'അതിപ്പോള്‍ സത്യേട്ടന്‍ അറിയേണ്ട'; മോഹന്‍ലാല്‍ ഇപ്പോഴും പറയാത്ത രഹസ്യത്തെ കുറിച്ച് സത്യന്‍ അന്തിക്കാട്

സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ 1986ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഗാന്ധിനഗര്‍ സെക്കന്റ് സ്ടീറ്റ്. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ സീമ, ശ്രീനിവാസന്‍, തിലകന്‍, ഇന്നസെന്റ്, കെ.പി.എ.സി. ലളിത, സുകുമാരി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കാസിനോ എന്ന കമ്പനിയായിരുന്നു ചിത്രം നിര്‍മ്മിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ആരും അറിയാത്ത ഒരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് സത്യന്‍ അന്തിക്കാട്.

മമ്മൂട്ടിയും മോഹന്‍ലാലും ഐവി ശശിയും സീമയും സെഞ്ച്വറി ഫിലിംസിന്റെ കൊച്ചുമോനും ചേര്‍ന്ന നിര്‍മാണ കമ്പിനിയായിരുന്നു കാസിനോ. അടുത്ത പ്രൊജക്ട് അവര്‍ എന്നെയും ശ്രീനിയെയും ഏല്‍പ്പിക്കുന്നു. ഞങ്ങള്‍ കഥയ്ക്കു വേണ്ടിയുള്ള അന്വേഷണത്തിലായി. ടീ നഗറിലെ ഫ്‌ലാറ്റിലേക്കുള്ള ഓട്ടോ യാത്രയില്‍ ഒരു കോളനിയിലൂടെ ഞങ്ങള്‍ പോയപ്പോഴാണ് കോളനി പശ്ചത്തലമായ സിനിമയെന്ന ആശയം വന്നത് കഥയ്ക്ക് മുന്‍പേ പേരായി ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്.

പക്ഷേ, ആ ഐവി ശശിക്ക് മാത്രം ഇഷ്ടപ്പെട്ടില്ല. ശശിയേട്ടന്‍ പറഞ്ഞു, ‘പേരു മാറ്റണം. വല്ല ഗിരിനഗര്‍ എന്നെങ്ങാനും ഇട്ടോ. ഷൂട്ട് മുന്നോട്ടു പോയി. മറ്റൊരു പ്രൊഡ്യൂസര്‍ കൊച്ചുമോന്‍ പറഞ്ഞു, താന്‍ സംസാരിക്കാമെന്ന് പറഞ്ഞെങ്കിലും പിറ്റേന്ന് കാലുമാറി. ഒടുവില്‍ ശശിയേട്ടനോട് സംസാരിക്കാമെന്ന് സീമ പറഞ്ഞു.എന്നാല്‍ പിറ്റേന്ന് സീമയും പിന്മാറി.

ഒരു ദിവസം ലൊക്കേഷനിലേക്ക് ശശിയേട്ടനെത്തി. ലാല്‍ ഗുര്‍ഖ വേഷത്തിലിരിക്കുന്നുണ്ട്. വന്നു കയറിയപ്പോഴെ പറഞ്ഞു, ‘സത്യാ, വേറെ എന്തെങ്കിലും പേര് ആലോചിക്കണം.’ ലാല്‍ എഴുന്നേറ്റ് ഒരു മിനിറ്റെന്ന് പറഞ്ഞ് ശശിയേട്ടനെ വിളിച്ചു കൊണ്ടു പുറത്തേക്ക് നടന്നു. ഒരുമിനിറ്റ് കൊണ്ടു തിരിച്ചു വന്ന് ശശിയേട്ടന്‍ പറയുകയാണ്, ‘സത്യന്റെ സിനിമ, സത്യന് ഇഷ്ടമുള്ള പേരിട്.’

ഞാന്‍ അന്തം വിട്ടു പോയി. സ്വന്തം ഭാര്യ പറഞ്ഞിട്ടു നടക്കാത്ത കാര്യമാണ്. ഇതെന്തു മാജിക് ആണ്. എന്തു സൂത്രമാണ് പ്രയോഗിച്ചതെന്ന് ലാലിനോടു ചോദിച്ചു. ലാല്‍ചിരി ചിരിച്ച് മറുപടി, ‘അതിപ്പോള്‍ സത്യേട്ടന്‍ അറിയേണ്ട.’ ഈ നിമിഷം വരെ ആ രഹസ്യം എന്നോടു പറഞ്ഞിട്ടുമില്ല’ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു.

Latest Stories

'അതിജീവിതകളുടെ മാനത്തിന് കോൺഗ്രസ് വില കൽപ്പിക്കുന്നില്ല, ക്രിമിനലുകളെ പിന്താങ്ങിയാൽ വോട്ട് കിട്ടുമെന്ന് കെപിസിസി പ്രസിഡൻ്റ് പ്രതീക്ഷിച്ചിരിക്കാം'; കെ കെ ശൈലജ

ഒളിവുജീവിതം അവസാനിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; പതിനഞ്ചാം ദിവസം പാലക്കാട് വോട്ട് ചെയ്യാനെത്തി, കുന്നത്തൂര്‍മേട് ബൂത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി

'രാഹുൽ മാങ്കൂട്ടത്തിൽ സ്ഥിരം കുറ്റവാളി, മുൻ‌കൂർ ജാമ്യം റദ്ദ് ചെയ്യണം'; ഹൈക്കോടതിയിൽ ഹർജി നൽകി സർക്കാർ

'ലൈംഗികാരോപണം കൊണ്ടുവരുന്നത് എല്ലാ തിരഞ്ഞെടുപ്പ് കാലത്തും മുഖ്യമന്ത്രിയുടെ അടവ്'; വിമർശിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

ഇന്‍ഡിഗോ പ്രതിസന്ധിയില്‍ മണിക്കൂറുകള്‍ വിമാനത്താവളത്തില്‍ കുടുങ്ങിയവര്‍ക്ക് 10,000 രൂപയുടെ ട്രാവല്‍ വൗച്ചര്‍; 12 മാസത്തിനുള്ളിലെ യാത്രയ്ക്ക് ഉപയോഗിക്കാം

'മോഹൻലാൽ ആയിരുന്നെങ്കിൽ എന്തായിരിക്കും സ്ഥിതി, നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ പ്രതികരണം നടത്താൻ 'അമ്മ' നേതൃത്വം ബാധ്യസ്ഥർ'; ബാബുരാജ്

'പിടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി രണ്ടാഴ്ച കയ്യിൽ വെച്ചിട്ടാണ് ഈ വീമ്പു പറച്ചിൽ, സിപിഎമ്മിലെ സ്ത്രീലമ്പടന്മാരെ മുഖ്യമന്ത്രി ആദ്യം നിലക്ക് നിർത്തട്ടെ'; രമേശ് ചെന്നിത്തല

കൽക്കരിയുടെ നിഴലിൽ കുടുങ്ങിയ ജീവിതങ്ങൾ: തൽചറിലെ മനുഷ്യരുടെ കഥയും ഇന്ത്യയുടെ തകരുന്ന ഊർജമാറ്റ വാഗ്ദാനങ്ങളും

'രാഹുലിനെതിരായ രണ്ടാം പരാതി രാഷ്ട്രീയ പ്രേരിതമല്ല, വെൽ ഡ്രാഫ്റ്റഡ് പരാതി തന്നെയാണ്, അതിൽ ഒരു തെറ്റുമില്ല'; സണ്ണി ജോസഫിനെ തള്ളി പ്രതിപക്ഷ നേതാവ്

ഗവർണർക്ക് തിരിച്ചടി; ഡിജിറ്റൽ-സാങ്കേതിക സർവകലാശാലകളിൽ സ്ഥിരം വിസിമാരെ സുപ്രീം കോടതി നിയമിക്കും, കത്തുകളുടെ കൈമാറ്റം ഒഴികെ മറ്റൊന്നും ഉണ്ടായില്ലെന്ന് വിമർശനം