സിനിമയുടെ ബജറ്റിനേക്കാള്‍ വലിയ തുക ഗാനത്തിന് കൊടുക്കേണ്ടി വന്നു.. 'ചെട്ടിക്കുളങ്ങര' എത്തിയത് ഇങ്ങനെ: മണിയന്‍പിള്ള രാജു

റീ റിലീസ് ട്രെന്‍ഡില്‍ മുന്‍പന്തിയിലാണ് മോഹന്‍ലാല്‍. സ്ഫടികം, മണിച്ചിത്രത്താഴ്, ദേവദൂതന്‍ തുടങ്ങി ഇതുവരെ റീ റിലീസ് ചെയ്ത മോഹന്‍ലാല്‍ സിനിമകള്‍ എല്ലാം ആരാധകര്‍ ഏറ്റെടുക്കുകയും ബോക്‌സ് ഓഫീസില്‍ നേട്ടം കൊയ്യുകയും ചെയ്തിരുന്നു. ഛോട്ടാ മുംബൈ എന്ന ചിത്രമാണ് ഈ ലിസ്റ്റിലേക്ക് ഇനി എത്താന്‍ പോകുന്നത്.

മെയ് 21ന് മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തിലാണ് സിനിമ റീ റിലീസ് ചെയ്യാനിരുന്നതെങ്കിലും ‘തുടരും’ സിനിമ ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്നതിനാല്‍ റിലീസ് മാറ്റി വയ്ക്കുകയായിരുന്നു. സിനിമ ഉടന്‍ തന്നെ തിയേറ്ററുകളിലെത്തും. ഇതിനിടെ സിനിമയിലെ ‘ചെട്ടിക്കുളങ്ങര’ എന്ന ഗാനത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവായ മണിയന്‍പിള്ള രാജു.

തല എന്നറിയപ്പെടുന്ന മോഹന്‍ലാലിന്റെ വാസ്‌കോ എന്ന കഥാപാത്രത്തിന്റെ ഇന്‍ട്രോ ‘ചെട്ടിക്കുളങ്ങര’ എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ്. പ്രേം നസീര്‍ നായകനായ 1975 ചിത്രം ‘സിന്ധു’വിലെ ഹിറ്റ് ഗാനമാണ് ‘ചെട്ടികുളങ്ങര ഭരണിനാളില്‍’. ഈ ഗാനം വാങ്ങാനായി ചിലവാക്കേണ്ടി വന്നത് സിനിമയുടെ ബജറ്റിനേക്കാള്‍ വലിയ തുകയാണ് എന്നാണ് മണിയന്‍പിള്ള പറയുന്നത്.

ശ്രീകുമാരന്‍ തമ്പി സാര്‍ എഴുതിയ പാട്ടാണ്. അര്‍ജുനന്‍ മാഷ് ആണ് മ്യൂസിക്. പക്ഷേ അതിന്റെ റൈറ്റ്‌സ് അവര്‍ക്ക് അല്ല. മുംബൈയിലുള്ള എച്ച്എംവിയുടെ കൈയിലായിരുന്നു. അവരോട് ചോദിച്ചപ്പോള്‍ ആദ്യം നാല് ലക്ഷം രൂപ പറഞ്ഞു. വിലപേശി ആ പാട്ടിന്റെ വരികള്‍ക്ക് അവസാനം കൊടുത്തത് രണ്ടേമുക്കാല്‍ ലക്ഷം രൂപയാണ്.

അന്ന് നസീര്‍ സാറിനെ വച്ച് എടുത്തപ്പോള്‍ ആ പടത്തിന് ആകെ ചെലവായത് രണ്ടര ലക്ഷം രൂപയാണ് എന്നാണ് മണിയന്‍പിള്ള രാജു ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം, ജൂണില്‍ ആണ് ഛോട്ടാ മുംബൈ റീ റിലീസ് ചെയ്യാനൊരുങ്ങുന്നത്. എന്നാല്‍ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ