ചാക്കോച്ചന്റെ മുഖത്ത് കൊള്ളുന്ന വിധത്തില്‍ പത്രം എറിയേണ്ടി വന്നപ്പോള്‍ മനസ്സൊന്നു പാളി, ഒരെണ്ണം അങ്ങട്..: രമേഷ് പിഷാരടി

കുഞ്ചാക്കോ ബോബനോട് തനിക്ക് കട്ട അസൂയ ആയിരുന്നുവെന്ന് രമേഷ് പിഷാരടി. ഒരു അഭിമുഖത്തിനിടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. അതിന്റെ കാരണവും പിഷാരടി വിശദീകരിച്ചിട്ടുണ്ട്. തനിക്ക് ചാക്കോച്ചനോട് ആദ്യം ഉണ്ടായ വികാരം കട്ട അസൂയ ആയിരുന്നു.

തന്റെ കോളജിലെ പെണ്‍കുട്ടികള്‍ ഓട്ടോഗ്രാഫിലും നോട്ടുബുക്ക് കവറിലും എല്ലാം ചാക്കോച്ചന്റെ ഫോട്ടോ കൊണ്ടുനടക്കുമായിരുന്നു. പിസിഎം കോളജില്‍ ചാക്കോച്ചന്‍ ഉദ്ഘാടനത്തിന് വന്നപ്പോള്‍ തന്റെ ചേച്ചി പുള്ളീടെ ഫോട്ടോ വാങ്ങാന്‍ വീട്ടില്‍ നിന്നും പൈസ വാങ്ങിക്കൊണ്ടു പോയി. ചാക്കോച്ചന്റെ ഫോട്ടോ വിറ്റു മാത്രം ഒരു സ്റ്റുഡിയോക്കാരന്‍ വീട് വെയ്ക്കുക.

അങ്ങനത്തെ അവസ്ഥ താന്‍ കണ്ടിട്ടുണ്ട്. അതില്‍ തനിക്ക് ഭയങ്കര അസൂയ ഉണ്ടായിരുന്നു എന്നാണ് പിഷാരടി പറയുന്നത്. കുഞ്ചാക്കോ ബോബനെ നായകനാക്കി പിഷാരടി സംവിധാനം ചെയ്ത ചിത്രമാണ് പഞ്ചവര്‍ണതത്ത. ചിത്രത്തില്‍ പത്രം എറിയുമ്പോള്‍ കുഞ്ചാക്കോ ബോബന്റെ മുഖത്ത് കൊള്ളുന്ന സീന്‍ ഉണ്ടായിരുന്നു.

അത് ചെയ്തിട്ട് ശരിയാവാതെ വന്നപ്പോള്‍ മണിയന്‍പിള്ള ചേട്ടന്‍ തന്നോട് ചെയ്യാന്‍ പറഞ്ഞു. കാറ്റില്‍ പത്രം പറന്നു പോവാതിരിക്കാന്‍ ചെറിയ വെയ്റ്റും വച്ചിട്ടുണ്ട്. പത്രം കൈയ്യിലെടുത്തപ്പോള്‍ തന്റെ മനസൊന്നു പാളി. ഈ മുഖമാണല്ലോ അസൂയപ്പെട്ട് നോക്കിയത് ഒരണ്ണെ അങ്ങട്… പിന്നെ മനസിനെ നിയന്ത്രിച്ച് എറിഞ്ഞു എന്നാണ് പിഷാരടി പറയുന്നത്.

Latest Stories

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ