ചുംബന രം​ഗം ചെയ്യുമ്പോൾ എന്നേക്കാൾ ടെൻഷൻ അദ്ദേഹത്തിനായിരുന്നു, അന്ന് തന്നോട് പറഞ്ഞത് ഇക്കാര്യം, വെളിപ്പെടുത്തി വിദ്യ ബാലൻ

തന്റെ ആദ്യ ചിത്രം പരിണീതയിൽ സഞ്ജയ് ദത്തിനൊപ്പം പ്രവർത്തിച്ച അനുഭവം പങ്കുവച്ച് നടി വിദ്യ ബാലൻ. സിനിമയിൽ ചുംബനരംഗം ചിത്രീകരിക്കുന്നതിന് മുൻപ് നടൻ തന്നോട് പെരുമാറിയ രീതിയെ കുറിച്ചാണ് വിദ്യ മനസുതുറന്നത്. ആ സീൻ ചിത്രീകരിക്കുന്നതിന് മുൻപും ശേഷവും വളരെ മാന്യമായാണ് അദ്ദേഹം തന്നോട് ഇടപഴകിയതെന്ന് നടി പറയുന്നു. സഞ്ജയ് ദത്ത് തന്ന കോൺഫിഡൻസ് ആണ് ആ രം​ഗം നന്നായി ചെയ്യാൻ തന്നെ സഹായിച്ചതെന്നും വിദ്യ ബാലൻ പറഞ്ഞു.

ഏതൊരു പുതുമുഖത്തിനും അത്തരം സാഹചര്യങ്ങളിൽ പേടി തോന്നിയേക്കാമെന്ന് വിദ്യ പറയുന്നു. അന്ന് ആ രം​ഗം ചിത്രീകരിക്കുന്ന സമയം ഞാൻ വല്ലാതെ പരിഭ്രാന്തയായിരുന്നു. എന്നാൽ സഞ്ജയ് സാറാണ് എനിക്ക് ധൈര്യം തന്നത്. അദ്ദേഹം വളരെ ശാന്തനായിരുന്നു, ‘നമുക്കിത് സാവധാനം ചെയ്യാം. ഭയപ്പെടേണ്ട പതുക്കെ പോകാം എന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് ഷൂട്ടിങ്ങിന്റെ അവസാന ദിവസം അദ്ദേഹം ഞാൻ ഓക്കേ അല്ലെന്ന് എന്നോട് ചോദിക്കുകയും ചെയ്തു. എന്നെ ആലിംഗനം ചെയ്ത് നെറ്റിയിൽ ചുംബിച്ചിട്ടാണ് അദ്ദേഹം പോയത്.

അദ്ദേഹത്തിനും ആ രംഗം ചിത്രീകരിക്കുമ്പോൾ ടെൻഷൻ ഉണ്ടായിരുന്നുവെന്ന് പറഞ്ഞു. സഞ്ജയ് ദത്തിനെപോലെ സീനിയർ ആയ ഒരാൾ അങ്ങനെ ചെയ്തതിൽ തനിക്ക് അത്ഭുതം തോന്നിയെന്നും ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ വിദ്യ ബാലൻ തുറന്നുപറഞ്ഞു. നടിയുടെ വാക്കുകൾക്ക് പിന്നാലെ നിരവധി പേരാണ് സഞ്ജയ് ദത്തിനെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ എത്തുന്നത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി