ഷംനയെ ഭീഷണിപ്പെടുത്തിയ സംഘത്തിലില്ല, നടക്കുന്നത് വ്യാജ പ്രചാരണം; സൈബർ ആക്രമണത്തിന് എതിരെ നടപടി എടുക്കുമെന്ന് ടിനി ടോം

നടി ഷംന കാസിമിന്റെ  കേസുമായി ബന്ധപ്പെടുത്തി തനിക്കെതിരേ സൈബർ ആക്രമണം നടക്കുന്നതായി നടൻ ടിനി ടോം. ഇതിനെതിരേ പരാതി കൊടുക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ടിനി ടോം ഫെയ്സ്ബുക്ക് ലൈവിൽ പറഞ്ഞു.

“ഇതുമായി ബന്ധപ്പെട്ട് തന്നെ പൊലീസ് വിളിപ്പിച്ചിട്ടില്ല, ചോദ്യം ചെയ്തിട്ടുമില്ല. പിന്നെന്തിനാണ് തനിക്കെതിരെ ഇത്തരം പ്രചാരണങ്ങൾ സൃഷ്ടിക്കുന്നത്” ടിനി ടോം ചോദിക്കുന്നു.

ഷംനയോ മറ്റുള്ളവരോ പറയാത്ത കാര്യങ്ങൾ എന്തിനാണ് നിന്ന് ഊഹിച്ചെടുത്ത് പറയുന്നതെന്നും ടിനി ടോം ചോദിച്ചു. “വളരെ അധികം വിഷമം തോന്നിയത് മറ്റൊന്നുമല്ല.  എന്റെ അമ്മ ഏറെ വിഷമിക്കുന്നു. ഇല്ലാത്ത വാർത്ത കേട്ടിട്ട്. നിങ്ങൾക്ക് ഡിജിപിയെ വിളിച്ച് ചോദിക്കാം. അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ച് ചോദിക്കാം. പ്രതികളോടോ ഷംനയോടോ ചോദിക്കാം,” വെറുതെ അന്തരീക്ഷത്തിൽ നിന്ന് എടുക്കുകയാണ് വാർത്തകളെന്നും ടിനി ടോം പറഞ്ഞു.

“ചെയ്യാത്ത കാര്യം പറഞ്ഞാൽ ദൈവം കേൾക്കും. ദൈവത്തിന്റെ ശക്തി വലുതാണ്. മുമ്പ് എന്നെ ഭീഷണിപ്പെടുത്തിയ വ്യക്തി അപൂർവമായ അസ്ഥി ഉരുകുന്ന രോഗം ബാധിച്ചാണ് മരിച്ചത്,” ടിനി ടോം പറയുന്നു.

ഒരു സൂപ്പർ സ്റ്റാറിന്റെ മകനോ ബന്ധുവോ അല്ല ഞാനെന്നും ഏറെ കഷ്ടപ്പെട്ടാണ് ഈ നിലയിൽ എത്തിയതെന്നും ടിനി ടോം പറഞ്ഞു. ‘ഏറ്റവും ചെറിയ നടനാണ് ഞാൻ. ഒരുപാട് കഷ്ടപ്പെട്ടാണ് ഇതുവരെ എത്തിയത്. സെർവിക്കൽ സ്‌പോണ്ടിലോസിസ് എന്ന അസുഖം വന്നത് കെഎസ്ആർടിസി യാത്ര പതിവായതിനാലായിരുന്നു. അത്രയേറെ കഷ്ടപ്പെട്ടിട്ടാണ് ഞാൻ ഇവിടെ വരെ എത്തിയത്,’ ടിനി ടോം പറഞ്ഞു. തനിക്ക് സിനിമയിൽ ഗോഡ്ഫാദറില്ല. സ്വയം കഷ്ടപ്പെട്ട് നേടിയെടുത്തതാണ്. ഒരു കള്ളക്കടത്തുകാരുമായും ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ തന്നെയും വിളിച്ചെന്ന് നടൻ ധർമജൻ ബോൾഗാട്ടി നേരത്തേ പറഞ്ഞിരുന്നു. കൊച്ചി കമ്മീഷണർ ഓഫീസിൽ മൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയാണ് തട്ടിപ്പു നടത്തിയ ആൾക്ക് തന്റെ നമ്പർ കൊടുത്തതെന്ന് ധർമജൻ മാധ്യമങ്ങളോട് പറഞ്ഞു.

https://www.facebook.com/TinyTomOfficial/videos/283205132796815/

Latest Stories

രണ്ടാം ഘട്ടവും സംഘർഷങ്ങൾ; മണിപ്പൂരിലെ ആറ് ബൂത്തുകളിൽ റീപോളിങ് ആരംഭിച്ചു

ടി20 ലോകകപ്പ് 2024: സഞ്ജു വേണമെന്നു സെലക്ടര്‍മാര്‍, വേണ്ടെന്നു ടീം മാനേജ്മെന്റ്, കാരണം ഇത്

സിദ്ധാർത്ഥന്റെ മരണം: ഏത് ഉപാധിയും അനുസരിക്കാം, ജാമ്യാപേക്ഷയുമായി പ്രതികൾ ഹൈക്കോടതിയിൽ, ഇന്ന് പരിഗണിക്കും

ഇപിക്കെതിരെ മാധ്യമങ്ങളില്‍ ആസൂത്രിത നീക്കങ്ങള്‍ നടന്നു; ഇനി നിയമപരമായി കൈകാര്യം ചെയ്യും; ലോഹ്യം പറയരുതെന്ന് പറയുന്നത് ശരിയായ രാഷ്ട്രീയസംസ്‌കാരമല്ലെന്ന് സിപിഎം

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അന്തിമ കണക്കുകള്‍ പുറത്തുവിട്ടു; കേരളത്തില്‍ രേഖപ്പെടുത്തിയത് 71.27 % പോളിങ്; ഏറ്റവും കൂടുതല്‍ വടകരയില്‍, കുറവ് പത്തനംതിട്ടയില്‍

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍