ആടുജീവിതം തമിഴില്‍ വര്‍ക്ക് ആകില്ല..! എന്തുകൊണ്ട് ബ്ലെസി ചിത്രം നിരസിച്ചു? വിക്രമിന്റെ മറുപടി

‘ആടുജീവിതം’ സിനിമയില്‍ നായകന്മാരായി ആദ്യം പരിഗണിച്ചത് വിക്രം, സൂര്യ എന്നീ താരങ്ങളെ ആയിരുന്നുവെന്ന് സംവിധായകന്‍ ബ്ലെസി പറഞ്ഞിരുന്നു. ആ സമയത്ത് ലോങ് ഷെഡ്യൂള്‍ വിക്രമിന് പറ്റില്ലായിരുന്നു എന്നാണ് ബ്ലെസി ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ആടുജീവിതത്തിനോട് നോ പറയാനുള്ള കാരണം പറയുന്ന വിക്രമിന്റെ പഴയൊരു അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

എന്തുകൊണ്ടാണ് താന്‍ ആടുജീവിതം ചെയ്യാനാകില്ലെന്ന് പറഞ്ഞത് എന്നതിനെ കുറിച്ചാണ് വിക്രം സംസാരിച്ചത്. ”തമിഴില്‍ ആടുജീവിതം ചെയ്യാന്‍ ബ്ലെസി സാര്‍ എന്നെ സമീപിച്ചിരുന്നു. എന്നാല്‍ ആ നോവലിന്റെ കഥാപശ്ചാത്തലം കൂടുതല്‍ കണക്ടായിരിക്കുന്നത് കേരളത്തോടാണ്.”

”ജോലിക്ക് വേണ്ടി ഗള്‍ഫിലേക്ക് പോകുന്നത് തമിഴ്നാട്ടിലെ പ്രേക്ഷകര്‍ക്ക് മനസിലാകില്ല. പക്ഷേ കേരളവും ഗള്‍ഫുമായി നല്ല ബന്ധമാണുള്ളത്. ഗള്‍ഫ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും ഓര്‍മ വരിക കേരളവുമായുള്ള കണക്ഷനാണ്. ആ കെമിസ്ട്രി തമിഴില്‍ വര്‍ക്കാകില്ല.”

”തമിഴ് സിനിമയും മലയാള സിനിമയും മേക്കിംഗിന്റെ കാര്യത്തില്‍ വളരെ വ്യത്യാസമുള്ളവയാണ്. അവിടെ കിട്ടുന്ന പ്രതിഫലം ഇവിടെ കിട്ടില്ല. കൊമേഴ്സ്യല്‍ സിനിമകള്‍ ചെയ്യുന്നതില്‍ ഇവിടെ പരിമിതിയുണ്ട്. അതുമാത്രമല്ല, എന്നിലെ അഭിനേതാവിനെ അത്ഭുതപ്പെടുത്തുന്ന സ്‌ക്രിപ്‌റ്റൊന്നും മലയാളത്തില്‍ നിന്ന് കിട്ടിയിട്ടുമില്ല” എന്നായിരുന്നു വിക്രം പറഞ്ഞത്.

അതേസമയം, എട്ട് ദിവസത്തിനുള്ളില്‍ 93 കോടി രൂപയാണ് ആടുജീവിതം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയിരിക്കുന്നത്. ബ്ലെസിയുടെ 16 വര്‍ഷത്തെ പരിശ്രമത്തിനൊടുവിലാണ് ആടുജീവിതം തിയറ്ററുകളിലെത്തിയത്. നജീബ് ആയുള്ള പൃഥ്വിയുടെ ട്രാന്‍സ്‌ഫൊര്‍മേഷനും ഡെഡിക്കേഷനും നിറഞ്ഞ കൈയ്യടികളാണ് ലഭിക്കുന്നത്.

Latest Stories

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന് ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി, നടപടി ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന്

മനുഷ്യാവകാശം: ജീവൻ vs ശക്തി”

രണ്ടാം ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി, ജാമ്യം കര്‍ശന ഉപാധികളോടെ

'നടിയെ ആക്രമിച്ച കേസിൽ അടൂരിന്റെ പ്രതികരണം നിരുത്തരവാദിത്തപരം, എതിരാളികൾക്ക് അടിക്കാൻ ഒരു വടി കൊടുത്തത് പോലെ'; കെ മുരളീധരൻ