അടുത്ത സിനിമയിൽ പാടിക്കാമെന്ന് പറഞ്ഞ് പറ്റിച്ചു; ഗോപി സുന്ദറിനെതിരെ പോസ്റ്റുമായി ഗായകൻ !

ഗോപി സുന്ദറിനെതിരെയുള്ള ഗായകന്‍ ഇമ്രാന്‍ ഖാന്റെ കുറിപ്പ് വൈറലാകുന്നു. മ്യൂസിക് റിയാലിറ്റി ഷോകളിലൂടെ താരമായി മാറിയ ഗായകനാണ് ഇമ്രാൻ ഖാൻ. ഒരു സമയത്ത് ജീവിതത്തിലെ കഷ്ടതകളിൽ വലഞ്ഞു പോയ ഇമ്രാന് സഹായം വാഗ്ദാനം ചെയ്ത് ഗോപി സുന്ദര്‍ എത്തുകയും ഇത് വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഗോപി സുന്ദര്‍ പറഞ്ഞ വാക്ക് പാലിച്ചിട്ടില്ല എന്നാണ് ഇമ്രാന്‍ പറയുന്നത്.

തന്റെ സിനിമയില്‍ ഇമ്രാന് പാടാന്‍ അവസരം നൽകുമെന്നായിരുന്നു ഗോപി സുന്ദര്‍ പറഞ്ഞിരുന്നത്. സോഷ്യല്‍ മീഡിയയില്‍ അന്ന് ഗോപി സുന്ദറിനൊപ്പം എടുത്ത ചിത്രമടക്കം പങ്കുവച്ചാണ് ഇമ്രാൻ തന്റെ പ്രതികരണം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.

‘ഇയാളെ കാണ്മാനില്ല ഇയാൾ ഇറക്കുന്ന അടുത്ത സിനിമയിൽ തന്നെ അവസരം തരാമെന്ന് പറഞ്ഞതാ അതിനു ശേഷം സിനിമകൾ പലതും ചെയ്തു അളിയൻ അവസരം ഒന്നും തന്നില്ല വിളിച്ചാലും കാൾ എടുക്കില്ല എവിടെടാ മുത്തേ നീ ഒന്ന് കാണാൻ കൊതിയാകുന്നു’ എന്നായിരുന്നു ഇമ്രാൻ പോസ്റ്റ് ചെയ്തത്.

എന്നാൽ പിന്നീട് ‘ഇയാളെ കാണ്മാനില്ല ഇയാൾ ഇറക്കുന്ന അടുത്ത സിനിമയിൽ തന്നെ അവസരം തരാമെന്ന് പറഞ്ഞതാ പെട്ടെന്ന് തന്നെ അടുത്ത ആഴ്ച ആളുടെ യൂട്യൂബ് ചാനലിൽ ഒരു സോങ് എന്നെ പാടിപ്പിച്ചു. അത് വരെ ചത്തു കിടന്ന ആളുടെ യൂട്യൂബ് ചാനലിൽ കുറെ യൂട്യൂബ് സബ്സ്ക്രൈബ്ർസ് ഒക്കെ ആയി എന്നിട്ടൊരു പോസ്റ്റും ആള് ഫേസ്ബുക്കിൽ ഇട്ടു ഇമ്രാനെ പാടിപ്പിക്കും എന്ന വാഗ്ധാനം ഞാൻ നിറവേറ്റി എന്ന്. അതിനു ശേഷം സിനിമകൾ പലതും ചെയ്തു അളിയൻ അവസരം ഒന്നും തന്നില്ല വിളിച്ചാലും കാൾ എടുക്കില്ല. ഞാൻ കാത്തിരിക്കുവാ സിനിമയിലെ ആഹ് അവസരത്തിനു വേണ്ടി’ എന്ന് പോസ്റ്റ് തിരുത്തി.

പോസ്റ്റിനു താഴെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്. ഇമ്രാന്റെ ഭാഗത്തുനിന്ന് ഇങ്ങനെ ഒരു പോസ്റ്റ് പ്രതീക്ഷിച്ചില്ല, പുതിയ ദേശാടനത്തിലാണ് കുറച്ച് കഴിഞ്ഞ് ഇങ്ങ് വരും,നിനക്ക് കഴിവുണ്ടെങ്കിൽ നീ എന്തിനാ മറ്റുള്ളവരെ ആശ്രയിക്കുന്നത്.. എന്നിങ്ങനെ പല കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.

Latest Stories

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം