മോഹന്‍ലാലിന്റെ മകനായി പ്രണവ് മോഹന്‍ലാലിനെ തീരുമാനിച്ചു, പക്ഷേ; ആ സിനിമയെക്കുറിച്ച് സംവിധായകന്‍

സിബി മലയില്‍ ഒരുക്കിയ ക്ലാസിക് ചിത്രങ്ങളില്‍ ഒന്നായിരുന്നു ദശരഥം. ഈ സിനിമയിലെ രാജീവ് മേനോന്‍ എന്നകഥാപാത്രം മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നായാണ് ഇന്നും വിലയിരുത്തപ്പെടുന്നത്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം പ്ലാന്‍ ചെയ്ത അതിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തുകയാണ് സിബി മലയില്‍.

ഹേമന്ത് കുമാര്‍ രചിച്ചെങ്കിലും ഈ രണ്ടാം ഭാഗം ഇനി നടക്കില്ലെന്നാണ് സംവിധായകന്‍ പറയുന്നത്. മോഹന്‍ലാല്‍ താല്പര്യം പ്രകടിപ്പിച്ചില്ലെന്നും ഇതില്‍ ഒരു പ്രധാന കഥാപാത്രം ചെയ്യേണ്ട നെടുമുടി വേണു അന്തരിച്ചതുമാണ് ഇതിന് പിന്നിലെ കാരണം. ഇപ്പോഴിതാ പോപ്പര്‍ സ്റ്റോപ്പ് മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മറ്റൊരു വെളിപ്പെടുത്തലും നടത്തിയിരിക്കുകയാണ് സിബി മലയില്‍.

ദശരഥം രണ്ടാം ഭാഗത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന രാജീവ് മേനോന്‍ എന്ന കഥാപാത്രത്തിന്റെ മകന്‍ ആയി പ്ലാന്‍ ചെയ്തത് പ്രണവ് മോഹന്‍ലാലിനെ ആയിരുന്നു എന്നാണ് സിബി മലയില്‍ പറയുന്നത്. ദശരഥം രണ്ടിന്റെ തിരക്കഥ പുസ്തക രൂപത്തില്‍ പുറത്തിറക്കാനുള്ള പ്ലാനിലാണ് താനെന്നും അദ്ദേഹം വെളിപ്പെടുത്തി.

മോഹന്‍ലാല്‍ കൂടാതെ രേഖ, മുരളി, നെടുമുടി വേണു, സുകുമാരി, കരമന ജനാര്‍ദ്ദനന്‍ നായര്‍, സുകുമാരന്‍, ജയഭാരതി, കവിയൂര്‍ പൊന്നമ്മ, കെ പി എ സി ലളിത എന്നിവരും ദശരഥത്തിന്റെ ഭാഗമായിരുന്നു.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്