അഭിനയിക്കാതെ പോയ സിനിമകൾ ഹിറ്റ് ആയപ്പോൾ...

ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ‘ഋതു’ എന്ന ചിത്രത്തിലൂടെ 2009ൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടനാണ് ആസിഫ് അലി. അന്ന് പ്രേക്ഷകരെ അത്ര കയ്യിലെടുക്കാൻ പറ്റിയില്ലെങ്കിലും ഇന്ന് പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് നടൻ. കഥ തുടരുന്നു, അപൂർവ്വരാഗം, ട്രാഫിക് തുടങ്ങിയ സിനിമകളിലൂടെ പതിയെ പ്രേക്ഷകമനസുകളിൽ ഇടം പിടിച്ച നടൻ, സാൾട്ട് ആന്റ് പെപ്പെർ, ഓർഡിനറി, മല്ലു സിംഗ് തുടങ്ങിയ ചിത്രങ്ങളിലൂടെ പിന്നീട് ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്.

നടനായി മാത്രമല്ല, സഹനടനായും വില്ലനായും എല്ലാം കയ്യടി നേടിയിട്ടുണ്ട് ആസിഫ് അലി. മികച്ച കഥാപാത്രങ്ങളിലൂടെ അമ്പരപ്പിക്കുന്ന നടനിപ്പോൾ സൂപ്പർ താരങ്ങളുടേതടക്കമുള്ള നിരവധി ചിത്രങ്ങളിലും ഒപ്പം അഭിനയിച്ചു കഴിഞ്ഞു. 2024 ആസിഫ് അലിയുടെ വർഷം ആയിരുന്നു എന്നു വേണം പറയാൻ. ലെവൽ ക്രോസ്, തലവൻ, അഡിയോസ് അമിഗോസ്, ഏറ്റവും ഒടുവിലായി ഇറങ്ങിയ കിഷ്കിന്ധ കാണ്ഡം തുടങ്ങിയ സൂപ്പർഹിറ്റ്‌ സിനിമകളിലും കിടിലൻ റോളുകളിൽ താരമെത്തി. വെബ് സീരീസ് ആയ മനോരഥങ്ങളിലെ പ്രകടനവും ഏറെ ശ്രദ്ധ നേടി.

2025 ലെ ആസിഫ് അലിയുടെ ആദ്യ സിനിമയായ രേഖാചിത്രവും പുറത്തിറങ്ങിയിരിക്കുകയാണ്. ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രത്തിലെ അഭിനയത്തിന് ആസിഫ് അലിക്ക് ആരാധകരിൽ നിന്ന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ഓരോ അരിമണിയിലും അത് കഴിക്കേണ്ട ആളുടെ പേരുണ്ടാകും എന്നു പറഞ്ഞത് പോലെ, ആസിഫ് അലി നിരസിച്ചതും, ചെയ്യാൻ പറ്റാതെ പോയതുമായ സൂപ്പർ ഹിറ്റായതുമായ ചില സിനിമകളുമുണ്ട്.

മലയാള സിനിമയിൽ 2024 ലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു മഞ്ഞുമ്മൽ ബോയ്‌സ്. ചിത്രത്തിൽ ശ്രീനാഥ് ഭാസിയവതരിപ്പിച്ച സുഭാഷ് എന്ന കഥാപാത്രമായി ആദ്യം പരിഗണിച്ചിരുന്നത് ആസിഫ് അലിയെ ആയിരുന്നു. എന്നാൽ പിന്നീട് പല ചർച്ചകളുടെയും പുറത്ത് ആ സിനിമയ്ക്ക് ഒരു ബാധ്യതയായി മാറാൻ സാധ്യതയുള്ളതുകൊണ്ട് മാറിയതാണെന്നാണ് താരം പറഞ്ഞത്.

മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത മിസ്റ്ററി- ഹൊറർ ചിത്രം ‘ഭ്രമയുഗം’ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് സ്വന്തമാക്കിയത്. അർജുൻ അശോകൻ ചെയ്ത കഥാപാത്രം ചെയ്യേണ്ടിയിരുന്നത് ആസിഫ് അലി ആയിരുന്നു. ഭ്രമയുഗത്തിലെ റോൾ താരം നിരസിച്ചതായിരുന്നില്ല, മറ്റ് സിനിമകളുമായി ഡേറ്റ് ക്ലാഷ് ഉള്ളതുകൊണ്ടാണ് ആസിഫ് അലി ഭ്രമയുഗത്തിൽ നിന്നും പിന്മാറിയത്.

ഫഹദ് ഫാസിൽ, രമ്യാ നമ്പീശൻ, തുടങ്ങിയവർ അഭിനയിച്ച സിനിമയാണ് ചാപ്പ കുരിശ്. ഡേറ്റിന്റെ ഒരു പ്രശ്നം കൊണ്ടാണ് ആസിഫ് അലി സിനിമ വേണ്ടെന്ന് വച്ചത് എന്നാണ് ഒരു അഭിമുഖത്തിൽ പറഞ്ഞത്.

2014ൽ അമൽ നീരദ് സംവിധാനം ചെയ്ത ഇയ്യോബിന്റെ പുസ്തകത്തിൽ വില്ലൻ വേഷത്തിലെത്തിയ ജയസൂര്യക്ക് പകരം ആദ്യം ആസിഫ് അലിയെ ആയിരുന്നു വിളിച്ചിരുന്നത്. മറ്റൊരു സിനിമയുടെ ഡേറ്റുമായി ക്ലാഷ് വന്നതുകൊണ്ടാണ് സിനിമ ഉപേക്ഷിച്ചത്.

കരിയറിലെ ടേണിങ് പോയിന്റ് ഋതു തന്നെയായിരുന്നു എന്ന താരം പറഞ്ഞിട്ടുണ്ട്. അതിന് ശേഷം വന്ന കഥ തുടരുന്നു, ഹണി ബീ തുടങ്ങിയ സിനിമകൾ താരത്തിന് ഒരു സ്ഥാനം നേടി കൊടുക്കുക തന്നെ ചെയ്തു. കെട്ട്യോളാണ് എന്റെ മാലാഖയിലെ സ്ലീവാച്ചനും ഉയരെയിലെ ഗോവിന്ദനുമടക്കമുള്ള കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകർക്ക് പരിചിതമാണ്.

അതേസമയം, ആദ്യദിനം കഴിയുമ്പോൾ രേഖാചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മിസ്റ്ററി ത്രില്ലർ ജോണറിലാണ് കഥ പറയുന്നത്. രണ്ട് കോടി രൂപയാണ് രേഖാചിത്രത്തിന്റെ ഓപ്പണിങ് കളക്ഷൻ. മികച്ച മൗത്ത് പബ്ലിസിറ്റിയും ചിത്രത്തിന് ഇപ്പോൾ ലഭിക്കുന്നുണ്ട്.

Latest Stories

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്

'ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് വിശ്വസിക്കുകയാണെങ്കിൽ അങ്ങനെ ആകട്ടെ'; ബന്ധം അവസാനിപ്പിച്ച് പാലാഷ് മുച്ചൽ

'പാലാഷിനെ കല്യാണം കഴിക്കില്ല, വിവാഹം റദ്ധാക്കി', പ്രതികരണവുമായി സ്‌മൃതി മന്ദാന; ഇൻസ്റ്റ​ഗ്രാമിൽ നിന്ന് അൺഫോളോ ചെയ്ത് താരം

പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എസ്‌ഐടി

നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു; ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”