വിവാഹമോചന വാര്‍ത്തകളോട് പ്രതികരിച്ച് മഞ്ജു പത്രോസ്

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ്. ഇപ്പോഴിതാ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി. മഞ്ജു പത്രോസ് എന്ന നടിയുടെ പേരാണ് പലരിലും സംശയമുണ്ടാക്കിയത്. മഞ്ജു സുനിച്ചന്‍ എന്ന പേരിലും അറിയപ്പെടാറുണ്ട് താരം. “എങ്ങനെ ജീവിക്കണം ആരുടെ കൂടെ ജീവിക്കണം എന്നുളളത് പേഴ്‌സണല്‍ ചോയ്‌സാണെന്ന്” എന്ന് മഞ്ജു പറയുന്നു. “സുനിച്ചനെ ഡിവോഴ്‌സ് ചെയ്തിട്ടില്ല. എന്റെ അപ്പന്റെ പേരാണ് പത്രോസ്”.

“1982 ഫെബ്രുവരി 27ാം തീയതി എന്നെ കൈയ്യിലോട്ട് മേടിച്ച മനുഷ്യനാണ്, എന്റെ അപ്പനാണ് പത്രോസ്. ആ മനുഷ്യന്റെ കൂടെ ജീവിക്കുന്നതില്‍ ഞാന്‍ ഒരു തെറ്റും കാണുന്നില്ല. സുനിച്ചന്‍ ഗള്‍ഫിലാണ്. 2005ലാണ് സുനിച്ചനുമായുളള വിവാഹം”, മഞ്ജു പറയുന്നു.

വിവാഹം കഴിഞ്ഞപ്പോള്‍ ഞാന്‍ സുനിച്ചനോട് പറഞ്ഞു പേര് ഞാന്‍ മാറ്റില്ലെന്ന്. അപ്പന്റെ പേര് എന്റെ പേരിന്റെ കൂടെ കാണും. അപ്പോ സുനിച്ചനും കുഴപ്പമില്ലെന്ന് പറഞ്ഞു. എല്ലായിടത്തും മഞ്ജു പത്രോസ് എന്ന് തന്നെയാണ്. എന്നാല്‍ വെറുതെ അല്ല ഭാര്യയുടെ സമയത്ത് ഞാനും സുനിച്ചനും ഒരുമിച്ച് മല്‍സരിക്കുന്നത് കൊണ്ട് മഞ്ജു സുനിച്ചന്‍ എന്നായിരുന്നു പേര്. ഈ പേരില്‍ ആളുകള് എന്നെ തിരിച്ചറിയാന്‍ തുടങ്ങി.

കല്യാണം കഴിഞ്ഞതുകൊണ്ട് എന്റെ പേരിനൊപ്പം ഭര്‍ത്താവിന്റെ പേരുണ്ടെന്നാണ് അവരുടെ വിചാരം. പക്ഷേ എന്നോട് പെട്ടെന്ന് ഒരാള്‍ ചോദിക്കുമ്പോ മഞ്ജു പത്രോസ് എന്ന പേരാണ് പറയുക. അതാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. ഇന്‍ഡസ്ട്രിയില്‍ കുറച്ച് തിരക്ക് വന്ന സമയത്ത് ബാങ്ക് സ്റ്റേറ്റ്‌മെന്റിലും മറ്റു നമ്മുടെ ഒറിജിനല്‍ പേരാണ് കൊടുത്തത്”.

ആ റിയാലിറ്റി ഷോ കഴിഞ്ഞ ശേഷം സാവധാനം എല്ലാവരും മഞ്ജു പത്രോസ് എന്ന് വിളിച്ചുതുടങ്ങി. അത് മീഡിയയില്‍ വന്ന് തുടങ്ങിയപ്പോഴാണ് പലര്‍ക്കും സംശയമുണ്ടായത്. പിന്നെ സുനിച്ചന്‍ ഗള്‍ഫിലായതുകൊണ്ട് എന്റെ കൂടെ ഉണ്ടാവാറില്ല. അപ്പോ എല്ലാവര്‍ക്കും സംശയമായി. ഇപ്പോ മഞ്ജു സുനിച്ചന്‍ എന്ന് കേള്‍ക്കുന്നില്ല, സുനിച്ചനെ കൂടെ കാണുന്നില്ല എന്നൊക്കെ. അപ്പോ പലരും പറയുവാണ് പത്രോസ് എന്ന പുതിയ ആളെ അവള്‍ക്ക് കിട്ടിയുണ്ടെന്ന്. ഇതാണ് ഇതിന്റെ വാസ്തവം”.

“ഞാനും സുനിച്ചനും സന്തോഷമായിട്ട് ജീവിക്കുന്നതില്‍ ആര്‍ക്കാ ഇവിടെ കുഴപ്പം”,എന്നും ചോദിക്കുന്നു. ഒരു ഇരുപത് ശതമാനം ആളുകള്‍ മാത്രമാണ് അനാവശ്യമായി ജീവിതത്തില്‍ ഇടപെടുന്നത്. ബാക്കിയുളളവരെല്ലാം നിങ്ങള്‍ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്, അവര് ജീവിച്ചോട്ടെ, അവരെ സമാധാനമായിട്ട് ജീവിക്കാന്‍ വിടൂ എന്ന് പറയും. പത്രോസ് എന്റെ പപ്പയാണ്” എന്നും മഞ്ജു പറഞ്ഞു.

Latest Stories

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ