രജനികാന്തും ചിരഞ്ജീവിയുമൊക്കെ 'ദിവ്യപുരുഷന്മാര്‍' ആയത് അമിതാഭ് ബച്ചന്റെ സിനിമകള്‍ റീമേക്ക് ചെയ്ത്: രാം ഗോപാല്‍ വര്‍മ്മ

രജനികാന്തും ചിരഞ്ജീവിയും എന്‍ടി രാമറാവുവുമെല്ലാം സൂപ്പര്‍ താരങ്ങളായി മാറിയത് അമിതാഭ് ബച്ചന്റെ സിനിമകള്‍ റീമേക്ക് ചെയ്താണെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. അമിതാഭ് ബച്ചനില്‍ നിന്ന് സ്വീകരിച്ച മാസ് മസാല ഴോണര്‍ സിനിമകള്‍ നിര്‍മ്മിക്കുന്നത് ഇന്നും സൗത്ത് സിനിമകള്‍ നിര്‍ത്തിയിട്ടില്ല എന്നാണ് ആര്‍ജിവി ഇന്ത്യാ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

”തുടക്കത്തില്‍ സൗത്തിലെ നാല് ഭാഷകളും അമിതാഭ് ബച്ചന്‍ ചിത്രങ്ങള്‍ റീമേക്ക് ചെയ്യുമായിരുന്നു. രജനികാന്തും ചിരഞ്ജീവിയും എന്‍ ടി രാമറാവുവും രാജ്കുമാറും ബച്ചന്റെ 70-80 കളിലെ സിനിമകളുടെ റീമേക്കുകള്‍ ആയിരുന്നു ചെയ്തിരുന്നത്. പിന്നീട്, 90കളില്‍, ബച്ചന്‍ നീണ്ട അഞ്ച് വര്‍ഷത്തെ ഇടവേള എടുത്തു.”

”ആ സമയം യാദൃശ്ചികമായി നിരവധി സംഗീത കമ്പനികളും ഇന്ത്യന്‍ സിനിമയിലേക്ക് രംഗപ്രവേശം ചെയ്തു. പിന്നീട് അവരുടെ സംഗീതം വില്‍ക്കാന്‍ വേണ്ടി മാത്രം ബോളിവുഡ് സിനിമകള്‍ ചെയ്തു. അപ്പോഴാണ് മേനെ പ്യാര്‍ കിയ പോലുള്ള സിനിമകള്‍ പുറത്തുവന്നത്. എന്നാല്‍ സൗത്ത് സിനിമകള്‍ ഒരിക്കലും മാസ് സിനിമകളില്‍ നിന്നും പുറത്തുവന്നില്ല.”

”അങ്ങനെയാണ് ഈ നടന്മാരെല്ലാം ദിവ്യപുരുഷന്മാരായി മാറിയത്. ദക്ഷിണേന്ത്യയിലെ വാണിജ്യ ചിത്രങ്ങളുടെ സംവിധായകര്‍ക്ക് ലോകസിനിമയുമായി അധികം സമ്പര്‍ക്കമില്ല. നമ്മള്‍ സംസാരിക്കുന്നത് പോലെ അവര്‍ക്ക് ചിത്രത്തെ കുറിച്ച് സംസാരിക്കാന്‍ കഴിയില്ല” എന്നാണ് രാം ഗോപാല്‍ വര്‍മ്മ പറയുന്നത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ