കേരള സര്‍ക്കാര്‍ 'സ്റ്റിക്കര്‍ ഗവണ്‍മെന്റ്': വിമര്‍ശനവുമായി കൃഷ്ണകുമാര്‍

സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് നടനും ബിജെപി പ്രവര്‍ത്തകനുമായ കൃഷ്ണകുമാര്‍. കേരളത്തിനായി കേന്ദ്രം അനുവദിച്ച കടല വിതരണം ചെയ്യാതെ പുഴുവരിച്ചെന്ന വാര്‍ത്ത പങ്കുവെച്ചു കൊണ്ടാണ് വിമര്‍ശനം. കേന്ദ്ര പദ്ധതികള്‍ റീപ്പാക്ക് ചെയ്ത് സംസ്ഥാനത്തിന്റെ സ്റ്റിക്കര്‍ ഒട്ടിച്ചിറക്കുന്ന “സ്റ്റിക്കര്‍ ഗവണ്‍മെന്റ്” ആണ് ഇവിടെയുള്ളതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ദരിദ്ര വിഭാഗങ്ങള്‍ക്ക് നല്‍കാന്‍ കേന്ദ്രം അനുവദിച്ച കടലയില്‍ വിതരണം ചെയ്യാതെ പുഴുവരിച്ച് ഉപയോഗ ശൂന്യമായ 596.65 ടണ്‍ കടല നശിപ്പിക്കുന്നു എന്ന മലയാള മനോരമ വാര്‍ത്ത പങ്കുവെച്ചു കൊണ്ടാണ് കൃഷ്ണകുമാറിന്റെ വിമര്‍ശനം. ഇന്നത്തെ മനോരമയിലെ ഈ വാര്‍ത്ത വായിച്ചപ്പോള്‍ ഇങ്ങനെ ഒരു പോസ്റ്റ് എഴുതണമെന്ന് തോന്നി.

നമ്മുടെ രാജ്യത്തു ഒന്നിനും കുറവില്ല. എല്ലാം ധാരാളമാണ്, എന്നാല്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി കൃത്രിമ ക്ഷാമങ്ങള്‍ ഉണ്ടാക്കി ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുക എന്നത് ഒരു പതിവായിരിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിന്റെ പദ്ധതികള്‍ റീപ്പാക്ക് ചെയ്തു സംസ്ഥാനത്തിന്റെ ഒരു സ്റ്റിക്കര്‍ ഒട്ടിച്ചിറക്കുന്ന ഒരു “സ്റ്റിക്കര്‍ ഗവണ്മെന്റ്” മാത്രമാണിവിടെ ഉള്ളത്. ഇങ്ങനെ ഒക്കെ ആണെങ്കിലും കഴിഞ്ഞ ഓഗസ്റ്റില്‍ ലഭിച്ച ഈ 6 ലക്ഷം കിലോയോളം വരുന്ന ധാന്യങ്ങള്‍ ജനങ്ങളില്‍ എത്തിയിരുന്നെങ്കില്‍ ഇത്രയും വിഷമം തോന്നില്ലെന്ന് കൃഷ്ണകുമാര്‍ പറയുന്നു.

“ഈ മഹാമാരിയുടെ കാലത്തു ജനങ്ങള്‍ വളരെ ബുദ്ധിമുട്ടുന്ന ഈ നേരെത്തെങ്കിലും ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയം ഒഴിവാക്കി ജനങ്ങളുടെ നന്മക്കായി പ്രവര്‍ത്തിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു” എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Latest Stories

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല.. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്: ഗബ്രി