ഞാന്‍ രോഗാവസ്ഥ ഒളിപ്പിച്ച് വെയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്, മൂന്നാഴ്ച നടക്കാന്‍ പോലും കഴിഞ്ഞില്ല, ഇപ്പോള്‍ ആയുര്‍വേദ ചികിത്സയില്‍: മംമ്ത

തന്റെ രോഗാവസ്ഥയെ മറച്ചു പിടിക്കാന്‍ താന്‍ ശ്രമിച്ചിട്ടുണ്ടെന്ന് നടി മംമ്ത മോഹന്‍ദാസ്. വിറ്റിലിഗോ എന്ന ചര്‍മ്മ രോഗം ബാധിച്ചതായി മംമ്ത അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു. ഈ രോഗാവസ്ഥയെ കുറിച്ചാണ് നടി ഇപ്പോള്‍ സംസാരിച്ചിരിക്കുന്നത്. ലോസ് ആഞ്ചല്‍സിലേക്ക് പോയി ചികിത്സ നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ആയുര്‍വേദ ചികിത്സയിലാണ് എന്നാണ് മംമ്ത പറയുന്നത്.

മംമ്തയുടെ വാക്കുകള്‍:

രോഗാവസ്ഥ ഒളിപ്പിച്ച് വയ്ക്കാന്‍ ശ്രമിച്ചു. എന്റെ സുഹൃത്തിനെ വിളിച്ച് എവിടെയാണ് പഴയ മംമ്തയെന്ന് ചോദിച്ചു. എനിക്ക് കരച്ചില്‍ നിര്‍ത്താന്‍ കഴിഞ്ഞില്ല. മൂന്നാഴ്ച നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. ശരീരത്തിന്റെ പുറത്ത് കാണുന്ന പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ആന്തരികമായും ഏറെ സംഘര്‍ഷം അനുഭവിച്ചു. വളരെ പ്രയാസമുള്ള സമയമായിരുന്നു.

പുതുവര്‍ഷത്തില്‍ ലോസ് ആഞ്ചലസിലേക്ക് പോയി. അവിടെ വച്ച് ചികിത്സ ചെയ്തു. അതിന് ശേഷം കൂടുതല്‍ ആശ്വാസം ലഭിച്ചു. പ്രശ്‌നം ഞാന്‍ മുഴുവനായും മറന്നിരുന്നു. തിരിച്ചെത്തി മൂന്ന് ദിവസത്തിന് ശേഷം പുറത്തിറങ്ങി. വണ്ടിയില്‍ ഗ്യാസടിക്കാന്‍ പോയി. പാടുകള്‍ മറയ്ക്കാതെയുള്ള വസ്ത്രമായിരുന്നു ധരിച്ചത്. ഗ്യാസ് സ്റ്റേഷനില്‍ വച്ച് ഒരാള്‍ തന്റെ മുഖത്ത് നോക്കി ഇക്കാര്യം ചോദിച്ചു.

തിരിച്ച് വീട്ടിലെത്തിയത് 20 കിലോ സ്ട്രസുമായാണ്. ഇതാണ് തന്നെ ബാധിക്കുന്നതെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. മഹേഷും മാരുതിയും സിനിമ ഷൂട്ട് ചെയ്യുന്ന സമയത്താണ് സ്‌കിന്നില്‍ ചെറുതായിട്ട് തുടങ്ങിയത്. അന്ന് ഇത് എന്താണെന്ന് അറിയില്ലായിരുന്നു. എന്നെത്തന്നെ ഒളിപ്പിച്ച് വയ്ക്കുകയാണെന്ന് ഞാന്‍ മനസിലാക്കി. എനിക്ക് എന്റെ ആരോഗ്യത്തെ കുറിച്ച് ഇനിയും സംസാരിക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല.

പക്ഷെ ഇത് തുറന്ന് പറയേണ്ട ഒരു ഘട്ടത്തിലെത്തി. തുറന്ന് പറഞ്ഞ ശേഷം ആരും എന്നോടൊന്നും ചോദിക്കുന്നില്ല. എപ്പോഴും ഇത് കവര്‍ ചെയ്ത് വയ്ക്കണമെന്ന തോന്നലും നിന്നു. പക്ഷെ ഇപ്പോഴും ഞാനിത് മറച്ച് പിടിക്കുന്നുണ്ട്. ആളുകള്‍ക്ക് അതൊരു ഷോക്ക് ആകരുതെന്ന് കരുതി. ആയുര്‍വേദമാണ് ഇപ്പോള്‍ ചികിത്സിക്കുന്നത്. അത് ഫലപ്രദമാകുന്നുണ്ട്. അതിന്റെ പൊസറ്റീവ് കാര്യങ്ങള്‍ കാണുന്നുണ്ട്.

Latest Stories

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്