എന്റെ കൊക്കയ്ന്‍ കേസ് സിനിമയാക്കാനുള്ള റൈറ്റ്‌സ് അമല്‍ നീരദ് വാങ്ങി കഴിഞ്ഞു: ഷൈന്‍ ടോം ചാക്കോ

അടുത്തിടെയായി ഏറെ ട്രോള്‍ ചെയ്യപ്പെടുന്ന താരമാണ് ഷൈന്‍ ടോം ചാക്കോ. താരത്തിന്റെ അഭിമുഖങ്ങള്‍ വൈറലാവുകയും ട്രോളുകള്‍ക്ക് കാരണമാവുകയും ചെയ്യാറുണ്ട്. ‘ക്രിസ്റ്റഫര്‍’ ആണ് താരത്തിന്റെതായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം. ഈ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് താരം നല്‍കിയ അഭിമുഖത്തിലെ ചില വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

തന്റെ കൊക്കെയ്ന്‍ കേസ് സിനിമയാക്കാനുള്ള റൈറ്റ്‌സ് സംവിധായകന്‍ അമല്‍ നീരദ് വാങ്ങി കഴിഞ്ഞു എന്നാണ് ഷൈന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 2015 തന്റെ കരിയറില്‍ തിളങ്ങിനിന്ന സമയത്തായിരുന്നു മയക്കുമരുന്ന് കേസില്‍ ഷൈന്‍ അറസ്റ്റിലായതും രണ്ട് മാസത്തോളം ജയിലില്‍ കിടന്നതും.

ജയിലിലായിരുന്ന സമയത്തെ അനുഭവങ്ങളെ കുറിച്ചും ജീവിതത്തെ കുറിച്ചും പലപ്പോഴും ഷൈന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. സിനിമയില്‍ മോശം കഥാപാത്രങ്ങള്‍ ചെയ്യാന്‍ അവസരം കിട്ടും എന്ന് ചിന്തിച്ചാണ് ജയിലില്‍ കിടന്നപ്പോള്‍ സ്വയം സമാധാനിച്ചിരുന്നത് എന്നും ഷൈന്‍ പറഞ്ഞിട്ടുണ്ടായിരുന്നു.

”എന്റെ കൊക്കയ്ന്‍ കേസ് സിനിമയാക്കാനുള്ള റൈറ്റ്‌സ് അമല്‍ നീരദ് വാങ്ങി കഴിഞ്ഞു. ചിലപ്പോള്‍ സിനിമയാകാം ആകാതിരിക്കാം” എന്നാണ് ഷൈന്‍ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, ക്രിസ്റ്റഫറിലെ ഷൈനിന്റെ കഥാപാത്രം ശ്രദ്ധ നേടുന്നുണ്ട്.

ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് മമ്മൂട്ടി എത്തിയത്. ആദ്യ ദിനം തന്നെ 1.83 കോടി രൂപയാണ് ചിത്രത്തിന്റെ കളക്ഷന്‍. അമല പോള്‍, സ്‌നേഹ, ഐശ്വര്യ ലക്ഷ്മി, വിനയ് റായ്, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

Latest Stories

കൊടകര കുഴല്‍പ്പണ കേസ്; പുതിയ വെളിപ്പെടുത്തല്‍ തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് കെ സുരേന്ദ്രന്‍

മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അര്‍ഹത നേടി എഡിജിപി എംആര്‍ അജിത്കുമാര്‍; മെഡല്‍ നല്‍കരുതെന്ന് ഡിജിപി

ഈ സാല കപ്പ് എന്താകുമോ എന്തോ? ബെംഗളൂരു റീടെൻഷനിൽ ആരാധകർ ആശങ്കയിൽ; സംഭവം ഇങ്ങനെ

യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ അന്തരിച്ചു

മുംബൈ ഇന്ത്യൻസ് എന്താ ഇങ്ങനെ ചെയ്തത്?; റീട്ടെയിൻ ചെയ്ത താരങ്ങളുടെ ലിസ്റ്റിൽ ഞെട്ടലോടെ ആരാധകർ

തമിഴ്‌നാട്ടില്‍ ക്ഷേത്ര പരിസരത്ത് നിന്ന് റോക്കറ്റ് ലോഞ്ചര്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇത്തവണത്തെ ഐപിഎൽ അടിച്ച് കേറി തകർക്കും എന്ന് ഉറപ്പായി; ടീം റീടെൻഷൻ ലിസ്റ്റിൽ വമ്പൻ സർപ്രൈസുകൾ

കൊടകര കുഴല്‍പ്പണ കേസ് വീണ്ടും അന്വേഷിക്കണം; ഇഡി അന്വേഷണം സര്‍ക്കസ് പോലെയെന്ന് വിഎസ് സുനില്‍കുമാര്‍

'അവർ എന്നെ ഒരുപാട് കാര്യങ്ങൾ കൊണ്ട് പ്രലോഭിപ്പിച്ചു, പക്ഷേ ഞാൻ അതെല്ലാം നിരസിക്കുകയാണ് ചെയ്തത് ': കാർത്തിക് ആര്യൻ

വിവാഹ ദിവസം നവവധു കൂട്ടബലാത്സം​ഗത്തിനിരയായി; ക്രൂരത ഭർത്താവിന്റെ മുൻപിൽവെച്ച്, എട്ടുപേർ അറസ്റ്റിൽ