എനിക്ക് മുട്ടക്കള്ളി എന്ന പേര് വരെ വീണു, എന്നാല്‍ ഞാന്‍ ആരെയും വ്യക്തിഹത്യ ചെയ്തില്ല: ശ്വേത മേനോന്‍

ബിഗ് ബോസ് ഷോയുടെ അഞ്ചാമത്തെ സീസണ്‍ ആരംഭിക്കാനിരിക്കുകയാണ്. ഇതിനിടെ തനിക്ക് ബിഗ് ബോസില്‍ ഉണ്ടായ അനുഭവങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് ശ്വേത മേനോന്‍. ബിഗ് ബോസ് ഹൗസിനുള്ളില്‍ വച്ച് തന്നെ പലരും വ്യക്തിഹത്യ ചെയ്തു എന്നാണ് ശ്വേത മേനോന്‍ പറയുന്നത്.

ബിഗ് ബോസ് ആദ്യ സീസണിലാണ് ശ്വേത മത്സരാര്‍ത്ഥിയായി എത്തിത്. ബിഗ് ബോസില്‍ ഉണ്ടായിരുന്ന കുറച്ച് ദിവസം മനോഹരമായിരുന്നു. മുപ്പത്തിയഞ്ച് ദിവസത്തോളം നില്‍ക്കാന്‍ സാധിച്ചു. നല്ല കാശ് കിട്ടി. നന്നായി എഞ്ചോയ് ചെയ്തു. എവിടെയൊക്കയോ താന്‍ സ്വയം മറന്നു പോയോ എന്ന തോന്നലുണ്ടായിരുന്നു.

നമ്മള്‍ വളരെ പ്രോട്ടക്ടട് ലൈഫാണ് നയിക്കുന്നത്. അതുകൊണ്ട് ഒരു യുദ്ധം നടക്കുന്നിടത്ത് പോയാല്‍ എന്ത് സംഭവിക്കുമെന്ന് അറിയാനാണ് ബിഗ് ബോസില്‍ പോയത്. അവിടെ ചെന്ന് കുറച്ച് ദിവസം പിന്നിട്ടപ്പോള്‍ തനിക്ക് മനസിലായി അവിടം ശരിയാവില്ലെന്ന്.

കുറച്ച് മാറണം. അഭിപ്രായം പറയണം. മാത്രമല്ല ഹൗസിനുള്ളില്‍ നില്‍ക്കുമ്പോഴും തനിക്ക് നല്ല ബോധമുണ്ടായിരുന്നു പുറത്ത് ഒരു ജീവിതമുണ്ടെന്ന്. ഹൗസില്‍ വച്ച് തനിക്ക് മുട്ടക്കള്ളിയെന്ന പേര് വരെ വീണു. പക്ഷെ താന്‍ ആരേയും വ്യക്തഹത്യ ചെയ്തില്ല.

അത് ചെയ്യാന്‍ വളരെ എളുപ്പമാണ്. മുട്ട മാത്രമല്ലേ താന്‍ കട്ടുള്ളൂ. ലാലേട്ടന്റെ പേഴ്‌സണാലിറ്റി മറ്റൊരാളുമായി താരതമ്യപ്പെടുത്താല്‍ പറ്റില്ല. ലാലേട്ടന്‍ അല്ലാതെ മറ്റൊരാള്‍ക്കും ബിഗ് ബോസ് ഹോസ്റ്റ് ചെയ്യാന്‍ പറ്റില്ല. ലാലേട്ടന് പകരം ആളില്ല എന്നാണ് ശ്വേത മേനോന്‍ പറയുന്നത്.

Latest Stories

കുറഞ്ഞ സമയത്തില്‍ വലിയ മഴയുണ്ടാകുന്ന പ്രതിഭാസം; മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയത്തിനും സാധ്യത; മൂന്ന് ജില്ലകളില്‍ റെഡും എട്ടു ജില്ലകളില്‍ ഓറഞ്ചും അലര്‍ട്ട്

ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ കേരളത്തില്‍ ഇന്ന് ഔദ്യോഗിക ദുഖാചരണം; ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍