ്മൂക്ക അടുത്ത സിനിമയില്‍ തനിക്കൊരു അവസരം തരുമോ എന്ന് ചോദിച്ചാല്‍ അദ്ദേഹം ഇല്ല എന്ന് പറയില്ല എന്ന ഉറപ്പ് എനിക്കുണ്ട്. പക്ഷെ ആ ബന്ധം ദുരുപയോഗം ചെയ്യാന്‍ തനിക്ക് താത്പര്യമില്ല എന്നാണ് യവനിക ഗോപാലകൃഷ്ണന്‍ പറയുന്നത്. അതേസമയആലപ്പുഴ യവനിക എന്ന നാടക ടീമിന്റെ പേരാണ് ഗോപാലകൃഷ്ണന്‍ പേരിനൊപ്പം ചേര്‍ത്തത്.

Latest Stories

ആകാശത്ത് നിന്നും ബഹിരാകാശത്തേക്ക്; സൂര്യകുമാർ യാദവിനെതിരെ ട്രോൾ മഴ

വോട്ട് കൊള്ളയേക്കാള്‍ വലിയ രാജ്യവിരുദ്ധ പ്രവര്‍ത്തനം വേറെയില്ല; ദേശദ്രോഹ പ്രയോഗങ്ങള്‍ കൊണ്ട് മറപിടിക്കുന്ന ബിജെപിയ്‌ക്കെതിരെ അതേ നാണയത്തില്‍ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി

'നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശിന്റെ ഇടപെടൽ അന്വേഷിക്കണം, രാഷ്ട്രീയത്തിലും പല ഇടങ്ങളിലും അധികാരം ഉള്ളവർ അയാൾക്കൊപ്പം'; വിമർശിച്ച് ഭാഗ്യലക്ഷ്മി

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, അവൾക്കൊപ്പം നിന്നത് മാധ്യമങ്ങളും സമൂഹവും മാത്രം'; ഇപ്പോൾ വന്നത് അന്തിമ വിധി അല്ലെന്ന് ഭാഗ്യലക്ഷ്മി

വഞ്ചിയൂരില്‍ കള്ളവോട്ട് ആരോപണം, നൂറിലേറെ കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി; ആരോപണം നിഷേധിച്ച് സിപിഎം

‘ആർ ശ്രീലേഖയുടെ പോസ്റ്റ് ചട്ടലംഘനം, നിഷ്കളങ്കമെന്ന് കരുതാനാകില്ല'; 51 സീറ്റുകൾ നേടി യുഡിഎഫ് കോർപ്പറേഷൻ നേടുമെന്ന് കെ എസ് ശബരീനാഥൻ

കേരളത്തിലെ എസ്ഐആർ; നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി

'ഇത്തവണ അരി ഇറക്കുമതിക്ക്'; ഇന്ത്യക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്, പുതിയ താരിഫ് ചുമത്താൻ നീക്കം

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി

“കുറ്റം ‘നോർമൽ’ ആകുന്ന നിമിഷം”