മമ്മൂക്ക രാവിലെ തന്നെ ചീത്ത പറഞ്ഞോണ്ട് വരും.. ലാലേട്ടനോട് ആണെങ്കില്‍ വിശന്ന് ഇപ്പോ തലകറങ്ങി വീഴുമെന്ന് ഞാന്‍ പറയും: ഉര്‍വശി

ഫെഫ്ക ചലച്ചിത്ര തൊഴിലാളി സംഗമത്തിന് വളരെ സന്തോഷത്തോടെയാണ് താന്‍ എത്തിയതെന്ന് നടി ഉര്‍വശി. 40 വര്‍ഷത്തോളം താന്‍ പ്രൊഡക്ഷനിലുള്ള ആളുകള്‍ വിളമ്പി തന്ന ഭക്ഷണമാണ് കഴിച്ചതെന്നാണ് ഉര്‍വശി പറയുന്നത്. മമ്മൂക്ക അതിരാവിലെ ഫ്‌ളൈറ്റിന് വരുമ്പോള്‍ ചീത്ത പറയുന്നതിനെ കുറിച്ചും വിശക്കുമ്പോള്‍ താന്‍ തളര്‍ന്നു വീഴുമെന്ന് മോഹന്‍ലാലിനോട് പറയുന്നതിനെ കുറിച്ചുമുള്ള ഓര്‍മ്മ പങ്കുവച്ചാണ് ഉര്‍വശി സംസാരിച്ചത്.

”പണ്ട് സ്ഥിരമായി ഷൂട്ടിംഗിന് പോകുമ്പോള്‍ എറണാകുളത്തേക്കും തിരുവനന്തപുരത്തേക്കും ഓരോ ഫ്‌ളൈറ്റേ ഉള്ളൂ. അത് രാവിലെ 5 മണിക്കാണ്. കൃത്യമായിട്ട് അതില്‍ ഞാനും മമ്മൂക്കയും കാണും ചെന്നൈയില്‍ നിന്നും. മമ്മൂക്ക ചീത്ത പറഞ്ഞോണ്ട് വരും. ഞാനാണ് ആ ഫ്‌ളൈറ്റിന്റെ ടൈമിംഗ് ഇങ്ങനെ ആക്കിയത് എന്നത് പോലെ തോന്നും എനിക്കും. പക്ഷെ 10 വര്‍ഷമായി ഞാന്‍ ഇപ്പോള്‍ അങ്ങനെ വെളുപ്പിന് എണീറ്റ് പോകാറില്ല.”

”ബിപിയുടെ ചെറിയ പ്രശ്‌നങ്ങള്‍ കാരണം എനിക്ക് പണ്ടത്തെ പോലെ ചാടി എഴുന്നേറ്റ് പോകാന്‍ പറ്റത്തില്ല. പക്ഷെ ഇന്ന് വെളുപ്പിനെ എണീറ്റാണ് ഞാന്‍ വന്നത്. കാരണം എനിക്ക് കിട്ടിയ ഏറ്റവും നല്ല ചടങ്ങുകളില്‍ ഒന്നാണിത്. എത്ര നേരത്തെ വേണമെങ്കിലും ഞാന്‍ വന്നിരിക്കും കാരണം ഞാന്‍ വീട്ടില്‍ നിന്ന് കഴിച്ചതിനേക്കാള്‍ കൂടുതല്‍ എന്റെ അന്നദാതാക്കള്‍ പ്രൊഡക്ഷന്‍ ഓഫീസേഴ്‌സിന്റെ കൈയ്യില്‍ നിന്നും കഴിച്ചിട്ടുണ്ട്. പണ്ടൊന്നും ബ്രേക്ക് ഇല്ല മലയാള സിനിമയില്‍. വിശന്നിരിക്കും.”

”ലാലേട്ടനെ ഞാന്‍ ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുകയാണ്. ആയിരക്കണക്കിന് ആള്‍ക്കാരുടെ ഇടയ്ക്ക് പല ഇമോഷണല്‍ സീനുകളും എടുക്കുമ്പോള്‍, ലാലേട്ടാ വിശന്ന് ഞാന്‍ ഇപ്പോ തല കറങ്ങി വീഴും എന്ന് പറയും. പതുക്കെ പ്രൊഡക്ഷനിലുള്ള ആളെ വിളിച്ച് ഒരു കാരിയറില്‍ ചോറ്, പുളിശേരി, മാങ്ങാക്കറി എല്ലാം കൂടിയിളക്കി ഒരു സ്പൂണ്‍ ഇട്ട് കൊടുക്കാന്‍ പറയും.”

”കസേരകള്‍ ഒന്നുമില്ല. ആര്‍ട്ടിസ്റ്റുകള്‍ ഒക്കെ വെയിലത്ത് കല്ലിന്റെ മണ്ടേലൊക്കെ ഇരിക്കും. അത് കൊണ്ടുവരുമ്പോള്‍ വിയര്‍ത്ത് ഒലിച്ച് നിന്ന് വേഗം വേഗം കഴിക്കുമായിരുന്നു ഞാന്‍. ഞാന്‍ എപ്പോഴും ഓര്‍ക്കുമത്. 40 വര്‍ഷം അവര്‍ വിളമ്പി തന്ന ആഹാരം കഴിച്ചെന്ന് പറഞ്ഞാല്‍ അത് സാധാരണ കാര്യമാണോ” എന്നാണ് ഉര്‍വശി പറയുന്നത്. ഇതിനൊപ്പം തന്നെ ട്രെയ്ന്‍ കയറ്റി വിടുന്നത് അടക്കം ഉര്‍വശി സംസാരിക്കുന്നുണ്ട്.

Latest Stories

ശിവകാശിയിലെ പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം; അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് മരണം

സെൽഫി അല്ലെ ചോദിച്ചുള്ളൂ അതിന് ഇങ്ങനെ..., ആരാധകനെ പഞ്ഞിക്കിട്ട് ബംഗ്ലാദേശ് സൂപ്പർതാരം; വീഡിയോ വൈറൽ

കളക്ടറിന്റെ കുഴിനഖ ചികിത്സയ്ക്ക് ഡോക്ടറെ വിളിച്ചുവരുത്തിയത് വീട്ടിലേക്ക്; ഒപി നിറുത്തിവച്ചതോടെ വലഞ്ഞത് കാത്തുനിന്ന രോഗികള്‍; ആരോഗ്യമന്ത്രിയ്ക്ക് പരാതി നല്‍കി കെജിഎംഒ

അൽപ്പ ബുദ്ധിയായ എന്നോട് ചോദ്യങ്ങൾ ചോദിക്കാൻ ആരും ഇല്ലായിരുന്നു എന്നാണല്ലോ പറയുന്നത്; 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി വിവാദത്തിൽ സംവാദത്തിന് വെല്ലുവിളിച്ച് ബി. ഉണ്ണികൃഷ്ണൻ

എന്റെ എല്ലാ കല്യാണത്തിനും വന്നയാളാണ് മമ്മൂക്ക, എന്നാണ് ഇനിയൊരു കല്യാണം എന്നായിരുന്നു അന്ന് ചോദിച്ചത്..: ദിലീപ്

അന്ന് റൊണാൾഡോയുടെ ഗോളിലൂടെ ഞങ്ങളെ ചതിച്ചു, ഇന്ന് സൗകര്യങ്ങൾ ഉണ്ടായിട്ടും റഫറി വീണ്ടും പണി തന്നു; മാഡ്രിഡിൽ സംഭവിച്ചതിനെക്കുറിച്ച് തോമസ് മുള്ളർ

ഹയര്‍ സെക്കന്ററി-വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 78.69

നടി ജ്യോതി റായ്‌യുടെ സ്വകാര്യ വീഡിയോ ചോര്‍ന്നു, ചര്‍ച്ചയായി യുവാവിന്റെ ഭീഷണി; വിവാദം

രാഷ്ട്രീയ ചരിത്രത്തില്‍ ഇല്ലാത്ത വര്‍ഗീയതയാണ് വടകരയില്‍ യുഡിഎഫ് പുറത്തെടുത്തത്; മാധ്യമങ്ങള്‍ സിപിഎമ്മിനെതിരെ നില്‍ക്കുന്നു; ആഞ്ഞടിച്ച് എംവി ഗോവിന്ദന്‍

കോഴിക്കോട് പിതാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍