നാളെ മുതല്‍ എന്നോട് ഷര്‍ട്ട് മാറേണ്ട എന്നു പറഞ്ഞാല്‍ എന്തു ചെയ്യും? ടിനു പാപ്പച്ചന്റെത് ഒരു സാധാരണ അഭിപ്രായം മാത്രം: ലിജോ ജോസ് പെല്ലിശേരി

‘ലാലേട്ടന്റെ ഇന്‍ട്രൊയില്‍ തിയേറ്റര്‍ കുലുങ്ങും’, എന്ന സംവിധായകന്‍ ടിനു പാപ്പച്ചന്റെ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ‘മലൈകോട്ടൈ വാലിബന്‍’ സിനിമയുടെ അപ്‌ഡേറ്റ് കാത്തിരുന്ന പ്രേക്ഷകര്‍ ഈ വെളിപ്പെടുത്തല്‍ ആഘോഷമാക്കിയിരുന്നു. എന്നാല്‍ വന്‍ ഹൈപ്പിലെത്തിയ ചിത്രം ആദ്യ ദിനം സമ്മിശ്ര പ്രതികരണം നേടിയത്.

സിനിമയ്‌ക്കെതിരെ ഹേറ്റ് ക്യാംപെയ്‌നും ഡീഗ്രേഡ് ചെയ്യാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. സിനിമയ്ക്ക് ആവശ്യമില്ലാത്ത ഹൈപ്പ് നല്‍കിയെന്ന് ആരോപിച്ച് ടിനു പാപ്പച്ചനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഈ ഹേറ്റ് ക്യാംപെയ്‌നുകളോട് പ്രതികരിച്ചിരിക്കുകയാണ് ലിജോ ജോസ് പെല്ലിശേരി ഇപ്പോള്‍.

പ്രസ് മീറ്റിലാണ് സംവിധായകന്‍ പ്രതികരിച്ചത്. ”ഒരിക്കലും സിനിമയെ ബാധിച്ചിട്ടില്ല. ഓരോരുത്തരും അഭിപ്രായം പറയുന്നതുപോലെയാണ്. ഞാന്‍ കണ്ട കാഴ്ച എനിക്ക് വേറെരൊളുടെ അടുത്ത് വാക്കുകളിലൂടെ വിവരിച്ചുകൊടുക്കാന്‍ പറ്റില്ല. വിഷ്വല്‍സിലൂടെയാണ് അതു പകരാനാണ് പരിശ്രമിക്കുന്നത്.”

”ടിനു എന്റെ അസോസിയേറ്റ്, ഒരു ഫിലിംമേക്കര്‍ എന്നതിലുപരി പ്രതീക്ഷ പകരുന്ന സിനിമ കാണാന്‍ വളരെ ആഗ്രഹിച്ചിരിക്കുന്ന പ്രേക്ഷകന്‍ കൂടിയാണ്. അത്തരത്തിലൊരാള്‍ പുള്ളിയുടെ ഒരഭിപ്രായം പറഞ്ഞതാണ്. അതില്‍ വേറൊന്നുമില്ല, അത് ടിനുവിന്റെ പേഴ്‌സനല്‍ വിലയിരുത്തലാണ്.”

”ഇതൊക്കെയൊരു ലിറ്ററല്‍ മീനിംഗില്‍ എടുത്തു കഴിഞ്ഞാല്‍ എന്തു ചെയ്യും. നോ പ്ലാന്‍സ് ടു ചേഞ്ച് എന്നു പറയുന്നത്, നാളെ മുതല്‍ എന്നോട് ഷര്‍ട്ട് മാറേണ്ട എന്നു പറഞ്ഞാല്‍ എന്തു ചെയ്യും. അതൊരു സാധാരണ അഭിപ്രായം മാത്രമാണ്. അതിനെ ആ ലെവലില്‍ എടുത്താല്‍ മതി. അത്തരത്തിലുള്ള എക്‌സൈറ്റമെന്റുകള്‍ ഉറപ്പായും ആ സിനിമയിലുണ്ട്” എന്നാണ് സംവിധായകന്‍ പറയുന്നത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി