വിജയ്ക്കൊപ്പമുണ്ട് സം​ഗീത, എവിടെയും പോയിട്ടില്ല, വിവാഹ മോചന അഭ്യൂഹ​ങ്ങൾക്ക് ഫുൾസ്റ്റോപ്പിട്ട് നടന്റെ സുഹൃത്ത്

തമിഴ്നാട്ടിലെന്ന പോലെ കേരളത്തിലും നിരവധി ആരാധകരുളള താരമാണ് വിജയ്. സിനിമ കരിയറിൽ അടുത്തിടെ സൂപ്പർതാരം എടുത്ത തീരുമാനം മലയാളി ആരാധകരെയും നിരാശരാക്കിയിരുന്നു. ജനനായകൻ എന്ന സിനിമയ്ക്ക് ശേഷം അഭിനയം നിർത്തുമെന്നും രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാകുമെന്നുമാണ് വിജയ് അറിയിച്ചത്. വിജയ് രാഷ്ട്രീയ രം​ഗത്ത് എത്തിയതിന് പിന്നാലെ നടനെ കുറിച്ച് പലതരത്തിലുളള അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉണ്ടായത്. നടനും ഭാര്യ സം​ഗീതയും വേർപിരിഞ്ഞെന്ന അഭ്യൂഹങ്ങൾ സമൂ​ഹ മാധ്യമങ്ങളിൽ വന്നിരുന്നു.

പൊതുവേദികളിൽ വിജയ്ക്കൊപ്പം ഇപ്പോൾ സം​ഗീതയെ അധികം കാണാറില്ല. കൂടാതെ അടുത്തിടെ നടന്നൊരു അഭിമുഖത്തിൽ മരുമകളെ കുറിച്ച് സംസാരിക്കാൻ വിജയ് യുടെ പിതാവ് ചന്ദ്രശേഖർ വിസമ്മതിക്കുകയും ചെയ്തിരുന്നു. ഇതെല്ലാമാണ് വേർപിരിയൽ അഭ്യൂഹ​ങ്ങൾക്ക് കാരണമായത്. ഭർത്താവിന്റെ രാഷ്ട്രീയ പ്രവേശനം സം​ഗീതയ്ക്ക് ഇഷ്ടമില്ലെന്നും അതിനാൽ‌ സ്വന്തം വീട്ടിലേക്ക് പോയെന്നും വാർ‌ത്തകൾ വന്നു. എന്നാൽ ഇതിനോടൊന്നും വിജയ് യും കുടുംബവും പ്രതികരിക്കാൻ തയ്യാറായിരുന്നില്ല.

എന്നാൽ ഇത്തരം വാർത്തകളിൽ വിജയുടെ സുഹൃത്തും നടനുമായ സഞ്ജീവ് വെങ്കട് പ്രതികരിച്ചിരിക്കുകയാണ്. സൂപ്പർതാരത്തിന്റെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ് സഞ്ജീവ്. വിജയ് യും സം​ഗീതയും ഒരേ വീട്ടിൽ സന്തോഷത്തോടെ കഴിയുകയാണെന്നും തന്റെ കുടുംബ കാര്യങ്ങൾ പൊതുയിടത്ത് കൊണ്ടുവരാൻ താത്പര്യമില്ലാത്ത ആളാണെന്നും അക്കാര്യത്തിൽ വിജയ്ക്ക് നിർബന്ധമുണ്ടെന്നും സഞ്ജീവ് പറഞ്ഞതായി തമിഴ് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സമയൽ എക്‌സ്‌പ്രസ് സീസൺ 2 എന്ന ടിവി പരിപാടിയിൽ ആയിരുന്നു നടന്റെ പ്രതികരണം.

Latest Stories

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി

ബിആര്‍എസില്‍ നിന്ന് പുറത്തായി, സ്വന്തം പാര്‍ട്ടി രൂപീകരിച്ച് കെസിആറിന്റെ മകള്‍ കെ കവിത; പേരിലും വലിയ മാറ്റമില്ല - തെലങ്കാന രാഷ്ട്രസേന

'കോഹ്‌ലിയുടെ ക്യാച്ച് വിട്ടു കളയുന്നത് വലിയൊരു പിഴവാണ്'; തോൽവി കാരണം തുറന്ന് പറഞ്ഞ് ശുഭ്മൻ ഗിൽ

കമ്പത്ത് പടക്ക നിർമാണശാലയിൽ സ്‌ഫോടനം: രണ്ടു പേർ വെന്തുമരിച്ചു; രണ്ടു പേർക്ക് ഗുരുതര പരിക്ക്

“ക്ലോഡ് മിത്തോസ്”: എഐയുടെ പുതിയ ഭീഷണിയും നമ്മുടെ സാമ്പത്തിക സുരക്ഷയുടെ പരീക്ഷണകാലവും