അവളെ കുറച്ചു നാളായി പ്രണയിക്കുന്നു, അത് എങ്ങനെ വിശദീകരിക്കുമെന്ന് അറിയില്ല; തുറന്നു പറഞ്ഞ് ഷെയ്ന്‍ നിഗം

മോളിവുഡിലെ യുവനടന്മാരില്‍ വളരെ വ്യത്യസ്തനായ നടനാണ് ഷെയിന്‍ നിഗം. കിസ്മത്ത്, സൈറാ ബാനു, ഇഷ്‌ക്, പറവ, ഈട, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങി ഒരുപിടി നല്ല സിനിമകളിലൂടെ താരം തന്റെ വേറിട്ട അഭിനയരീതിയും കഴിവും തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തനിക്കൊരു പ്രണയമുണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഷെയ്ന്‍.

എനിക്കൊരു പ്രണയമുണ്ടെന്ന് സമ്മതിക്കുന്നു. എന്നാല്‍ അത് എങ്ങനെ വിശദീകരിക്കുമെന്ന് എനിക്ക് അറിയില്ല. എനിക്കുള്ള പ്രണയം ഒന്നില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന പ്രണയമല്ല. ഒരു പെണ്‍കുട്ടിയെ ഞാന്‍ കുറച്ച് നാളായി പ്രണയിക്കുന്നുണ്ട്. അക്കാര്യത്തില്‍ സംശയമില്ല. പക്ഷേ എന്റെ പ്രണയം ഈ വ്യക്തിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല.

അതിനേക്കാള്‍ അപ്പുറത്താണ് ഞാന്‍ പ്രണയത്തെ കാണുന്നത്. ഒരു വ്യക്തിയും പൂര്‍ണമായും അത് ഡിസര്‍വ് ചെയ്യുന്നുമില്ല. എല്ലാത്തിലും പ്രണയം കാണണമെന്നാണ് എന്റെ അഭിപ്രായം. എല്ലാരിലും പ്രണയമുണ്ട്. ചിലര്‍ കണ്ണ് പൊത്തിയിട്ട് കാണില്ലെന്ന് പറയും. കൈ മാറ്റിയിട്ട് നോക്കിയാല്‍ അത് കാണാന്‍ പറ്റുമെന്നും ഷെയ്ന്‍ പറയുന്നു.

Latest Stories

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!

ഓര്‍ഡര്‍ ചെയ്ത 187രൂപയുടെ ഐസ്‌ക്രീം നല്‍കിയില്ല; സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

IPL 2024: അടിവയറ്റിൽ ഒരു ആന്തൽ പോലെ, ഫീൽഡിലെ അവസ്ഥ വിവരിച്ച് ശ്രേയസ് അയ്യർ

മേയറുടെ ഈഗോ വീര്‍ത്തു; ആരോപണം തികച്ചും അവിശ്വസനീയം; പൊലീസ് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കം; ഡ്രൈവറുടെ ജോലി കളയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി

തിയേറ്ററില്‍ ഹിറ്റ് ആയി 'പവി കെയര്‍ടേക്കര്‍'; പ്രണയ ഗാനവുമായി ദിലീപ്, 'വെണ്ണിലാ കന്യകേ' പുറത്ത്

12 സീറ്റിൽ വിജയം ഉറപ്പിച്ച് സിപിഎം; ഇപി വിഷയത്തിൽ നിലപാട് എംവി ഗോവിന്ദൻ പ്രഖ്യാപിക്കും

ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീങ്ങള്‍; ജനസംഖ്യ നിരക്കും ഗര്‍ഭധാരണ നിരക്കും കുറഞ്ഞു; മോദിക്ക് മറുപടിയുമായി ഒവൈസി

T20 ലോകകപ്പ്: ഒരു നിർവാഹവും ഇല്ലാത്തത് കൊണ്ട് മാത്രമാണവൻ ലോകകപ്പ് ടീമിൽ വരുന്നത്, യാതൊരു ഗുണവും ഇല്ലാത്ത താരമാണവൻ; ടോം മൂഡി പറയുന്നത് ഇങ്ങനെ

പാലക്കാട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം

ടി20 ലോകകപ്പ് 2024: പന്തിനെ മറികടന്ന് സഞ്ജു അമേരിക്കയിലേക്ക്