140 തിയേറ്ററുകളില്‍ നിന്നും 12 തിയേറ്ററുകളിലേക്ക്.. സിനിമയിലെ പ്രതിസന്ധിക്കെതിരെ ഇതിലും വലിയ പോരാട്ടമുണ്ടോ: ലിജോ ജോസ് പെല്ലിശേരി

‘മൂണ്‍വാക്ക്’ സിനിമയുടെ പ്രദര്‍ശനം കുറഞ്ഞ സാഹചര്യത്തില്‍ വൈകാരികമായി പ്രതികരിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. ആദ്യ ദിനങ്ങളില്‍ മികച്ച അഭിപ്രായങ്ങള്‍ ലഭയിച്ച സിനിമ ആണെങ്കിലും ഇപ്പോള്‍ തിയേറ്ററുകള്‍ ഇല്ലാത്ത അവസ്ഥയാണ്. ആദ്യ ആഴ്ചയില്‍ 140 തിയേറ്ററുകളില്‍ പ്രദര്‍ശനം നടന്ന സിനിമ രണ്ടാമത്തെ ആഴ്ചയില്‍ വെറും 12 തിയേറ്ററുകളിലായി പ്രദര്‍ശനം കുറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് സംവിധായകന്റെ പ്രതികരണം.

ലിജോ ജോസ് പെല്ലിശേരി:

മലയാള സിനിമയിലെ ഏറ്റവും മുന്തിയ നിര്‍മ്മാതാവും വിതരണക്കാരനും തിയേറ്റര്‍ മുതലാളിയും കൂടി മുന്നില്‍ നിന്ന് നയിച്ച ‘മൂണ്‍വാക്ക്’ എന്ന ചലച്ചിത്രത്തിന്റെ മഹത്തായ രണ്ടാം വാരാഘോഷം. മലയാളം ചലച്ചിത്ര മേഖലയിലെ പ്രതിസന്ധിക്കെതിരെ ഇതിലും വലിയ പോരാട്ടമുണ്ടോ.

സബാഷ്

1st week – 140 stations

2nd week – 12 theaters

NB:സിനിമ തിയേറ്ററില്‍ കണ്ടവര്‍ ദയവായി അഭിപ്രായം കുറിക്കണം

അതേസമയം, ലിസ്റ്റിന്‍ സ്റ്റീഫന്റെ നിര്‍മ്മാണത്തില്‍ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച സിനിമയാണ് മൂണ്‍വാക്ക്. നിരവധി പരസ്യ ചിത്രങ്ങളിലുടെ ശ്രദ്ധേയനായ വിനോദ് എ.കെ. ആണ് മൂണ്‍വാക്ക് സംവിധാനം ചെയ്തത്. 1980-90കളില്‍ കേരളക്കരയാകെ പടര്‍ന്ന് പിടിച്ച ബ്രേക്ക് ഡാന്‍സ് തരംഗത്തിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞ കഥയാണ് മൂണ്‍ വാക്ക്.

Latest Stories

കുറ്റപത്രത്തിലെ മൊഴികള്‍ പിപി ദിവ്യയ്ക്ക് അനുകൂലം; ബിനാമി ഇടപാടിനെ കുറിച്ച് പരാമര്‍ശിക്കാതെ കുറ്റപത്രം

ആ ടാഗ് വന്നതിന് ശേഷം എന്റെ സ്വസ്ഥത പോയി, അതുവരെ സേഫായിട്ട് നിന്ന ആളായിരുന്നു ഞാൻ: സുരേഷ് കൃഷ്ണ

ഉമ്മൻ ചാണ്ടിയുടെ ഫലകം കുപ്പത്തൊട്ടിയിൽ തള്ളി, പകരം മന്ത്രി റിയാസിന്റെ പേരിലാക്കി ക്രെഡിറ്റ്; പയ്യാമ്പലത്ത് കോൺഗ്രസ് പ്രതിഷേധം

മാനസികവും ശാരീരികവുമായ പോരാട്ടമായിരുന്നു, ദൃശ്യം 3 ക്ലൈമാക്സ് എഴുതി പൂർത്തിയാക്കിയതായി ജീത്തു ജോസഫ്

ഉമ്മൻ ചാണ്ടി ഓർമ്മയായിട്ട് ഇന്ന് രണ്ട് വർഷം; സ്മ‍‍ൃതി സംഗമം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും, 12 വീടുകളുടെ താക്കോൽദാനം നടക്കും, കോട്ടയത്ത് ഗതാഗത ക്രമീകരണം

വന്ദേഭാരത് ട്രെയിനുകൾക്ക് സ്‌റ്റോപ്പുള്ള എല്ലാ സ്റ്റേഷനിലും ഇനി തത്സമയ ടിക്കറ്റ് ബുക്കിങ്; 15 മിനിറ്റ് മുമ്പ് ടിക്കറ്റെടുക്കാം

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാനാധ്യാപികയെ സസ്പെൻഡ്‌ ചെയ്യും; ഇന്ന് സ്കൂൾ അധികൃതരുടെ മൊഴിയെടുക്കും

അതിതീവ്ര മഴ; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്, സ്‌കൂളുകൾക്ക് അവധി

പഹല്‍ഗാമില്‍ ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്; അവര്‍ അധിക കാലം ജീവിച്ചിരിക്കില്ലെന്ന് ജമ്മു കശ്മീര്‍ ലഫ് ഗവര്‍ണര്‍

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്‌യു