ഷാരൂഖ് ഖാന്റെ ഒരു സ്വഭാവഗുണം നരേന്ദ്ര മോദിയിലും കാണാം; പ്രധാനമന്ത്രിയെ പ്രശംസിച്ച് രൺബിർ കപൂർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ബോളിവുഡ് സൂപ്പർ താരം രൺബിർ കപൂർ. നരേന്ദ്രമോദി വലിയൊരു പ്രാസംഗികനാണെന്നും, ആരെയും കാന്തം പോലെ ആകർഷിക്കുന്ന വ്യക്തിത്വമാണെന്നും പറഞ്ഞ രൺബിർ കപൂർ, ഷാരൂഖ് ഖാനുള്ള ഒരു സ്വഭാവഗുണം മോദിയിലും കാണാൻ കഴിഞ്ഞുവെന്നും അഭിപ്രായപ്പെട്ടു.

“നാല് വർഷം മുൻപ് ഞങ്ങളെല്ലാവരും ചേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചിരുന്നു. അദ്ദേഹത്തെ നിങ്ങൾ ടി.വിയിൽ കണ്ടിട്ടുണ്ടാവും, സംസാരിക്കുന്നതും കണ്ടുകാണും, വലിയൊരു പ്രാസം​ഗികനാണ് അദ്ദേഹം. ആരെയും കാന്തംപോലെ ആകർഷിക്കുന്ന വ്യക്തിത്വമാണ് പ്രധാനമന്ത്രിക്ക്.

അദ്ദേഹം ‍ഞങ്ങൾ ഓരോരുത്തരുടേയും അടുത്തുവന്ന് പ്രത്യേകം സംസാരിച്ചു. വ്യക്തിപരമായ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.എന്റെ അച്ഛൻ ആ സമയത്ത് ചികിത്സയ്ക്കായി പോകുന്ന സമയമായിരുന്നു. അച്ഛന്റെ ആരോ​ഗ്യത്തെ കുറിച്ചും ചികിത്സയെ കുറിച്ചും പ്രധാനമന്ത്രി എടുത്തുചോദിച്ചു.

ആലിയയോട് വേറെന്തോ ആണ് ചോദിച്ചത്. വിക്കി കൗശലിനോടും കരൺ ജോഹറിനോടുമെല്ലാം ഇങ്ങനെ തന്നെയായിരുന്നു അദ്ദേഹം പെരുമാറിയത്. ഞങ്ങൾ ഓരോരുത്തരുടെയും അടുത്തുവന്ന് ഇതുപോലെ പെരുമാറിയ മോദിയുടെ സ്വഭാവ​ഗുണം പല വലിയ ആളുകളിലും കാണാൻ കഴിഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രിക്ക് അങ്ങനെ ചെയ്യേണ്ട ആവശ്യമില്ലെങ്കിലും അദ്ദേഹമത് ചെയ്തു. ഷാരൂഖ് ഖാൻ ഇതുപോലൊരാളാണ്. ഇങ്ങനെയുള്ള ഒരുപാട് മഹാന്മാരുണ്ട്.” എന്നാണ് നിഖിൽ കമ്മത്തുമായുള്ള പോഡ്കാസ്റ്റിനിടെ രൺബിർ അഭിപ്രായപ്പെട്ടത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ