ഞാനെന്താ ഗ്ലിസറിന്‍ ആകുമോ? അവന്‍ അവിടെ വന്നിട്ടൊന്നുമില്ല, പൊലിപ്പിച്ച് പറഞ്ഞതാണ്; ജയസൂര്യയെ കുറിച്ച് മമ്മൂട്ടി

ജനുവരി 19ന് റിലീസിന് ഒരുങ്ങുന്ന ‘നന്‍പകല്‍ നേരത്ത് മയക്കം’ ചിത്രത്തിനായി പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ലിജോ ജോസ് പെല്ലിശേരി-മമ്മൂട്ടി കോംമ്പോയില്‍ ഒരുങ്ങുന്ന ചിത്രം ഐഎഫ്എഫ്‌കെയില്‍ ഗംഭീര പ്രതികരണം നേടിയിരുന്നു. അതുകൊണ്ട് തന്നെ ഏറെ ആവേശത്തോടെയാണ് ചിത്രത്തിനായി സിനിമാസ്വാദകര്‍ കാത്തിരിക്കുന്നത്.

നന്‍പകല്‍ നേരത്ത് മയക്കത്തെ കുറിച്ച് ജയസൂര്യ ഒരിക്കല്‍ സംസാരിച്ചിരുന്നു. സിനിമയുടെ ഷൂട്ടിംഗിനിടെ മമ്മൂട്ടി അഭിനയിക്കുന്നത് കണ്ട് ലിജോ ഇമോഷണല്‍ ആയി ഇറങ്ങിപ്പോയി എന്നായിരുന്നു ജയസൂര്യ പറഞ്ഞത്. നടന്റെ വാക്കുകളോട് ഒരു അഭിമുഖത്തില്‍ പ്രതികരിച്ചിരിക്കുകയാണ് മമ്മൂട്ടി ഇപ്പോള്‍.

പുള്ളി അവിടെ വന്നിട്ടൊന്നുമില്ല. പറഞ്ഞു കേട്ടതിന്റെ ഒരു പൊലിപ്പിക്കലാണ് എന്നാണ് മമ്മൂട്ടി ജയസൂര്യയുടെ വാക്കുകളോട് പ്രതികരിച്ചത്. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടുണ്ട്. പക്ഷെ ഇതിലിത്തിരി പൊലിപ്പിച്ചിട്ടുണ്ടെന്നും മമ്മൂട്ടി പറയുന്നു. ചിത്രത്തിന്റെ തിരക്കഥാകൃത്ത് എസ് ഹരീഷും അത് സമ്മതിക്കുന്നുണ്ട്.

ഒരിത്തിരി കൂടുതലാണ് ജയസൂര്യയുടെ കഥ എന്നാണ് മമ്മൂട്ടി പറയുന്നത്. എന്നാല്‍ അത് സീനാണെന്ന് തനിക്കറിയില്ല. പക്ഷെ ലിജോയെ അന്വേഷിച്ച് പോകേണ്ടി വന്നിട്ടൊന്നുമില്ല. പക്ഷെ എല്ലാവരിലേക്കും ആ ഇമോഷന്‍ പകര്‍ന്നു കിട്ടിയെന്ന് മാത്രമാണെന്ന് ഹരീഷും പറഞ്ഞു.

താനൊരു ഗ്ലിസറിനായി മാറുമോ എന്ന കൗണ്ടറും മമ്മൂട്ടി അടിക്കുന്നുണ്ട്. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ കരയിപ്പിച്ചിട്ടുള്ള നടന്‍ മമ്മൂക്കയാണ് എന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍ അപ്പോള്‍ തന്നെ കൊണ്ട് ചിരിപ്പിക്കാനാകില്ലേ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

Latest Stories

കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം പൊളിഞ്ഞ് വീണു; തകർന്ന് വീണത് പതിനാലാം വാർഡ്

ഓമനപ്പുഴയിലെ കൊലപാതകം; യുവതിയുടെ അമ്മ കസ്റ്റഡിയില്‍, കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയം

ഇടുക്കി മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച; പുതിയ കെട്ടിടം പ്രവർത്തിക്കുന്നത് ഫയർ എൻഒസി ഇല്ലാതെ

സിനിമയെ സിനിമയായി മാത്രം കാണണം, അനിമൽ നിങ്ങളെ ആരും നിർബന്ധിച്ച് കാണിച്ചില്ലല്ലോ, വിമർശനങ്ങളിൽ മറുപടിയുമായി രഷ്മിക

നടപടി മുന്നിൽ കാണുന്നു, യൂറോളജി വകുപ്പിന്റെ ചുമതല ജൂനിയർ ഡോക്ടർക്ക് കൈമാറിയതായി ഡോ. ഹാരിസ് ചിറക്കൽ; 'എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണ്'

മകളെ അച്ഛൻ കഴുത്തു ഞെരിച്ചു കൊന്നത് അമ്മയുടെ കൺമുൻപിൽ; സഹികെട്ട് ചെയ്ത് പോയതാണെന്ന് കുറ്റസമ്മതം

ഭീകരാക്രമണങ്ങൾക്കിടെ ഇന്ത്യൻ പൗരന്മാരെ തട്ടിക്കൊണ്ടുപോയത് അൽ ഖ്വയ്ദ അനുബന്ധ സംഘടന? മാലി സർക്കാരിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യ

'ഡോ. ഹാരിസിൻ്റെ പരസ്യപ്രതികരണം ചട്ടലംഘനം, പക്ഷേ നടപടി വേണ്ട'; സിസ്റ്റത്തിന് വീഴ്ച ഉണ്ടെന്ന് അന്വേഷണ സമിതി, പർച്ചേസുകൾ ലളിതമാക്കണമെന്ന് ശുപാർശ

സസ്‌പെൻഷൻ അംഗീകരിക്കാതെ രജിസ്ട്രാർ ഇന്ന് സർവകലാശാലയിലെത്തും; വിഷയം സങ്കീർണമായ നിയമയുദ്ധത്തിലേക്ക്

" മുഹമ്മദ് ഷമി എന്നോട് ആ ഒരു കാര്യം ആവശ്യപ്പെട്ടു, സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്": ഹസിന്‍ ജഹാന്‍