ഞാൻ സംവിധാനം ചെയ്ത ഒറ്റ സിനിമ പോലും സാമ്പത്തികമായി വിജയകരമായിരുന്നില്ല; തുറന്ന് പറ‍ഞ്ഞ് ലക്ഷ്മി രാമകൃഷ്ണൻ

വളരെ കുറച്ച് ചിത്രത്തിലൂടെ തന്നെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ലക്ഷ്മി രാമകൃഷ്ണൻ. അഭിനേതാവായും സംവിധായിയായും തിളങ്ങിയ ലക്ഷ്മി ജീവിതത്തെ കുറിച്ചും സിനിമയിലെത്തിയതിനെക്കുറിച്ചും തുറന്ന് പറഞ്ഞതാണ് ശ്രദ്ധ നേടുന്നത്. ബിഹെെൻഡ് വുഡ്സ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് ഇക്കാര്യത്തെ കുറിച്ച് അവർ മനസ്സ് തുറന്നത്.

വളരെ ചെറുപ്പത്തിലെ വിവാഹിതയായ വ്യക്തിയാണ്. അതുകൊണ്ട് തന്നെ തന്റെ ജീവിതത്തിലെ എല്ലാ കാര്യത്തിലും തന്നെ കൂടുതൽ സപ്പോർട്ട് ചെയ്തത് ഭർത്താവാണ്. അങ്ങനെയാണ് അഭിനയത്തിലേയ്ക്ക് എത്തിയത്.

അവിടുന്നാണ് പിന്നീട് നിർമ്മാതാവിലേയ്ക്കും സംവിധാനത്തിലേയ്ക്കും എത്തിയത്. മലയാളത്തിൽ താൻ ആദ്യം ചെയ്തത് ലോഹിതദാസിൻ്റെ ചിത്രമായിരുന്നു. അഭിനയത്തിൽ അഞ്ച് വർഷം പിന്നീട്ട് കഴിഞ്ഞാണ് താൻ സംവിധാനത്തിലേയ്ക്ക് എത്തിയത്. ആരോഹണം എന്ന ചിത്രം സംവിധാനം ചെയ്യുന്ന സമയത്ത് പലരിൽ നിന്ന് കേട്ട അറിവ് മാത്രമാണ് തനിക്കുണ്ടായിരുന്നത്.

അതിന് ശേഷം നാല് ചിത്രം കൂടി സംവിധാനം ചെയ്തെന്നും അവർ പറഞ്ഞു. താൻ സംവിധാനം ചെയ്ത ഒറ്റ സിനിമ പോലും കോമേഴ്സലി വിജയകരമായിരുന്നില്ലെന്നും എന്നാൽ നിങ്ങൾ എൻ്റെ വർക്ക് കാണുമ്പോൾ താൻ കുറച്ചു കൂടി മുന്നോട്ട് വളർന്നന്ന് തോന്നുമെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു.

Latest Stories

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്

ഏകദിന ക്രിക്കറ്റ് നശിക്കാൻ കാരണം ആ ഒറ്റ നിയമം, അത് മാറ്റിയാൽ തന്നെ ഈ ഫോർമാറ്റ് രക്ഷപെടും: ഗൗതം ഗംഭീർ

ഒറ്റ ഷോട്ടില്‍ ഭീകരത വിവരിച്ച് ഷെബി ചൗഘാട്ട്; ചിത്രം ഇനി അജ്യാല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക്