'ഇത്തരം പ്രവൃത്തികൾ നീചവും, നിരാശാജനകവും' : കല്ല്യാണ വാർത്തയിൽ പ്രതികരിച്ച് സായ് പല്ലവി

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി സായ് പല്ലവി വിവാഹിതയായി എന്ന പ്രചാരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടന്നു കൊണ്ടിരിക്കുന്നത്. സംവിധായകൻ  രാജ് കുമാർ പെരിയസാമിക്കൊപ്പം പൂമാലയിട്ട് ചിരിയോടെ നില്‍ക്കുന്ന  ചിത്രങ്ങളായിരുന്നു  സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സായ് പല്ലവി. “സത്യസന്ധമായി ഞാൻ കിംവദന്തികളെ കാര്യമാക്കുന്നില്ല. അതിൽ കുടുംബാംഗങ്ങളെ പോലെ കാണുന്ന സുഹൃത്തുക്കൾ ഉൾപ്പെടുമ്പോൾ ഞാൻ സംസാരിക്കണം. എന്റെ സിനിമയുടെ പൂജ ചടങ്ങിൽ നിന്നുള്ള ഒരു ഫോട്ടോ മനഃപ്പൂർവം  മുറിച്ച്മാറ്റി വെറുപ്പുളവാക്കുന്ന ഉദ്ദേശങ്ങളോടെ പ്രചരിപ്പിച്ചു. സിനിമയെ കുറിച്ചുള്ള സന്തോഷകരമായ അറിയിപ്പുകൾ പങ്കിടുന്നതിന് പകരം ഇത്തരം പ്രവൃത്തികൾക്ക് വിശദീകരണം നൽകേണ്ടത് നിരാശജനകവും, അസ്വസ്ഥത ഉണ്ടാക്കുന്നതും, നീചവുമാണ്”  സായ് പല്ലവി കുറിച്ചു.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് താരം പ്രതികരണം അറിയിച്ചത്. പൂമാലയിട്ട് സംവിധായകനൊപ്പമുള്ള സായ് പല്ലവിയുടെചിത്രം പങ്കുവച്ചാണ് പലരും താരം വിവാഹിതയായി എന്ന വാര്‍ത്ത പ്രചരിപ്പിച്ചത്. “ഒടുവില്‍ അവള്‍ വിവാഹിതയായി. പ്രണയത്തിന് നിറം ഒരു പ്രശ്‌നമല്ലെന്ന് അവള്‍ തെളിയിച്ചു, ഹാറ്റ്‌സ് ഓഫ് ടു സായ് പല്ലവി” എന്നാണ് നടിയുടെ ഫാന്‍ പേജില്‍ എത്തിയ ഒരു പോസ്റ്റ്.

ഇതുവരെ പേരിട്ടിട്ടില്ലാത്ത ശിവകാര്‍ത്തികേയന്റെ ചിത്രത്തിന്റെ ‘എസ്‌കെ21’ എന്ന ബോര്‍ഡും പിടിച്ചാണ് സംവിധായകന്‍ രാജ്കുമാർ  നിൽക്കുന്നത്. അതേസമയം, കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിംസ് ആണ് എസ്‌കെ21 നിർ‍മ്മിക്കുന്നത് എന്നാണ് വിവരം. ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ കമലും എത്തിയിരുന്നു.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്