മൂക്ക് ഉള്ളിലേക്ക് പോയി, താടിയെല്ല് താഴ്ന്ന് പോയി, കണ്ണാടി നോക്കിയപ്പോഴാണ് ഞെട്ടിയത്; അപകടത്തെക്കുറിച്ച് വിജയ് ആന്റണി

പിച്ചൈക്കാരന്‍ 2 സിനിമയുടെ മലേഷ്യയിലെ ചിത്രീകരണത്തിനിടെയാണ് നടന്‍ വിജയ് ആന്റണിക്ക് അപകടമുണ്ടാകുന്നത്. ഈ വര്‍ഷമാദ്യമായിരുന്നു സംഭവം. അപകട ശേഷം മുഖത്ത് നടന് ശസ്ത്രക്രിയകള്‍ നടത്തേണ്ടി വന്നു. മുഖത്തിന്റെ ആകൃതിയില്‍ ചെറിയൊരു മാറ്റവും നടന് വന്നിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് പറ്റിയ അപകടത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് വിജയ് ആന്റണി

ഷൂട്ടിംഗിന് മലേഷ്യയില്‍ പോയതായിരുന്നു. കടലില്‍ ജെറ്റ് സ്‌കിയില്‍ ഞാനും നായികയും പോയിക്കൊണ്ടിരിക്കുകയായിരുന്നു. മറ്റാെരു ബോട്ടില്‍ ഞങ്ങളെ ചിത്രീകരിക്കുന്നുമുണ്ട്. ഭയങ്കര സ്പീഡിലായിരുന്നു പോയിക്കൊണ്ടിരുന്നത്. ബോട്ടിനടുത്ത് കൂടെ പോയാല്‍ ക്യാമറയില്‍ നല്ല വിഷ്വല്‍ ലഭിക്കുമെന്ന് കരുതി.

ആദ്യ റൗണ്ട് ചെയ്തു. കുറച്ച് കൂടി നല്ല വിഷ്വലിനായി ഒരു റൗണ്ട് കൂടെ പോയി. എന്താണ് സംഭവിച്ചതെന്ന് ഓര്‍മ്മയില്ല. തിരകള്‍ വന്നടിച്ച് ജെറ്റ് സ്‌കി ബോട്ടിന് പോയി ഇടിച്ചതാണെന്ന് തോന്നുന്നു. മുഖത്തിടിച്ച് മൂക്ക് ഉള്ളിലേക്ക് പോയി. താടിയെല്ല് താഴേക്ക് പോയി. കടലില്‍ നിന്നും അസിസ്റ്റന്റുകളെല്ലാം കൂടെ രക്ഷിച്ചു. ഒരു വശത്ത് കണ്ണിന് വരെ പരിക്ക് പറ്റിയിരുന്നു.

ഒരു ദിവസത്തിനുള്ളില്‍ കണ്ണ് തുറന്ന് നോക്കി, എല്ലാവരും വിഷമിക്കുന്നത് എന്തിനാണെന്ന് മനസ്സിലായില്ല. ചെറിയ പരിക്ക് മാത്രമാണെന്നാണ് ഞാന്‍ കരുതിയത്. കണ്ണാടി നോക്കിയപ്പോഴാണ് മനസ്സിലായത് എന്താണ് സംഭവിച്ചതെന്ന്.

ഇപ്പോള്‍ പോലും ചെറിയ പ്രശ്‌നങ്ങളുണ്ട്. ചില വാക്കുകള്‍ ഉച്ചരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. പക്ഷെ അതൊന്നും കുഴപ്പമില്ല മനസ് വളരെ നന്നായിരിക്കുന്നുണ്ട്. ആക്‌സിഡന്റിന് ശേഷം എന്റെ പെരുമാറ്റത്തിലും ചിന്തകളിലും മാറ്റം വന്നിട്ടുണ്ട്. വിജയ് ആന്റണി പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി