'മമ്മൂക്ക വന്നില്ലെങ്കില്‍ എനിക്ക് അടി കൊള്ളും എന്ന സ്ഥിതി വരെയായി, അന്ന് ഫൈറ്റ് സീനില്‍ എന്റെ കാലും മുറിഞ്ഞു'; അനുഭവം പങ്കുവച്ച് മുകേഷ്

മമ്മൂട്ടിക്കൊപ്പമുള്ള പഴയ വിശേഷങ്ങള്‍ പങ്കുവച്ച് വീണ്ടും മുകേഷ്. തന്റെ യൂട്യൂബ് ചാനലായ മുകേഷ് സ്പീക്കിംഗിലാണ് മമ്മൂട്ടിയുടെ തല പൊട്ടി രക്തം വന്ന സംഭവം മുകേഷ് ഒരിക്കല്‍ കൂടി പങ്കുവച്ചിരിക്കുന്നത്. ബലൂണ്‍ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് എന്റെ സിനിമാ ഭാവി പോയെ എന്ന് പറഞ്ഞ് കരഞ്ഞ മമ്മൂട്ടിയെ കുറിച്ചാണ് മുകേഷ് പറയുന്നത്.

ഇതിന് ശേഷം മുത്താരംകുന്ന് പിഓ എന്ന സിനിമയില്‍ അഭിനയിച്ചപ്പോഴുണ്ടായ രസകരമായ സംഭവും മുകേഷ് പങ്കുവച്ചു. മുത്താരംകുന്ന് പിഓ എന്ന സിനിമയുടെ ഷൂട്ടിംഗ് മേലില എന്ന സ്ഥലത്താണ് നടക്കുന്നത്. മേലിലയില്‍ ആരോ പറഞ്ഞു മമ്മൂട്ടി ഈ സിനിമയിലുണ്ട്, ഏത് ദിവസവും ഇവിടെ വരും എന്നൊക്കെ പ്രചരിച്ചു. ഒരു 15 ദിവസം ആയപ്പോഴേക്കും മേലിലക്കാര്‍ക്കും കൊട്ടാരക്കാര്‍ക്കും തന്നെ കണ്ട് മടുത്തു.

ചിലര്‍ വന്ന് ചോദിച്ചു മമ്മൂക്ക എന്ന് വരും എന്ന്, താന്‍ പറഞ്ഞു മമ്മൂക്ക ഈ പടത്തില്‍ ഇല്ല. ഏയ് അത് ഞങ്ങള് ഇവിടെ കൂടി നില്‍ക്കുന്നത് ഒഴിവാക്കാനല്ലേ എന്ന്. ഇനി മമ്മൂക്ക വന്നില്ലെങ്കില്‍ എനിക്ക് അടി കൊള്ളും എന്ന സ്ഥിതി വരെയായി. അവിടെ നടന്ന ഒരു ഫൈറ്റ് സീനില്‍ തന്റെ കാലൊന്ന് മുറിഞ്ഞു. കൊട്ടാരക്കരയുള്ള ഒരു ചെറിയ ക്ലിനിക്കില്‍ പോയി. അവിടെ ഡോക്ടര്‍ ഒന്നുമില്ല, രണ്ടു നഴ്‌സുമാര്‍ മാത്രമേയുള്ളു.

താന്‍ പറഞ്ഞ് ഡോക്ടര്‍ വേണ്ട, ഈ മുറിവ് നിങ്ങള്‍ ഒന്ന് വച്ചു കെട്ടിയാ മതി. രണ്ട് നഴ്‌സുമാര്‍ക്കും സന്തോഷമായി. ഷൂട്ടിംഗ് നടക്കുന്നുണ്ടെന്ന് അറിഞ്ഞു. ഞങ്ങള് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ഞങ്ങള്‍ എല്ലാ ദിവസവും പ്രാര്‍ത്ഥിക്കും, ദൈവമേ കൊട്ടാരക്കര വഴി പോകുന്ന നടന്‍മാര്‍ക്കും നടിമാര്‍ക്കും ആക്‌സിഡന്റ് പറ്റി നമ്മുടെ ക്ലിനിക്കിലേക്ക് കൊണ്ടു വരണേ എന്ന്. ഇങ്ങനൊരു പ്രാര്‍ത്ഥന ലോകത്ത് എങ്ങും നടന്നു കാണില്ല എന്നാണ് മുകേഷ് പറയുന്നത്.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍