അങ്ങനെ ചെയ്താൽ ഞാൻ കോപ്പിയടിച്ചെന്ന് നിങ്ങൾ തന്നെ പറയും: മിഥുൻ മാനുവൽ തോമസ്

ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘എബ്രഹാം ഓസ്‍ലർ’. മെഡിക്കൽ- ത്രില്ലർ ഴോണറിലാണ് ചിത്രമെത്തിയത്. ചിത്രത്തിൽ മമ്മൂട്ടിയും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.

ഇപ്പോഴിതാ കഥകൾ കേൾക്കുന്ന രീതിയും അസിസ്റ്റന്റ് ഡയറക്ടേഴ്സിനെ തിരഞ്ഞെടുക്കുന്ന രീതിയെ പറ്റിയും സംസാരിക്കുകയാണ് മിഥുൻ മാനുവൽ തോമസ്. ഇപ്പോൾ ആരിൽ നിന്നും നേരിട്ട് കഥ കേൾക്കാറില്ല എന്നാണ് മിഥുൻ മാനുവൽ തോമസ് പറയുന്നത്.

“ഇപ്പോൾ എനിക്ക് സമയകുറവിൻ്റെ പ്രശ്‌നമുണ്ട്. അസിസ്റ്റൻ്റ് ഡയറക്‌ടർമാരെ തെരഞ്ഞെടുക്കുന്നത് നേരമ്പോക്ക് എന്ന പ്രൊഡക്ഷൻ കമ്പനിയിലൂടെയാണ്. അതിൽ ഒരുപാട് ഗംഭീര ഷോർട്ട്ഫിലിമുകളുണ്ട്.

അതിൽ നിന്ന് എനിക്ക് ആളുകളെ ഈസിയായിട്ട് ചൂസ് ചെയ്യാവുന്നതാണ്. അവരെയും അവരുടെ വർക്കും എനിക്ക് അറിയുന്നതാണ്. എ.ഡികളെ തെരെഞ്ഞെടുക്കുന്ന രീതി ഇപ്പോൾ അങ്ങനെ ആയിട്ടുണ്ട്.

കഥകൾ എത്തിക്കുന്ന കാര്യം ചോദിച്ചാൽ, എൻ്റെ റെപ്രസെൻ്റേറ്റീവുകളാണ് പലപ്പോഴും കഥ കേൾക്കുന്നത്. ഇനി ഞാൻ എന്തുകൊണ്ട് കഥകൾ കേൾക്കുന്നില്ല എന്ന് ചോദിച്ചാൽ, നിങ്ങൾ എന്നോട് ഒരു കഥ പറഞ്ഞു എന്ന് കരുതുക. ആ കഥ എനിക്ക് വർക്ക് ആകണമെന്നില്ല. അതിൽ കുഴപ്പമില്ല.

ഇനി എനിക്ക് വർക്കായിട്ടും ചെയ്യാൻ പറ്റിയില്ല എന്ന് കരുതുക. അപ്പോഴും കുഴപ്പമില്ല. എന്നാൽ അപകടമുള്ളത്, ഞാൻ ആലോചിച്ചു വെച്ചിരിക്കുന്ന ഒരു ത്രെഡ് അല്ലെങ്കിൽ അതുമായി ബന്ധപെട്ട ഒരു സിറ്റുവേഷൻ നിങ്ങൾ എന്നോട് വന്ന് പറഞ്ഞു.
എന്നാൽ എനിക്ക് കഥ ചിലപ്പോൾ ചെയ്യാൻ പറ്റിയില്ല. പിന്നീട് എന്റെ സിനിമയിൽ നിങ്ങൾ പറഞ്ഞ സിറ്റുവേഷൻ വന്നാൽ അത് വലിയ പ്രശ്‌നമാകും. അപ്പോൾ മിഥുൻ മാനുവൽ ഞാൻ പറഞ്ഞ കഥ കോപ്പിയടിച്ചു എന്ന് പറയും.

അങ്ങനെ ഒരു ബുദ്ധിമുട്ട് ഉള്ളത് കൊണ്ടാണ് ഞാൻ നേരിട്ട് കഥ കേൾക്കാത്തത്. ഒട്ടും ഒഴിവാക്കാൻ പറ്റാത്ത ഇടങ്ങളിൽ നിന്ന് സമ്മർദ്ദം വന്നാൽ മാത്രമാണ് ഞാൻ നേരിട്ട് കഥ കേൾക്കുന്നത്.” റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് മിഥുൻ മാനുവൽ തോമസ് ഇങ്ങനെ പറഞ്ഞത്.

Latest Stories

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി