പാവപ്പെട്ടവന്‍ കിറ്റും പെന്‍ഷനും തൊഴുത് സ്വീകരിക്കുന്നത് ദുരന്തം, ഒന്നും സൗജന്യമല്ല: രഞ്ജി പണിക്കര്‍

റേഷനും കിറ്റും നല്‍കുന്നത് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യമാണെന്ന് കരുതുന്നത് ദുരന്തമെന്ന് രഞ്ജി പണിക്കര്‍. കോവിഡ് പ്രതിസന്ധിക്കിടെ സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ കടകള്‍ വഴി സൗജന്യ കിറ്റ് നല്‍കിയതിനെ കുറിച്ചാണ് രഞ്ജി പണിക്കര്‍ സംസാരിച്ചത്.

മന്ത്രിമാര്‍ കിറ്റു നല്‍കുമ്പോള്‍ പാവപ്പെട്ടവന്‍ തൊഴുത് അത് സ്വീകരിക്കുന്നത് കണ്ടിട്ടുണ്ട്. അധികാരം ജനങ്ങളില്‍ നിന്നുണ്ടാവുകയും അധികാരം ജനങ്ങളെ സൗജന്യകാംക്ഷികളായി കാണുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് നിലനില്‍ക്കുന്നത്.

അധികാരം നിങ്ങള്‍ക്ക് പെന്‍ഷന്‍ തരുന്നു, അധികാരം നിങ്ങള്‍ക്ക് റേഷന്‍ തരുന്നു, അധികാരം നിങ്ങള്‍ക്ക് കിറ്റ് തരുന്നു ഇതെല്ലാം അധികാരം നിങ്ങള്‍ക്ക് നല്‍കുന്ന സൗജന്യമാണെന്ന് നിങ്ങളും അധികാരവും കരുതുന്നു, അതാണ് ദുരന്തം.

നമ്മള്‍ നമ്മെ തന്നെ യാചകരായി കാണുന്നു, ഭരണകൂടം നല്‍കുന്ന ആനുകൂല്യം നിങ്ങളുടെയും എന്റെയും നികുതി പണമാണമാണെന്ന് തിരിച്ചറിയുകയാണ് വേണ്ടത് എന്നാണ് മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ രഞ്ജി പണിക്കര്‍ പറയുന്നത്.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍