എന്റെ പഴയ സാരി കൊണ്ട് ഷര്‍ട്ട് തയ്ച്ചാലും പൃഥ്വി അതിടും, പക്ഷേ...: മല്ലിക സുകുമാരന്‍

മകന്‍ പൃഥ്വിരാജിന്റെ ഇഷ്ടങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് മല്ലിക സുകുമാരന്‍. കാറുകളോടുള്ള കമ്പം പറഞ്ഞറിയിക്കാനാവാത്തതാണെന്നാണ് മല്ലിക പറയുന്നത്.

മല്ലികയുടെ വാക്കുകള്‍

പൃഥ്വിരാജിന് ഏറ്റവും ഇഷ്ടമുള്ളത് വാഹനങ്ങളും ഷൂസും വാച്ചുമൊക്കെയാണ്. ഇടുന്ന ഷര്‍ട്ട് എന്റെ പഴയ സാരി വെട്ടിമുറിച്ച് തയ്യിച്ച് കൊടുത്താലും ഇടും. സുപ്രിയയെ കൊണ്ട് കൊടുപ്പിച്ചാല്‍ മതി. അവനറിയാതെ അതിട്ടോളും. പക്ഷേ കാറുകളും ഷൂസും വാച്ചുമൊക്കെ കുറച്ച് ഭ്രാന്തോട് കൂടിയാണ് അവന്‍ സ്വന്തമായി വാങ്ങുന്നത്. അങ്ങനെയാണ് പൃഥ്വിരാജ്.

പൃഥ്വി സിനിമയിലേക്ക് പോകുമ്പോള്‍ എന്റെ വണ്ടിയായിരുന്നു. അന്ന് ഓപ്പലാസ ആണ് എന്റെ കാര്‍. പഴയ ബെന്‍സും മാരുതിയുമൊക്കെ സുകുവേട്ടന്‍ പോയതിന് ശേഷം കൊണ്ട് നടക്കേണ്ട ആവശ്യം എനിക്കില്ലായിരുന്നു.

ബെന്‍സൊക്കെ കൊടുത്തതിന് ശേഷമാണ് ഞാന്‍ വേറൊരു കാര്‍ വാങ്ങിക്കുന്നത്. 5555 ആയിരുന്നു ആ വണ്ടിയുടെ നമ്പര്‍. പിന്നീട് പൃഥ്വി വാങ്ങിയ ഓഡി കാറിനും ഇതേ നമ്പറായിരുന്നു.

മല്ലിക സുകുമാരനും പൃഥ്വിരാജും ഒരുമിച്ച് അഭിനയിച്ച ഗോള്‍ഡ് എന്ന ചിത്രം അടുത്തിടെയാണ് റിലീസായത്. ചിത്രത്തില്‍ ഇരുവരും അമ്മയും മകനുമായിട്ടാണ് അഭിനയിച്ചത്. കാപ്പയാണ് പൃഥ്വിരാജിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഷാജി കൈലാസ് ആയിരുന്നു സിനിമയുടെ സംവിധാനം. ജിആര്‍ ഇന്ദുഗോപന്‍ തിരക്കഥയെഴുതിയ സിനിമയില്‍ ആസിഫ് അലി, അപര്‍ണ ബാലമുരളി, അന്ന ബെന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. നിരവധി സിനിമകളാണ് പൃഥ്വിയുടേതായി അണിയറയിലുള്ളത്.

Latest Stories

എല്ലാ മതങ്ങളുമായി ബന്ധപ്പെട്ടും ഇതേ അപകടസാധ്യതയുണ്ട്, നാളെ കഥാപാത്രങ്ങൾക്ക് പേരിന് പകരം നമ്പറിടേണ്ടി വരുന്ന അവസ്ഥ വന്നേക്കാം : രഞ്ജി പണിക്കർ

'യുഡിഎഫ് പ്രവേശനം ചർച്ചയാക്കി സമയം കളയാനില്ല'; പുതിയ രാഷ്ട്രീയ മുന്നണിയുണ്ടാക്കി തദ്ദേശ തിരഞ്ഞെടുപ്പ് നേരിടുമെന്ന് പി വി അൻവർ

സ്ഥിരം വിസിമാരുടെ അഭാവം; ഉന്നത വിദ്യാഭ്യാസത്തിന് ഹാനികരം; സര്‍ക്കാരിനും ഗവര്‍ണര്‍ക്കും ഹൈക്കോടതിയുടെ വിമര്‍ശനം

ആഗോള സൈനികച്ചെലവുകള്‍ ഉയരുന്നു; ആഗോള ദാരിദ്ര്യവും

‘ജാനകി എന്ന പേരിന് എന്താണ് കുഴപ്പം?’; ജെഎസ്‌കെ സിനിമാ വിവാദത്തിൽ സെൻസർ ബോർഡിനോട് ഹൈക്കോടതി

IND VS ENG: ഇന്ത്യക്ക് വീണ്ടും തിരിച്ചടി; ബുംറയെ കൂടാതെ മറ്റൊരു താരവും പുറത്ത്? ക്യാമ്പിൽ ആശങ്ക

അവൾ വിമാനം വീണ്ടും ആകാശത്തേക്ക് ഉയർത്തി, രോമാഞ്ചം തോന്നിയ നിമിഷം : പെപ്പെ

എന്റെ കാമുകിയെ ഞാൻ ഹോട്ടൽ മുറിയിലേക്ക് ഒളിച്ച് കടത്തി, എന്നാൽ ആ താരത്തിന്......: ശിഖർ ധവാൻ

'നിലമ്പൂർ ഇനി ആര്യാടൻ ഷൗക്കത്ത് നയിക്കും'; എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു

ആണും പെണ്ണും കൂടിക്കലര്‍ന്ന് അല്‍പ്പവസ്ത്രം ധരിച്ച് തുള്ളുന്ന സംസ്‌കാരം; സ്‌കൂളുകളില്‍ സൂംബ ഡാന്‍സിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍