ആ വിഷയത്തില്‍ ഞങ്ങള്‍ ഇടയ്ക്ക് കൊമ്പ് കോര്‍ക്കാറുണ്ട്, ഇനി അഭിനയിക്കരുതെന്ന് ഭര്‍ത്താവ് പറഞ്ഞിട്ടില്ല: ശരണ്യ മോഹന്‍

അഭിനയത്തിലേക്ക് തിരിച്ചു വരാത്തതിന്റെ കാരണം പറഞ്ഞ് നടി ശരണ്യ മോഹന്‍. അഭിനയത്തിലേക്ക് തിരിച്ചു വരാത്തത് ഭര്‍ത്തവ് അരവിന്ദ് തടഞ്ഞത് കൊണ്ടല്ല, നല്ല അവസരം കിട്ടാത്തതു കൊണ്ടാണ് സിനിമയിലേക്ക് തിരിച്ചു വരാത്തത് എന്നാണ് ശരണ്യ പറയുന്നത്.

അഭിനയത്തിലേക്ക് തിരിച്ചുവരാത്തത് അരവിന്ദ് തടഞ്ഞത് കൊണ്ടല്ല. അഭിനയിക്കാന്‍ പോയിക്കോ പോയിക്കോ എന്നാണ് പറയുന്നത്. നല്ല അവസരം കിട്ടുക എന്നതാണ് പ്രധാനം. പിന്നെ ഇപ്പോള്‍ ഡാന്‍സ് സ്‌കൂളും കുഞ്ഞുങ്ങളും ഒക്കെയായി തിരക്കില്‍ ആണ്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ മക്കളും ആക്ടീവാണ്.

അവര്‍ക്ക് ക്യാമറയെ ഫേസ് ചെയ്യാനുള്ള മടിയൊന്നും ഇല്ല എന്നാണ് താരം പറയുന്നത്. ഇതിനൊപ്പം ശരണ്യയുടെ ഭര്‍ത്താവ് ഡോ. അരവിന്ദും സംസാരിക്കുന്നുണ്ട്. താര പരിവേഷം ഉള്ള ഒരാളെയല്ല താന്‍ വിവാഹം ചെയ്തത്, അതുകൊണ്ട് ഒരു നടിയെ കല്യാണം കഴിച്ചു എന്ന തോന്നല്‍ തനിക്കില്ല എന്നാണ് അരവിന്ദ് പറയുന്നത്.

എല്ലാവര്‍ക്കും ഒപ്പം കളിച്ച് ചിരിച്ച് കഴിയുന്ന സാധാരണ പെണ്‍കുട്ടി തന്നെയാണ്. വീട്ടിലെ ജോലികള്‍ എല്ലാം ചെയ്യുന്നത് ശരണ്യയും അമ്മയും തന്നെയാണ്. വീട്ടു ജോലിക്കാരൊന്നും ഇല്ല. ഓവര്‍ ക്ലീനിങിന്റെ അസുഖം ഉള്ള ആളാണ് ശരണ്യ. എന്തും എടുത്താല്‍ എടുത്തിടത്ത് വയ്ക്കണം.

എപ്പോഴും നീറ്റ് ആയിരിക്കണം. ആ വിഷയത്തില്‍ തങ്ങള്‍ ഇടയ്ക്ക് കൊമ്പ് കോര്‍ക്കാറുണ്ട്. പക്ഷെ താനും മക്കളും അനുസരണയുള്ളവര്‍ ആയത് കൊണ്ട് മിണ്ടാതെ പോവും. അതുകൊണ്ട് വലിയ പ്രശ്നങ്ങളില്ല എന്നാണ് അരവിന്ദ് പറയുന്നത്. സീ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശരണ്യയും ഭര്‍ത്താവും സംസാരിച്ചത്.

Latest Stories

'മുസ്ലിംങ്ങൾ, വർഗീയ സ്വേച്ഛാധിപത്യ ഭരണരീതി' പരാമർശങ്ങൾ നീക്കി; യെച്ചൂരിയുടെയും ജി ദേവരാജന്റെയും പ്രസംഗങ്ങൾ സെൻസർ ചെയ്ത് ദൂരദർശനും ആകാശവാണിയും

IPL 2024: ലോകകപ്പ് ഇങ്ങോട്ട് എത്തി മോനെ, ഇനി നിന്റെ ഏറ്റവും മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ പിന്നെ ഇന്ത്യൻ ജേഴ്സി അണിയില്ല; സൂപ്പർ താരത്തിന് അപായ സൂചന നൽകി ഷെയ്ൻ വാട്‌സൺ

IPL 2024: ആ ഒറ്റ ഒരുത്തൻ കാരണം ചിലപ്പോൾ ഇന്ത്യ ലോകകപ്പ് ജയിക്കാൻ സാധിക്കില്ല, അദ്ദേഹമാണ് ഏറ്റവും വലിയ ആശങ്ക: ഇർഫാൻ പത്താൻ

കോവാക്‌സിനും 'പ്രശ്നക്കാരൻ' തന്നെ! മൂന്നില്‍ ഒരാള്‍ പാര്‍ശ്വഫലങ്ങള്‍ നേരിടുന്നതായി പഠനം; ശ്വാസകോശ പ്രശ്നങ്ങൾ മുതൽ ആർത്തവ തകരാറുകൾ വരെ

IPL 2024: ഇതല്ല ഇതിനപ്പുറവും ചാടിക്കടന്ന് ഞാൻ പിച്ചിൽ എത്തും..., ശനിയാഴ്ച മഴ ഭീക്ഷണിക്ക് പുറമെ ആരാധകന്റെ വെല്ലുവിളിയും; ചെന്നൈ ബാംഗ്ലൂർ മത്സരത്തിൽ പൊലീസുകാർക്ക് ഇരട്ടി പണി നൽകി ആരാധകന്റെ വീഡിയോ

അസാധാരണ മികവുള്ള കളിക്കാരനാണ് അവൻ, ഞാൻ അദ്ദേഹത്തിന്റെ ഫാൻ ബോയ്; ഇന്ത്യൻ താരത്തെ ഇഷ്ട ക്രിക്കറ്ററായി തിരഞ്ഞെടുത്ത് ഉസൈൻ ബോൾട്ട്

ചക്രവാതചുഴി; സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

പഴയ പോലെ യുവതാരം അല്ല നീ ഇപ്പോൾ, ലോകകപ്പ് അവസാന അവസരമായി കണ്ട് ഏറ്റവും മികച്ചത് നൽകുക; ഗൗതം ഗംഭീർ സഞ്ജുവിന് നൽകുന്ന ഉപദേശം ഇങ്ങനെ

പന്തീരാങ്കാവ് ​ഗാർഹിക പീഡനം; രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്, മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാൻ നീക്കം

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു