'മലയാളികളോട് ഒരിക്കലും ചോദിക്കാന്‍ പാടില്ലാത്ത ഒരു ചോദ്യമാണ് ചേച്ചി ചോദിച്ചത്'; ശോഭനയോട് മഞ്ജു വാര്യര്‍, സംഭവം ഇങ്ങനെ

നടി ശോഭന തനിക്ക് വലിയൊരു ഇന്‍സ്പിരേഷന്‍ ആണെന്ന് മഞ്ജു വാര്യര്‍. എന്നാല്‍ മഞ്ജുവിനൊപ്പം തനിക്ക് ഒരു ഫാന്‍ മുമെന്റ് ആണെന്നാണ് ശോഭന പറയുന്നത്. മധുരം ശോഭനം എന്ന പരിപാടിയിലെ ഇരുവരുടെയും സംഭാഷണങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

മണിച്ചിത്രത്താഴ് സിനിമ കണ്ടിട്ടുണ്ടോ എന്നായിരുന്നു ശോഭന മഞ്ജുവിനോട് ചോദിച്ച ഒരു ചോദ്യം. ശോഭനയുടെ ചോദ്യം കേട്ട് ഞെട്ടിയ മഞ്ജു തൊഴുകൈയോടെയാണ് മറുപടി നല്‍കിയത്. ”മലയാളികളോട് ഒരിക്കലും ചോദിക്കാന്‍ പാടില്ലാത്ത ഒരു ചോദ്യമാണ് ചേച്ചി ചോദിച്ചത്.”

”ഞാന്‍ മണിച്ചിത്രത്താഴ് എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല. ഈ പാട്ട് കേള്‍ക്കുമ്പോള്‍ അറിയാതെ നമ്മള്‍ ഒറിജിനല്‍ വിഷ്വലിലേക്കാണ് പോവുന്നത്. അത്രയും മാജിക്കല്‍ ആയിരുന്നു അതിന്റെ വിഷ്വല്‍സ്” എന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്.

ശോഭനയുടെ അടുത്തിരുന്ന് തന്നെ ഈ പെര്‍ഫോമന്‍സ് കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷവും മഞ്ജു പങ്കുവെച്ചിരുന്നു. ഓട്ടക്കണ്ണിട്ട് താന്‍ ചേച്ചിയെ ഇടക്ക് വീക്ഷിക്കുന്നുണ്ടായിരുന്നു. ചേച്ചിയുടെ അടുത്ത് ഇരിക്കുമ്പോള്‍ എപ്പോഴും വേറെ ഒരു ലോകത്താണെന്ന് തോന്നും എന്ന് മഞ്ജു പറയുന്നു.

മഞ്ജു ഡാന്‍സ് ചെയ്യുന്നത് ഒരുപാട് തവണ കണ്ടിട്ടുണ്ട്. പക്ഷെ ഇങ്ങനെ കൈ ചേര്‍ത്തു പിടിച്ചു കൊണ്ട് സംസാരിക്കാന്‍ ആര്‍ക്കും സമയം കിട്ടാറില്ല. മഞ്ജുവിനെ സംബന്ധിച്ച് പറയുകയാണെങ്കില്‍ അവള്‍ അത്രയും ഒറിജിനല്‍ ആണ്. സംസാരിക്കാന്‍ ഉള്ളത് തുറന്ന് പറയും.

ഡിപ്ലോമാറ്റിക്കായിട്ടാണ് എങ്കിലും അത്രയും ജെനുവിനാണ് അവള്‍. ഒരുപാട് കഠിനാദ്ധ്വാനം ചെയ്യുന്ന ആളുമാണ് മഞ്ജുവെന്നും ശോഭന പറയുന്നു. ബാംഗ്ലൂരില്‍ വെച്ച് ശോഭനയെ ആദ്യമായി കണ്ടതിനെ കുറിച്ചും നടിയുടെ പെര്‍ഫോമന്‍സ് കണ്ട് വേദിയില്‍ കരഞ്ഞു കൊണ്ടിരുന്നതിനെ കുറിച്ചും മഞ്ജു പറഞ്ഞു.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍