'അറിയപ്പെടുന്ന ലൈംഗിക അതിക്രമകാരി വീണ്ടും ബസുകളില്‍ കയറുന്നുണ്ട്.. അമ്മമാരും പെണ്‍കുട്ടികളും സൂക്ഷിക്കുക'; സവാദിനെതിരെ മസ്താനി

ബസില്‍ ലൈംഗികാതിക്രമം നടത്തി അറസ്റ്റിലായ വടകര സ്വദേശി സവാദിനെതിരെ നടിയും മോഡലുമായ മസ്താനി. തൃശൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും സവാദ് കെഎസ്ആര്‍ടിസിയില്‍ കയറുന്ന വീഡിയോ പങ്കുവച്ചാണ് മസ്താനിയുടെ പോസ്റ്റ്. അറിയപ്പെടുന്ന ‘ലൈംഗിക അതിക്രമകാരി’ പുറത്തിറങ്ങിയിട്ടുണ്ടെന്നും ബസില്‍ യാത്ര ചെയ്യുന്ന അമ്മമാരും പെണ്‍കുട്ടികളും സൂക്ഷിക്കണം എന്നാണ് മസ്താനി പറയുന്നത്.

മസ്താനിയുടെ വാക്കുകള്‍:

പരാജയപ്പെട്ട ഒരു നിയമ സംവിധാനം ഇങ്ങനെയിരിക്കും. അറിയപ്പെടുന്ന ലൈംഗിക അതിക്രമകാരി, അല്ലെങ്കില്‍ കുറ്റാരോപിതന്‍ ഇപ്പോള്‍ സ്വതന്ത്രനായിരിക്കുന്നു. വീണ്ടും ബസ്സുകളില്‍ കയറിക്കൊണ്ട്. ബസ് കയറി കഷ്ടപ്പെട്ട് ജോലിക്ക് പോകുന്ന ആ യുവാവിനെ ഞാന്‍ വീണ്ടും ഹണി ട്രാപ്പ് ചെയ്യാന്‍ നോക്കുകയാണോ, അല്ല. ഞാന്‍ ആ സംഭവത്തിന് ശേഷം പിന്നീട് ബസില്‍ കയറിയിട്ടില്ല, ബസ് തന്നെ ഒരു ട്രോമയാണ് എനിക്ക്.

രണ്ട് വട്ടം ഇതേ കാര്യത്തിന്, രണ്ട് പെണ്‍കുട്ടികള്‍ പരാതി പറഞ്ഞ് ഇത്രയും വൈറലായ സംഭവത്തിന് ശേഷം അവനില്ലേ ട്രോമ, അവന് ഇതൊന്നും ബാധകമല്ലേ. പിന്നെയും അന്തസ്സായി ബസുകളില്‍ കയറി ഇങ്ങനെ നടക്കുന്നു. തൃശൂര് ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് കാണുന്നതെന്ന് കുറേപേര്‍ എന്നോട് പറയുന്നുണ്ട്. തൃശൂര് ബസ് കയറാന്‍ പോകുന്ന അമ്മമാരും പെണ്‍കുട്ടികളും സൂക്ഷിക്കുക.

View this post on Instagram

A post shared by Mastaani (@mastaanii_)

മാസ്‌ക് വച്ചാണ് നടക്കുന്നത്, കണ്ടാല്‍ അവനെ തിരിച്ചറിയണം, സുരക്ഷിതരായി ഇരിക്കുക. ആളുകള്‍ തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന് കണ്ടപ്പോള്‍ ഒരു ബസില്‍ നിന്നിറങ്ങി അടുത്ത ബസിലേക്ക് കയറിയപ്പോഴാണ് ഇവര്‍ വീഡിയോ എടുത്തത്. പിന്നീട് ബഹളം വച്ചു.

അതേസമയം, മസ്താനിയുടെ വീഡിയോയില്‍ കമന്റുമായി സവാദും രംഗത്തെത്തി. ”എത്ര ന്യായീകരിച്ചിട്ടും എല്ലാവിധ തോന്ന്യവാസം കാട്ടിയിട്ടും പൂര്‍ണമായി നിനക്ക് വെളുപ്പിക്കാന്‍ പറ്റുന്നില്ല അല്ലേ. എന്റെ പുറകെ ഞാന്‍ പോകുന്ന വഴിയില്‍ ഇങ്ങന നടന്നോ എന്നിട്ട് ന്യായീകരിച്ച് ന്യായീകരിച്ച് ചെയ്യേണ്ട കളിയൊക്ക കളിച്ച് നീ പൂര്‍ണമായി വെളുക്കാന്‍ നോക്ക്.”

”വീഡിയോ എടുക്കാന്‍ പിറക വന്ന മോന് നല്ലോണം പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ നടക്കുന്ന വിഡിയോ ഒന്നൂടെ സെറ്റാക്കാമായിരുന്നു. തെറി കേട്ട നീ വീണ്ടും എന്റെ പുറകെ വരുന്നത് സ്വാഭാവികം. നീ വിജയിക്കാന്‍ എന്തു വൃത്തികേടും കാണിക്കും. നീ ചെയ്യേണ്ടതൊക്കെ ചെയ്യ്, നിനക്ക് വളരാന്‍ എന്റെ ചോര കുടിക്കാതെ പറ്റില്ലല്ലോ, നീ കളിക്ക് ഒടുക്കത്തെ കളി” എന്നാണ് സവാദിന്റെ മറുപടി.

Latest Stories

സഞ്ജു എന്ന ആത്മാർത്ഥതയുള്ള കളിക്കാരന് അർഹിക്കുന്ന വിജയം ലഭിച്ചതിൽ സന്തോഷം: സുനിൽ ഗവാസ്കർ

പശ്ചിമേഷ്യൻ സംഘർഷം; സിബിഎസ്ഇ 10, 12 പരീക്ഷകള്‍ മാറ്റി

ഇറാനിലെ നതാന്‍സ് ആണവകേന്ദ്രത്തിന് ആഘാതമേറ്റുവെന്ന് സ്ഥിരീകരിച്ച് ഐക്യരാഷ്ട്ര സഭ ആണവ ഏജന്‍സി; ആണവ ചോര്‍ച്ച ഇല്ല

എസ്‌ഐആര്‍ വഴി നുഴഞ്ഞുകയറ്റക്കാരുടെ പേര് മാത്രമേ മാറ്റിയിട്ടുള്ളു, ബിജെപി അധികാരത്തില്‍ വന്നാല്‍ അവരെ സംസ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കുമെന്ന് അമിത് ഷാ; ഹിന്ദുക്കളായ ഒറ്റ അഭയാര്‍ഥികള്‍ക്ക് പൗരത്വം നഷ്ടപ്പെടില്ലെന്നും അമിത് ഷാ

'മിസ്റ്റര്‍ ട്രംപ് വാഗ്ദാനം ചെയ്ത രക്ഷ യഥാര്‍ത്ഥത്തില്‍ ഇങ്ങനെയാണ് കാണപ്പെടുക'; ഇറാനില്‍ കൊല്ലപ്പെട്ട പ്രൈമറി സ്‌കൂള്‍കുട്ടികളുടെ കൂട്ടസംസ്‌കാര ചിത്രം

ഹോര്‍മൂസ് അടച്ചു, ആഗോള എണ്ണവിതരണം നിലച്ചു; പെട്രോള്‍ വില കുതിച്ചുയരുമോ എന്ന് ആധി; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍

149 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം ദുബായിയില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി; വിമാന സര്‍വ്വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു

ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കെഎസ്‌യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി; കസ്റ്റഡിയില്‍ വേണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം അംഗീകരിച്ചു കോടതി

വെൽഫയറിനോട് മുട്ടാൻ പുത്തൻ മെഴ്‌സിഡസ്-ബെൻസ് വി-ക്ലാസ് !

കെപിസിസി പ്രസിഡന്റിനെ നേരിടാന്‍ കെകെ ശൈലജ; മട്ടന്നൂരില്‍ സീറ്റ് കിട്ടാത്തതിനാല്‍ പേരാവൂരില്‍ സണ്ണി ജോസഫിനെതിരെ