ഇപ്പോള്‍ എല്ലാവരും വിളിക്കുന്നത് കിളവി എന്ന്, കടുത്ത സൈബർ ആക്രമണം: തുറന്നുപറഞ്ഞ് സൂര്യ മേനോന്‍

ബിഗ് ബോസ് അനുഭവങ്ങള്‍ പങ്കുവെച്ച് സൂര്യ മേനോന്‍. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ മത്സരിക്കാന്‍ എത്തിയപ്പോഴാണ് നടി തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ പങ്കുവെച്ചത്.

ബിഗ് ബോസിന് ശേഷം സംഘടിതമായി എന്നെ ആക്രമിക്കുകയായിരുന്നു. ഒരു ആറ് മാസത്തോളം ഞാന്‍ എയറില്‍ തന്നെയായിരുന്നു. ഈ അടുത്താണ് ഒന്ന് താഴേക്ക് ഇറങ്ങിയത്. എനിക്ക് മാത്രമല്ല ഒത്തിരി പേര്‍ക്ക് ഇതുപോലെ ഉണ്ടായിട്ടുണ്ട്. പക്ഷേ അവര്‍ കരിയറിന് ഭീഷണിയാവുമോ എന്നോര്‍ത്ത് പറയാതെ ഇരുന്നതാണ്.

വയസിനെ പരിഹസിച്ചുള്ള കമന്റുകളാണ് എനിക്ക് വന്നിട്ടുള്ളതില്‍ കൂടുതലും. ഞാന്‍ മുപ്പത് വയസിന് മുകളിലുള്ള ആളാണ്. സോഷ്യല്‍ മീഡിയയില്‍ ഞാന്‍ എന്ത് പോസ്റ്റ് ഇട്ടാലും അതിന് താഴെ വരുന്ന കമന്റ് കിളവി എന്നായിരിക്കും. ഈ കിളവിയ്ക്ക് ഒന്ന് അടങ്ങി ഒതുങ്ങി ഇരുന്നൂടേ എന്നൊക്കെയാണ് പലരും പറയുന്നത്.

പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളും ഇതേ കമന്റുമായി എത്തുന്നുണ്ട്. മാത്രമല്ല തന്റെ മാതാപിതാക്കളെ പോലും വിടാതെ സൈബര്‍ ആക്രമണം നടത്തുകയാണെന്നും നടി പറഞ്ഞു. മക്കളെ നന്നായി വളര്‍ത്തണമെന്നാണ് മാതാപിതാക്കളോട് പലരും പറഞ്ഞതെന്നും സൂര്യ പറയുന്നു.

Latest Stories

കുതിരാന്‍ തുരങ്കത്തില്‍ ഓക്‌സിജന്‍ കിട്ടുന്നില്ല, യാത്രക്കാര്‍ക്ക് ശ്വാസ തടസ്സം; തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുന്നു; കേരളത്തിലെ ആദ്യ റോഡ് ടണലില്‍ നടുക്കുന്ന മരണക്കളി

IPL 2024: ശാന്തര്‍, പക്ഷേ അവരാണ് പ്ലേഓഫിലെ ഏറ്റവും അപകടകാരികള്‍; വിലയിരുത്തലുമായി വസീം അക്രം

'വോട്ട് ചെയ്തില്ല, പ്രചാരണത്തിൽ പങ്കെടുത്തില്ല'; യശ്വന്ത് സിൻഹയുടെ മകന് കാരണം കാണിക്കൽ നോട്ടിസ്

ചിരിക്കാത്തതും ഗൗരവപ്പെട്ട് നടക്കുന്നതും എന്തുകൊണ്ട്, കാരണം വിശദീകരിച്ച് ഗൗതം ഗംഭീർ

രാജ്യാന്തര അവയവക്കടത്ത്: കേസ് എൻഐഎ ഏറ്റെടുത്തേക്കും, തീവ്രവാദ ബന്ധം പരിശോധിക്കും

ബേബി ബംപുമായി കത്രീനയും; ബോളിവുഡില്‍ ഇത് പ്രഗ്നനന്‍സി കാലം

നാളേയ്ക്ക് ഒരു കൈത്താങ്ങ്; തൃശൂരില്‍ ചൈല്‍ഡ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം

വന്‍ കുതിപ്പില്‍ കേരളത്തിന്റെ വി-ഗാര്‍ഡ്; 76.17 കോടി രൂപയുടെ ലാഭം; അറ്റാദായത്തില്‍ 44.5 ശതമാനം വര്‍ധന; നിക്ഷേപകര്‍ കൂട്ടമായെത്തി; ഓഹരികള്‍ കുതിക്കുന്നു

ടി 20 ലോകകപ്പ്: ലോകകപ്പ് ടീമൊക്കെ കൊള്ളാം, പക്ഷെ അവനെ ടീമിൽ ഉൾപെടുത്താതിരുന്നതും ആ തീരുമാനവും മണ്ടത്തരം: ഹർഭജൻ സിംഗ്

പെരിയാറില്‍ രാസമാലിന്യം കലര്‍ന്നു; മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി