സിനിമയില്‍ അഭിനയിക്കാന്‍ ഉള്ള യോഗ്യതയാണോ ഇതൊക്കെ എന്ന് ചോദിച്ചാല്‍..; ആശിഷ് ആന്റണിയെ കുറിച്ച് മോഹന്‍ലാല്‍

മകള്‍ വിസ്മയയുടെ അരങ്ങേറ്റ ചിത്രത്തില്‍ ലീഡ് റോളില്‍ എത്തുന്ന നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകനെ കുറിച്ച് വാചാലനായി മോഹന്‍ലാല്‍. ഇത് വളരെ ആകസ്മികമായി സംഭവിച്ച കാര്യമാണെന്ന് പറഞ്ഞു കൊണ്ടാണ് മോഹന്‍ലാല്‍ ആശിഷ് ആന്റണിയെ വേദിയിലേക്ക് ക്ഷണിച്ചത്.

”ഞാന്‍ ഒരാളെ കൂടി ഈ സ്റ്റേജിലേക്ക് വിളിക്കാന്‍ പോവുകയാണ്. ഈ സിനിമയില്‍ വളരെ പ്രധാനപ്പെട്ട കഥാപാത്രം ചെയ്യുന്ന ഒരാളാണ് അത്. മറ്റാരുമല്ല അത് ആന്റണിയുടെ മകനാണ്. അദ്ദേഹം അവിടെ ഒളിച്ചിരിക്കുകയാണ്. ഇതൊരു കുടുംബചിത്രമായി മാറി എന്നുള്ളതാണ് സന്തോഷം. ഇതും വളരെ ആകസ്മികമായി നടന്ന കാര്യമാണ്. ഈ സിനിമ എഴുതി വന്നപ്പോള്‍ ഇതില്‍ ഒരു കഥാപാത്രം ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കുമോ എന്ന് ചോദിച്ചു.”

”കഴിഞ്ഞ ഒരു സിനിമയില്‍ (എമ്പുരാന്‍) ചെറിയൊരു റോള്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മോന്‍ ഇപ്പോള്‍ ദുബായിലാണ്, വളരെ നല്ല ഒരു ഫുട്‌ബോള്‍ കളിക്കാരനാണ്, ആയോധനകാല ഒക്കെ ചെയ്യുന്ന ആളാണ്, വളരെ നല്ല ഒരു പയ്യനാണ്. അങ്ങനെ ഒരുപാട് ഗുണങ്ങള്‍ ഉള്ള ഒരു ആളാണ് ആശിഷ്. ഈ ഗുണങ്ങളൊക്കെ സിനിമയില്‍ അഭിനയിക്കാന്‍ ഉള്ള യോഗ്യതയാണോ എന്ന് ചോദിച്ചാല്‍ അല്ല പക്ഷേ അതൊക്കെ ഇതിന് മുതല്‍ക്കൂട്ടാകും.”

”അങ്ങനെ അദ്ദേഹവും ഒരു ലീഡ് റോള്‍ ഈ സിനിമയില്‍ ചെയ്യുന്നുണ്ട്. ആന്റണി എന്നോട് ചോദിച്ചു, സാറേ ഇത് ആളുകളെ അറിയിക്കണോ എന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു തീര്‍ച്ചയായും അറിയിക്കണം എന്തായാലും കുറച്ചു കഴിയുമ്പോള്‍ എല്ലാവരും അറിയും. ആന്റണിക്കും അതിന്റെ ഒരു അഭിമാനം ഉണ്ട്. മോനും എന്റെ എല്ലാവിധ ആശംസകളും ഹൃദയത്തില്‍ നിന്നുള്ള സ്‌നേഹവും അറിയിക്കുന്നു. എന്റെ കുടുംബത്തിന്റെയും സിനിമ മേഖലയുടെയും എല്ലാ ആശംസകളും മോന് ഉണ്ടാകും” എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

അതേസമയം, വ്യാഴാഴ്ച രാവിലെ കൊച്ചി ക്രൗണ്‍ പ്ലാസയില്‍ വച്ചായിരുന്നു വിസ്മയ നായികയായെത്തുന്ന ‘തുടക്കം’ സിനിമയുടെ പൂജ നടന്നത്. സഹോദരനും നടനുമായ പ്രണവ് ക്ലാപ്പ് അടിച്ചു കൊണ്ടാണ് സിനിമയ്ക്ക് ആരംഭം കുറിച്ചത്. സുചിത്ര മോഹന്‍ലാല്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം നിര്‍മിക്കുന്നത് ആശിര്‍വാദ് സിനിമസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ്. ജേക്‌സ് ബിജോയ് ആണ് സംഗീതം. ജോമോന്‍ ടി ജോണ്‍ ആണ് ചായാഗ്രഹണം.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ